• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബൈക്കിൽ ട്രക്കിടിച്ച് വീണുകിടന്നു, ഓടിക്കൂടിയ ആളുകൾ പറഞ്ഞത് ‘പണം എടുക്കൂ’ എന്ന്, മധ്യവയസ്കന് ദാരുണാന്ത്യം

by Web Desk 04 - News Kerala 24
January 15, 2024 : 10:15 pm
in India, News
Reading Time: 1 min read
0
A A
0
ബൈക്കിൽ ട്രക്കിടിച്ച് വീണുകിടന്നു, ഓടിക്കൂടിയ ആളുകൾ പറഞ്ഞത് ‘പണം എടുക്കൂ’ എന്ന്, മധ്യവയസ്കന് ദാരുണാന്ത്യം

ആഗ്ര: കഴിഞ്ഞ ആഴ്ച നടന്ന ഒരു അപകടത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നത്. മനുഷ്യ മനസാക്ഷിയെ തന്നെ ഞെട്ടിക്കുന്ന സംഭവമായിരുന്നു അത്. അപകടത്തിൽ പെട്ടയാളെ രക്ഷിക്കുന്നതിന് പകരം കയ്യിലുള്ള പണം ജനക്കൂട്ടം കവര്‍ന്നു. സംഭവത്തിൽ മധ്യവയസ്കൻ ചികിത്സ കിട്ടാതെ റോഡിൽ കിടന്ന് മരിച്ചു. ഉത്ത‌ർപ്രദേശിലെ ആഗ്ര ഹൈവേയിലാണ് ദാരുണമായ സംഭവം. ആഗ്ര സ്വദേശിയായ വ്യവസായി ധര്‍മേന്ദ്ര ഗുപ്തയായിരുന്നു അപകടത്തിൽ പെട്ടത്. അമിത വേഗതയിലെത്തിയ ട്രക്ക് നിരവധി വാഹനങ്ങളിൽ ഇടിച്ചായിരുന്നു അപകടം നടന്നത്. അപകടസമയം സ്ഥലത്തെത്തിയ ആളുകൾ രക്ഷാപ്രവർത്തനം നടത്താതെ ഇയാളുടെ പണം കവരുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഏറെ ഞെട്ടിക്കുന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ചൊവ്വാഴ്ച ആഗ്ര-ദില്ലി ദേശീയപാതയിൽ അമിതവേഗതയിലെത്തിയ ട്രക്ക് 20 ഓളം വാഹനങ്ങളുമായി കൂട്ടിയിടിച്ച് വലിയ അപകടമുണ്ടാവുകയായിരുന്നു. അപകടത്തിൽ പാൽ വ്യാപാരിയായ ധർമേന്ദ്ര ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്. മഥുരയിൽ നിന്ന് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ധർമേന്ദ്ര. ഇയാളുടെ കൈവശം ഒന്നരലക്ഷം രൂപയോളം പണമുള്ള ബാഗ് ഉണ്ടായിരുന്നതെന്ന് വീട്ടുകാർ പറയുന്നു.

ഈ പണമാണ് ധർമേന്ദ്രയുടെ ജീവൻ കവർന്നത്. സംഭവസ്ഥലത്തെത്തിയ ആളുകൾ ധർമേന്ദ്രയെ സഹായിക്കുന്നതിന് പകരം ഇയാളുടെ പണം കവർന്ന് സ്ഥലം വിടുകയായിരുന്നു. ധർമ്മേന്ദ്ര വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്നുള്ള അന്വേഷണത്തിനൊടുവിൽ പൊലീസാണ് ഇയാളുടെ തകർന്ന ബൈക്ക് റോഡരികിൽ കണ്ടെത്തിയത്. ഇതിന്റെ സമീപത്തായി ധർമ്മേന്ദ്ര പണം സൂക്ഷിച്ചിരുന്ന ബാഗ് കാലിയായി തുറന്ന് കിടക്കുകയായിരുന്നു. ഇയാളുടെ പോക്കറ്റിലുണ്ടായിരുന്ന പേഴ്‌സും നഷ്ടപ്പെട്ടതായി സഹോദരൻ മഹേന്ദ്ര പറഞ്ഞു.

പണം കവര്‍ന്നവര്‍ തന്റെ സഹോദരനെ ചികിത്സിക്കാൻ സഹായിച്ചിരുന്നെങ്കിൽ പണം പോയതിൽ പ്രശ്നമില്ലായിരുന്നു. അവര്‍ ധർമ്മേന്ദ്രയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കേണ്ടതായിരുന്നു എന്നും മഹേന്ദ്ര പറ‌ഞ്ഞു. 47 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കപ്പെടുന്നത്. ഞായറാഴ്ച പ്രത്യക്ഷപ്പെട്ട വീഡിയോയിൽ, അപകടസ്ഥലത്തുള്ള ധർമ്മേന്ദ്രയുടെ ചുറ്റും നിൽക്കുന്ന ചില കാഴ്ചക്കാർ പണം പൊലീസിന് കൈമാറണോ, സ്വയം സൂക്ഷിക്കണോ, അതോ ഇയാളെ സഹായിക്കണോ എന്ന് ചർച്ച ചെയ്യുന്നത് കേൾക്കാം.

കുറച്ച് ആളുകൾ ‘ഉത്ത് ലോ, പൈസ ഊത് ലോ’ (പണം എടുക്കൂ) എന്ന് പറഞ്ഞ് സ്വന്തം ബാഗുകളിലേക്ക് പണം നിറയ്ക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. വീഡിയോ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മരിച്ചയാളുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്നും ആഗ്ര ഡിസിപി സൂരജ് കുമാർ റായ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പറഞ്ഞത് മൊത്തം കള്ളം, തട്ടിയെടുത്തത് 18 ലക്ഷം, പിന്നാലെ ഒളിവിൽ പോയി സാദിഖ്, പക്ഷേ കോഴിക്കോട് പിടിവീണു

Next Post

ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിലൂടെ കഴിഞ്ഞവര്‍ഷം നഷ്ടമായത് 201 കോടി രൂപ; 23,753 പരാതികള്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മനന്തവാടി എടവകയിൽ പ്രളയ ഫണ്ട് തട്ടിപ്പിന് വ്യാജ ബില്ലുകൾ ഉപയോഗിച്ചുവെന്ന് റിപ്പോർട്ട്

ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിലൂടെ കഴിഞ്ഞവര്‍ഷം നഷ്ടമായത് 201 കോടി രൂപ; 23,753 പരാതികള്‍

കാമുകിക്കുവേണ്ടി വേഷം മാറി പരീക്ഷയെഴുതി: യുവാവ് പിടിയില്‍

കാമുകിക്കുവേണ്ടി വേഷം മാറി പരീക്ഷയെഴുതി: യുവാവ് പിടിയില്‍

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

മലപ്പുറത്ത് 58 ലക്ഷം കുഴൽപ്പണം പിടികൂടി

സംസ്ഥാനങ്ങളുടെ സൗജന്യ വാഗ്‌ദാനങ്ങൾ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാവും; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും, രാത്രി റോഡ് ഷോ; സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുക നാളെ

ഇനി രണ്ടുദിവസം കൊച്ചിയിൽ പോകുന്നവർ ശ്രദ്ധിക്കുക, ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം

ഇനി രണ്ടുദിവസം കൊച്ചിയിൽ പോകുന്നവർ ശ്രദ്ധിക്കുക, ഇന്നും നാളെയും ​ഗതാ​ഗത നിയന്ത്രണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021