• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, November 18, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്‌കൂളുകൾക്ക് ഗ്രേഡിംഗ് കൊണ്ടുവരണം: നിർദ്ദേശവുമായി മന്ത്രി വി ശിവൻകുട്ടി

by Web Desk 06 - News Kerala 24
September 7, 2022 : 2:38 pm
0
A A
0
കെ മുരളീധരന്‍ അന്ധവിശ്വാസങ്ങളുടെ കൂടാരം ; കാവിക്കറ പുരണ്ടോ എന്നറിയാന്‍ കണ്ണാടി നോക്കണം : വി ശിവന്‍കുട്ടി

കണ്ണൂർ: സ്‌കൂളുകളുടെ ഗുണനിലവാരം അളക്കാനും മെച്ചപ്പെടുത്താനും സർവകലാശാലാ മാതൃകയിൽ ഗ്രേഡിംഗ് സമ്പ്രദായം കൊണ്ടുവരണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദേശിച്ചു. കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ ദേശീയ അധ്യാപക ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാനതല അധ്യാപക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അക്കാദമിക് മുന്നേറ്റം, അക്കാദമിക് ഇതര മുന്നേറ്റം, മറ്റ് സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ എന്നിവയിൽ മുൻപന്തിയിൽ വരുന്നതിന്റെ അടിസ്ഥാനത്തിലാവണം ഗ്രേഡിംഗ്. ഇതിന് എന്തൊക്കെ കാര്യങ്ങൾ പരിഗണിക്കണം എന്ന് ചർച്ച ചെയ്ത് നിശ്ചയിക്കാമെന്നും മന്ത്രി പറഞ്ഞു.

അധ്യാപകരുടെ സ്ഥാനക്കയറ്റത്തിന് സീനിയോറിറ്റിക്കൊപ്പം അക്കാദമിക് കഴിവും കൂടി പരിഗണിക്കപ്പെടണമെന്ന് മന്ത്രി നിർദേശിച്ചു. അധ്യാപക സംഘടനകളുടെ യോഗം വിളിച്ചാൽ അധ്യാപകരുടെ പ്രശ്‌നങ്ങൾ മാത്രമാണ് അവതരിപ്പിക്കുന്നത്. അക്കാദമിക് നിലവാരം മെച്ചപ്പെടുത്താൻ, കുട്ടികളുടെ ആവശ്യങ്ങൾ കൂടി ഉന്നയിക്കാൻ സംഘടനകൾ തയ്യാറാവണം. നിലവിൽ 45 അധ്യാപക സംഘടനകളുണ്ട്. ഒരു യോഗം വിളിക്കാൻ ഓഡിറ്റോറിയം തന്നെ വേണ്ട സ്ഥിതിയാണ്. എല്ലാവരുടെയും പ്രശ്‌നങ്ങൾ കേൾക്കാൻ രാവിലെ മുതൽ വൈകീട്ട് വരെ ഇരിക്കണം. ഈ സാഹചര്യത്തിൽ അധ്യാപക സംഘടനകളുടെ എണ്ണം കുറക്കുന്നതിനെപ്പറ്റി അവർ തന്നെ കൂട്ടായി ആലോചിക്കണം. അധ്യാപക സംഘടനകൾ കഴിഞ്ഞ ഒരു വർഷമായി ഉന്നയിച്ചിട്ട് നടക്കാത്ത കാര്യങ്ങൾ പരിശോധിക്കാൻ വകുപ്പ് ഒരു ഉപസമിതിയെ ചുമതലപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്.

കെഇആർ പ്രകാരം 45 വിദ്യാർഥികൾക്ക് ഒരു അധ്യാപകൻ എന്ന അനുപാതമാണ്. ഇത് 40 വിദ്യാർഥികൾക്ക് ഒരു അധ്യാപകൻ എന്നാക്കുന്നത് ആലോചനയിലാണ്. കുട്ടികളുടെ എണ്ണവും അധ്യാപകരുടെ എണ്ണവുമല്ല പ്രശ്‌നം. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം കിട്ടുന്നുണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ സുഗമമാക്കേണ്ടതുണ്ട്. ഒരു സ്‌കൂളിൽ രണ്ട് അധികാര കേന്ദ്രങ്ങൾ ഉണ്ടാകുമ്പോഴുള്ള പ്രതിസന്ധികൾ നാം പലപ്പോഴും അനുഭവിച്ചറിയുന്നുണ്ട്. പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ എന്നീ മാതൃകയിൽ അധികാര ക്രമീകരണം വേണ്ടതുണ്ട്.

