• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബമ്പർ സമ്മാനം 25 ലക്ഷം; ബില്ലുകൾ സർക്കാരിന് നൽകൂ ദിവസേന സമ്മാനം നേടാം

by Web Desk 06 - News Kerala 24
August 16, 2022 : 6:17 pm
in Kerala, News
Reading Time: 1 min read
0
A A
0
ബമ്പർ സമ്മാനം 25 ലക്ഷം; ബില്ലുകൾ സർക്കാരിന് നൽകൂ ദിവസേന സമ്മാനം നേടാം

തിരുവനന്തപുരം: സാധനങ്ങൾ വാങ്ങുമ്പോൾ കടകളിൽ നിന്നും ബില്ല് ചോദിച്ച് വാങ്ങാറുണ്ടോ? ഇല്ല എന്നാണ് ഉത്തരമെങ്കിൽ ഇനി അത് ശീലമാക്കാം. കാരണം ബില്ലിലൂടെ ഭാഗ്യം നിങ്ങളെ തേടി വന്നേക്കാം. ബില്ലുകൾ  ‘ലക്കി ബിൽ’ മൊബൈൽ ആപ്പിലൂടെ അപ്‌ലോഡ് ചെയ്താൽ 5 കോടിയുടെ വരെ സമ്മാനങ്ങൾ നിങ്ങളെ തേടി വന്നേക്കാം. നികുതിവെട്ടിപ്പ് തടയാന്‍ സംസ്ഥാന ചരക്ക് സേവന  നികുതി വകുപ്പ് പുറത്തിറക്കുന്ന ലക്കി ബിൽ മൊബൈൽ ആപ്പിന്റെ  ഉദ്ഘാടനം  ഇന്ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിലുള്ള ഒരു പദ്ധതി നടപ്പാക്കുന്നത്.

ഉപഭോക്താക്കൾ ലക്കി ബിൽ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത ശേഷം ബില്ലുകൾ അപ് ലോഡു ചെയ്യുക. ഓരോ ബില്ലിനും നാലു സമ്മാനങ്ങൾ വരെ ലഭിച്ചേക്കാം. പ്രതിദിന, പ്രതിവാര, പ്രതിമാസ സമ്മാനങ്ങൾ ഉണ്ടാകും. കൂടാതെ ബംബർ സമ്മാനവും ഉണ്ട്. മാത്രമല്ല, ഉത്സവ കാലങ്ങളിൽ പ്രത്യേക നറുക്കെടുപ്പിലൂടെ വലിയ സമ്മാനങ്ങളും നൽകും.

ഇന്ന് വൈകീട്ട് നാലിന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി ആപ്പിന്റെ ഉദ്ഘാടനം നിർവഹിക്കും സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷനായിരിക്കും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ഭക്ഷ്യ -സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, തിരുവനന്തപുരം മേയർ എസ്. ആര്യ രാജേന്ദ്രൻ, ശശി തരൂർ എം.പി, വി.കെ.പ്രശാന്ത് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

ഈ പദ്ധതിയിലൂടെ, സാധനങ്ങളും സേവനങ്ങളും വാങ്ങുമ്പോൾ ജിഎസ്ടി നൽകിയ ബില്ലുകൾ ചോദിച്ചുവാങ്ങണം എന്ന്  പൊതുജനങ്ങളെ പ്രേരിപ്പിക്കുന്നതോടൊപ്പം കൃത്യമായ ബില്ല് നൽകാൻ വ്യാപാരികളെ നിർബന്ധിതമാക്കുകയും ചെയ്യും.  പ്രതിദിന നറുക്കെടുപ്പിലൂടെ  കുടുംബശ്രീ  നൽകുന്ന 1000 രൂപ വില വരുന്ന ഗിഫ്റ്റ് പാക്കറ്റ് 25 പേർക്കും, വനശ്രീ നൽകുന്ന 1000 രൂപ വില വരുന്ന ഗിഫ്റ്റ് പാക്കറ്റ് 25 പേർക്കും ലഭിക്കും ലഭിക്കും.

