• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, July 26, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബജറ്റ് 2023; ആദായ നികുതി നിയമത്തിലെ പരിഷ്‌കാരങ്ങൾ

by Web Desk 06 - News Kerala 24
February 1, 2023 : 8:01 pm
in India, News
Reading Time: 1 min read
0
A A
0
ബജറ്റ് 2023; ആദായ നികുതി നിയമത്തിലെ പരിഷ്‌കാരങ്ങൾ

ദില്ലി: 2023 24 സാമ്പത്തിക വർഷത്തേക്കുള്ള പൊതു ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്നവതരിപ്പിച്ചു കഴിഞ്ഞു. മധ്യ വർഗ കുടുംബങ്ങളേയും ഇടത്തരം ശമ്പള വിഭാഗക്കാരേയും ലക്ഷ്യമിട്ടാണ് ബജറ്റ് എത്തിയത്.  നികുതി ഇളവ് ലഭിക്കുന്നതിനുള്ള വരുമാന പരിധി 5 ലക്ഷം രൂപയിൽ നിന്നും 7 ലക്ഷമായി ഉയർത്തിയ പ്രഖ്യാപനം ഇന്ന് ഏറെ ശ്രദ്ധ നേടി. കൂടാതെ ഇനി മുതൽ പുതിയ നികുതി സമ്പ്രദായമായിരിക്കും  നടപ്പാക്കുകയെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ആദായ നികുതി നിയമത്തിലെ പ്രധാന പരിഷ്‌കാരങ്ങൾ ഇവയാണ്.

1) നികുതി ഇളവിനുള്ള പരിധി 7 ലക്ഷമാക്കി.

ഏഴ് ലക്ഷം വരെ വേതനമുള്ളവർ ഇനി ആദായ നികുതി അടക്കേണ്ടി വരില്ല.ഇതിന് മുൻപ് വരെ ഇത് അഞ്ച ലക്ഷം വരുമാനമുള്ളവർക്ക് മാത്രമായിരുന്നു ബാധകം. ഇതോടെ 7 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവർക്ക് നികുതി ആനുകൂല്യം നേടുന്നതിനായി ഏതെങ്കിലും നിക്ഷേപ പദ്ധതികളിൽ ഇനി അംഗമാകേണ്ട കാര്യമുണ്ടാകില്ല.

2) നികുതി സ്ലാബിലെ മാറ്റം

നികുതി സ്ലാബുകളുടെ എണ്ണം ആറിൽ നിന്നും അഞ്ചാക്കി കുറച്ചതായി ധനമന്ത്രി അറിയിച്ചു.  പുതിയ നികുതി ഘടനയിൽ 3 ലക്ഷം രൂപ വരെയുള്ളവർക്ക് നികുതി നൽകേണ്ടതില്ല എന്നാണ് ബജറ്റിലെ നിർദേശം. 3 ലക്ഷം മുതൽ 6 ലക്ഷം വരെയുള്ള വരുമാനത്തിന് 5 ശതമാനം നികുതിയും. 6 ലക്ഷം മുതൽ 9 ലക്ഷം വരെയുളളവർക്ക് 10 ശതമാനം നികുതിയും  9 ലക്ഷം മുതൽ 12 ലക്ഷം വരെയുള്ള വരുമാനത്തിന് 15 ശതമാനം നികുതിയും 12 മുതൽ 15 ലക്ഷം രൂപ വരെയുള്ളവർ‌ക്ക് 20 ശതമാനം നികുതിയും 15 ലക്ഷത്തിൽ കൂടുതൽ വരുമാനം ഉള്ളവർക്ക് 30 ശതമാനം നികുതിയും ആയിരിക്കും ചുമത്തുക. ഇത് പ്രകാരം ഒൻപത് ലക്ഷം വരെ വേതനം വാങ്ങുന്നവർ 45000 രൂപ ആദായ നികുതി അടച്ചാൽ മതി 15 ലക്ഷം വരെ ശമ്പളം വാങ്ങുന്നവർ 1.5 ലക്ഷം രൂപ ആദായ നികുതിയായി അടക്കണം.

