എറണാകുളം : കടവന്ത്രയില്‍ കൊല്ലപ്പെട്ട ജോയ മോളുടേയും മക്കള്‍ അശ്വന്ത്, ലക്ഷ്മികാന്ത് എന്നിവരുടെയും മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. കളമശ്ശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ജോയ മോളുടെ നാടായ ആലപ്പുഴ പെരുമ്പളത്തെ വീട്ടിലാണ് മൃതദേഹം സംസ്കരിക്കുക. അതേസമയം കൊലപാതകം ചെയ്ത ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥന് നാരായണന് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പ്രതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. ഡിസ്ചാര്‍ജ് ആയാല്‍ മാത്രമേ പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നതുള്‍പ്പെടെയുള്ള തുടര്‍ നടപടികളിലേക്ക് പൊലീസ് കടക്കൂ.