പ്രതിവാര നറുക്കെടുപ്പിലൂടെ  കെ.ടി.ഡി.സി യുടെ 3 പകൽ/ 2 രാത്രി വരുന്ന സൗജന്യ  ഫാമിലി താമസ സൗകര്യം 25 പേർക്ക്  ലഭിക്കും. കൂടാതെ, പ്രതി മാസ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം നേടുന്ന ആൾക്ക് 10 ലക്ഷം രൂപയും, രണ്ടാം സമ്മാനം 2 ലക്ഷം രൂപ വീതം 5 പേർക്കും, മൂന്നാം സമ്മാനം 1 ലക്ഷം രൂപ വീതം  5 പേർക്ക്  ലഭിക്കും. മാത്രമല്ല ബമ്പർ സമ്മാന വിജയിക്ക്  25 ലക്ഷം രൂപയും ലഭിക്കും. പ്രതിവർഷം 5 കോടി രൂപയുടെ സമ്മാനങ്ങളാണ് ലക്കി ബിൽ ആപ്പ് ഉപയോക്താക്കൾക്ക് ലഭിക്കുന്നത്.

സംസ്ഥാന ചരക്ക് സേവന നികുതി വെബ്സൈറ്റായ www.keralataxes.gov.in നിന്നും ലക്കി ബിൽ മൊബൈൽ ആപ്പ് ഡൗൺ ലോഡ് ചെയ്യാം. പേര്, വിലാസം, ഫോൺ നമ്പർ എന്നിവ നൽകി രജിസ്റ്റർ ചെയ്തതിനു ശേഷം ഉപയോക്താക്കൾക്ക് സാധനങ്ങളുടെയും സേവനങ്ങളുടെയും ബില്ലുകൾ അപ്ലോഡ് ചെയ്യാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഫെഡ് ബാങ്ക് കവർച്ച കേസിൽ ഒരാള്‍ കൂടി പിടിയില്‍, കവര്‍ച്ച നടത്തിയത് 15 മിനിറ്റുകൊണ്ടെന്ന് മുഖ്യപ്രതി

Next Post

എസ്ബിഐ സ്മാർട്ടാകുന്നു; ബാങ്കിൽ എത്തേണ്ട, ഈ സേവനങ്ങൾ ഇനി വാതിൽപ്പടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എസ്ബിഐ സ്മാർട്ടാകുന്നു; ബാങ്കിൽ എത്തേണ്ട, ഈ സേവനങ്ങൾ ഇനി വാതിൽപ്പടിയിൽ

എസ്ബിഐ സ്മാർട്ടാകുന്നു; ബാങ്കിൽ എത്തേണ്ട, ഈ സേവനങ്ങൾ ഇനി വാതിൽപ്പടിയിൽ

കൂടത്തായി; മതിയായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ, ദുർബലമെന്ന് ജോളിയ്ക്ക് വേണ്ടി ആളൂർ; വാദം തുടരുന്നു

കൂടത്തായി; മതിയായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ, ദുർബലമെന്ന് ജോളിയ്ക്ക് വേണ്ടി ആളൂർ; വാദം തുടരുന്നു

ധനുഷ് നായകനായി ‘തിരുച്ചിദ്രമ്പലം’, ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു

ധനുഷ് നായകനായി 'തിരുച്ചിദ്രമ്പലം', ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു

യുഎഇയില്‍ കാല്‍നട യാത്രക്കാരനെ ഇടിച്ചിട്ട വാഹന ഡ്രൈവര്‍ 1.2 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

യുഎഇയില്‍ കാല്‍നട യാത്രക്കാരനെ ഇടിച്ചിട്ട വാഹന ഡ്രൈവര്‍ 1.2 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

മുംബൈയിലെ ആ പെണ്ണുപിടിയനെ പിടിക്കാന്‍ സഹായിച്ചത് മുഖത്തെ കടിയേറ്റ പാടുകള്‍!

മുംബൈയിലെ ആ പെണ്ണുപിടിയനെ പിടിക്കാന്‍ സഹായിച്ചത് മുഖത്തെ കടിയേറ്റ പാടുകള്‍!

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021