തിരുവനന്തപുരം: തടവുകാരുടെ വിടുതലിന്റെ കാര്യത്തിൽ കൂടുതൽ പരിശോധന വേണമെന്ന് മന്ത്രിസഭ. 67 തടവുകാരെ വിട്ടയയ്ക്കുന്ന ശുപാർശയാണു മന്ത്രിസഭ പരിഗണിച്ചത്. ഓരോ തടവുകാരുടെയും കാര്യത്തിൽ പ്രത്യേക പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ ചീഫ് സെക്രട്ടറിയെ ചുമതപ്പെടുത്തി.
14 വർഷം ശിക്ഷ കഴിഞ്ഞിട്ടും ജയിൽ ഉപദേശക സമിതി വിടുതൽ ശുപാർശ നൽകാത്ത തടവുകാരുടെ കാര്യമാണു പരിശോധിക്കുന്നത്. 14 വർഷം തടവ് പൂർത്തിയാക്കിയ 67 തടവുകാരുടെ ശുപാർശയാണ് സർക്കാർ രൂപൂകരിച്ച ഉന്നതാധികാര സമിതി സമർപ്പിച്ചത്. ഡിജിറ്റൽ സർവേ വേഗത്തിലാക്കാനും യോഗത്തിൽ തീരുമാനം. 1500 സർവേയർമാരെയും 3200 ഹെൽപ്പർമാരേയും നിയമിക്കും. കരാർ അടിസ്ഥാനത്തിലാകും നിയമനം