അധ്യാപകർക്ക് റെസിഡെൻഷ്യൽ പരിശീലനം ആവശ്യമാണെന്നും വിജ്ഞാനം വിരൽത്തുമ്പിൽ ലഭിക്കുന്ന ഇക്കാലത്ത് അധ്യാപക പരിശീലനം ആറ് മാസത്തിൽ ഒരിക്കലാകണമെന്നും മന്ത്രി പറഞ്ഞു. താൽപര്യമുള്ള അധ്യാപകരെ ഉൾപ്പെടുത്തി പെൻഷനായ അധ്യാപകരുടെ ബാങ്ക് ഉണ്ടാക്കുന്ന കാര്യം പരിഗണനയിലുണ്ട്. നമ്മുടെ പാഠ്യപദ്ധതി പരിഷ്‌കരിക്കുകയാണ്. ലിംഗ സമത്വം, ലിംഗ നീതി, ലിംഗാവബോധം എന്നിവ മുൻനിർത്തി പാഠപുസ്തകങ്ങൾ ഓഡിറ്റ് ചെയ്യപ്പെടും. ജനാധിപത്യ, മതേതര,  ഭരണഘടനാ മൂല്യങ്ങൾ ഉൾച്ചേർക്കപ്പെടും. ശാസ്ത്രീയ ചിന്തയെ പ്രോത്സാഹിപ്പിക്കും. ആധുനിക കാലഘട്ടത്തിനനുസരിച്ചുള്ള പഠന വിഷയങ്ങൾ ആയിരിക്കും പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുകയെന്നും മന്ത്രി പറഞ്ഞു.

2021-22 വർഷത്തെ സ്‌കൂൾ പിടിഎ പുരസ്‌കാരങ്ങൾ, വിദ്യാരംഗം കലാസാഹിത്യവേദി പുരസ്‌കാരങ്ങൾ എന്നിവ മന്ത്രി വിതരണം ചെയ്തു. മികച്ച പിടിഎക്കുള്ള സിഎച്ച് മുഹമ്മദ് കോയ സ്മാരക അവാർഡ് പ്രൈമറി തലത്തിൽ ഗവ. യു പി സ്‌കൂൾ അക്കരപ്പാടം കോട്ടയം, സെക്കൻഡറി തലത്തിൽ ആദിത്യ വിലാസം ഗവ. ഹൈസ്‌കൂൾ, തഴവ, കൊല്ലം എന്നിവർ മന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി. അഞ്ച് ലക്ഷം രൂപയും ട്രോഫിയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. അഞ്ച് വരെ സ്ഥാനങ്ങളിലുള്ളവർക്കുള്ള പുരസ്‌കാരവും സമ്മാനതുകയും ചടങ്ങിൽ സമ്മാനിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഓണക്കിറ്റ്: ഇതുവരെ 90.81 ശതമാനം കാര്‍ഡുടമകള്‍ കിറ്റ് കൈപ്പറ്റി, 84,01,328 കിറ്റുകള്‍ വിതരണം ചെയ്തു

Next Post

റെഡ് അലർട്ട് പിൻവലിച്ചു, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് മാത്രം

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

റെഡ് അലർട്ട് പിൻവലിച്ചു, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് മാത്രം

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

ബൈക്ക് വാങ്ങാൻ കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊന്ന് തള്ളി, മൃതദേഹം കിട്ടിയത് റോഡിലെ കാനയിൽ നിന്ന്

യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളുടെ നിയന്ത്രണം നീക്കി

പണിമുടക്ക് ഒത്തുതീർപ്പായി ; ഈ വിമാനങ്ങൾ ഇനി പറന്നു തുടങ്ങും

‘ഉറ്റവരെ കാക്കാം പേവിഷത്തിനെതിരെ ജാഗ്രത’; ക്യാമ്പയിനുമായി ആരോ​ഗ്യവകുപ്പ്

'ഉറ്റവരെ കാക്കാം പേവിഷത്തിനെതിരെ ജാഗ്രത'; ക്യാമ്പയിനുമായി ആരോ​ഗ്യവകുപ്പ്

കോവിഡ്‌ നേസൽ വാക്‌സീന്‌ അനുമതി; 18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ എടുക്കാം

കോവിഡ്‌ നേസൽ വാക്‌സീന്‌ അനുമതി; 18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ എടുക്കാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In