കോഴിക്കോട്> ബസ് സ്റ്റോപ്പുകളില്‍ യാത്രക്കാര്‍ക്ക് അപകടക്കെണിയൊരുക്കി സ്വകാര്യ ബസുകളുടെ മത്സരയോട്ടം.പേടിയോടെയാണ് ബസുകളില്‍ കയറിയിറങ്ങുന്നതെന്ന് യാത്രക്കാര്‍ പറയുന്നു.അപകടം ക്ഷണിച്ചുവരുത്തും വിധം നടുറോഡിലാണ് പല ബസുകളും നിര്‍ത്തുന്നതെന്ന് യാത്രക്കാര്‍ വ്യക്തമാക്കി
ബസ് നടുറോഡില്‍ നിര്‍ത്തുമ്പോള്‍ പലരും ഓടിക്കയറുകയാണെന്നും യാത്രക്കാര്‍ പറയുന്നു. ബസ് സ്റ്റോപ്പുകളില്‍ ഒതുക്കി നിര്‍ത്തിയാല്‍ പിന്നിലെ വാഹനങ്ങള്‍ മറികടക്കും. അത് തടയാനാണ് ബസുകള്‍ നടുറോഡില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും.കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകളിലാണ് ഇത്തരത്തിലുള്ള കാഴ്ച ദൃശ്യമായത്.
‘ബസുകള്‍ യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും അപകടകരമായ വിധത്തിലാണ്. നടുറോഡില്‍ അപകടകരമാം വിധം നിര്‍ത്തുകയാണ്. സമയമില്ലെന്നാണവര് പറയുന്നത്. ഒരു മിനിറ്റ് വ്ത്യാസത്തിലാണ് ട്രിപ്പുകള്‍ എടുക്കുന്നത് എന്താണ് ബസുകാരുടെ ന്യായം’-യാത്രക്കാര്‍ പറയുന്നു.