3) പുതിയ നികുതി സമ്പ്രദായം

പഴയ നികുതി സമ്പ്രദായത്തിന് പകരം പുതിയ നികുതി സമ്പ്രദായമായിരിക്കും ഇനി മുതൽ നടപ്പിലാക്കുകയെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പഴയ നികുതി ഘടനയിൽ തുടരേണ്ടവർ ഇനി പ്രത്യേക ഓപ്ഷൻ നൽകണം.

4) സ്റ്റാൻഡേർ‍ഡ് ഡിഡക്ഷൻ ആർക്കൊക്കെ?

15.5 ലക്ഷം രൂപയിൽ അധികം വാർഷിക വരുമാനമുള്ളവർക്ക്  52,500 രൂപ സ്റ്റാൻഡേർ‍ഡ് ഡിഡക്ഷൻ ലഭിക്കും. കൂടാതെ, പെൻഷൻ വിഭാഗക്കാർക്കും സ്റ്റാൻഡേർ‍ഡ് ഡിഡക്ഷൻ ലഭിക്കും.

5) ആദായ നികുതി റിട്ടേൺ നടപടികളുടെ ദിവസം 16 ആയി കുറച്ചു. 93  ദിവസമായിരുന്നതാണ് ശരാശരി 16  ദിവസമാക്കി കുറച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേന്ദ്ര ബജറ്റിനോട് പ്രതികരിച്ച് യൂസഫലി, രണ്ട് കാര്യങ്ങൾ എടുത്ത് പറഞ്ഞ് പ്രതികരണം

Next Post

ഹൈഡ്രജൻ ട്രെയിൻ ഈ വ‍ർഷം തന്നെ; ഡിസംബറിൽ കന്നിയോട്ടം ഷിംലയ്ക്ക്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഹൈഡ്രജൻ ട്രെയിൻ ഈ വ‍ർഷം തന്നെ; ഡിസംബറിൽ കന്നിയോട്ടം ഷിംലയ്ക്ക്

ഹൈഡ്രജൻ ട്രെയിൻ ഈ വ‍ർഷം തന്നെ; ഡിസംബറിൽ കന്നിയോട്ടം ഷിംലയ്ക്ക്

ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം; സൈബി ജോസിനെതിരെ കേസെടുത്തു

ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം; സൈബി ജോസിനെതിരെ കേസെടുത്തു

മൂന്നാര്‍ മേഖലയിലെ നിര്‍മ്മാണ നിയന്ത്രണം: ആനവിലാസം വില്ലേജിലുള്ളവ‍ര്‍ക്ക് ഇനി എൻ.ഒ.സി ആവശ്യമില്ല

മൂന്നാര്‍ മേഖലയിലെ നിര്‍മ്മാണ നിയന്ത്രണം: ആനവിലാസം വില്ലേജിലുള്ളവ‍ര്‍ക്ക് ഇനി എൻ.ഒ.സി ആവശ്യമില്ല

വർക്ക് നിയർ ഹോം സെന്ററുകൾ സ്ഥാപിക്കുന്നതിന് തത്വത്തിൽ അംഗീകാരം; മന്ത്രിസഭായോഗ തീരുമാനങ്ങൾ

വർക്ക് നിയർ ഹോം സെന്ററുകൾ സ്ഥാപിക്കുന്നതിന് തത്വത്തിൽ അംഗീകാരം; മന്ത്രിസഭായോഗ തീരുമാനങ്ങൾ

ജഡ്‌ജിമാരുടെ പേരിൽ കൈക്കൂലി; പ്രത്യേക അന്വേഷക സംഘത്തെ നിയോഗിച്ചു

ജഡ്‌ജിമാരുടെ പേരിൽ കൈക്കൂലി; പ്രത്യേക അന്വേഷക സംഘത്തെ നിയോഗിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021