• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ശ്രീലങ്കയില്‍ പെട്രോള്‍ പമ്പില്‍ സൈന്യത്തെ നിയോഗിച്ച് സര്‍ക്കാര്‍ ; ക്ഷാമം അതിരൂക്ഷം

by Web Desk 04 - News Kerala 24
March 23, 2022 : 9:00 pm
in News, World
Reading Time: 1 min read
0
A A
0
ശ്രീലങ്കയില്‍ പെട്രോള്‍ പമ്പില്‍ സൈന്യത്തെ നിയോഗിച്ച് സര്‍ക്കാര്‍ ; ക്ഷാമം അതിരൂക്ഷം

കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിലെ പെട്രോൾ പമ്പുകളിൽ സൈന്യത്തെ നിയോഗിച്ച് സർക്കാര്‍. പെട്രോളിനും മണ്ണെണ്ണയ്ക്കും രൂക്ഷമായ ക്ഷാമം അനുഭവപ്പെട്ടതോടെ മണിക്കൂറുകൾ ക്യൂ നിന്നാണ് ജനങ്ങൾ ഇവ വാങ്ങുന്നത്. പാചകവാതകത്തിന്റെ വില കുതിച്ചു കയറിയതോടെ മ‌ണ്ണെണ്ണയാണ് ജനങ്ങൾ പാചകത്തിന് ആശ്രയിക്കുന്നത്.

അതിനിടെ, ഭക്ഷണ ക്ഷാമവും വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമായതോടെ ശ്രീലങ്കയിൽ നിന്ന് ജനങ്ങൾ അഭയാർഥികളായി ഇന്ത്യയിലേക്ക് എത്തിത്തുടങ്ങി. പെട്രോൾ വാങ്ങാൻ ക്യ‌ൂനിന്ന മൂന്നു പേർ കഴിഞ്ഞ ദിവസങ്ങളിൽ കുഴഞ്ഞുവീണു മരിച്ചിരുന്നു. വാക്കുതർക്കത്തെ തുടർന്നുണ്ടായ കത്തിക്കുത്തിൽ ഒരു ചെറുപ്പക്കാരനും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇതോടെയാണ് പെട്രോള്‍ വിതരണം ഏകോപിപ്പിക്കുന്നതിന് സൈന്യത്തെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചത്.

നൂറുകണക്കിന് വരുന്ന സർക്കാര്‍ ഉടമസ്ഥതയിലുള്ള പമ്പുകളിൽ രണ്ടു സൈനികരെ വീതമായിരിക്കും വിന‌്യസിക്കുക എന്ന് സൈനിക വക്താവ് നിളന്ത പ്രേമരത്നെ വ്യക്തമാക്കി. പെട്രോൾ വിതരണം ക‌ൃത്യമായി നടത്തുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് സൈനികരുടെ ജോലിയെന്നും അവർ ആളുകളെ നിയന്ത്രിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ജനങ്ങളെ സഹായിക്കാനാണ് സൈന്യത്തെ നിയോഗിച്ചിരിക്കുന്നത്, അല്ലാതെ അവരുടെ മനുഷ്യാവകാശങ്ങൾ‌ ഹനിക്കാനല്ല.’– സർക്കാർ വക്താവ് രമേഷ് പതിരാന പറഞ്ഞു.

പെട്രോളിയം ഉൽപന്നങ്ങൾ, മരുന്ന്, ഭക്ഷണം തുടങ്ങി എല്ലാ അവശ്യ വ‌സ്തുക്കൾക്കും കടുത്ത ക്ഷാമമാണ് ശ്രീലങ്ക നേരിടുന്നത്. കിട്ടുന്ന സാധനങ്ങൾ തീ പിടിച്ച വിലയും. ഡോളർ നിക്ഷേപം കുറഞ്ഞതോടെ അവശ്യ വസ്തുക്കൾ പോലും ഇറക്കുമതി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് രാജ്യം ഇപ്പോള്‍. ഇന്ത്യയോടും ചൈനയോടും സഹായാഭ്യർഥന നടത്തിയതിനു പുറം ഐഎംഎഫിനോടും ധനസഹായം ആവശ്യപ്പെട്ടിരിക്കുകയാണ് ഈ ദ്വീപ് രാഷ്ട്രം.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ മനുഷ്യക്കടത്തുകാർക്ക് പണം നൽകി ശ്രീലങ്കൻ ജനത ഭക്ഷണവും ജീവിത മാർഗവും തേടി അഭയാർഥികളായി ഇന്ത്യയിലേക്കെത്തിത്തുടങ്ങി. കഴിഞ്ഞ ദിവസം ലങ്കയിൽ നിന്ന് കൈക്കുഞ്ഞും കുട്ടികളുമായി ബോട്ടിൽ ധനുഷ്കോടിയിലെത്തിയ 6 അംഗ സംഘത്തെ തീരസംരക്ഷണ സേന രക്ഷിച്ച് രാമേശ്വരത്തെത്തിച്ചിരുന്നു. യുവാവും ഭാര്യയും 4 മാസം പ്രായമുള്ള മകനും മറ്റൊരു സ്ത്രീയും അവരുടെ ആറും പന്ത്രണ്ടും വയസ്സുള്ള കുട്ടികളുമാണെത്തിയത്.

ശ്രീലങ്കയിൽ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുകയാണെന്നും കുട്ടികൾ പോലും പട്ടിണിയിലാണെന്നും സംഘത്തിലെ വീട്ടമ്മ തിയൂരി പറഞ്ഞു. ഇന്ത്യയിലേക്ക് വരാനായി ധാരാളം പേർ ശ്രീലങ്കയിൽ കാത്തിരിക്കുകയാണ്. ആളുകളെ കടത്താനായി ഒട്ടേറെ ബോട്ടുകൾ തയാറെടുക്കുന്നുണ്ടെന്നും അവർ പറഞ്ഞു. കോസ്റ്റ് ഗാർഡ് ക്യാംപിലെത്തിച്ച് ആഹാരം നൽകിയ ശേഷമാണ് ഇവരെ അനധികൃത കുടിയേറ്റക്കാർ എന്ന നിലയിൽ പൊലീസിനു കൈമാറിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘മണി പറയുന്നു എനിക്ക് കറുപ്പ് നിറമെന്ന് ; അദ്ദേഹത്തിന് ട്രംപിന്റെ നിറമാണല്ലോ’

Next Post

തടവുകാരുടെ വിടുതൽ ; കൂടുതൽ പരിശോധന വേണമെന്ന് മന്ത്രിസഭ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തടവുകാരുടെ വിടുതൽ ;  കൂടുതൽ പരിശോധന വേണമെന്ന് മന്ത്രിസഭ

തടവുകാരുടെ വിടുതൽ ; കൂടുതൽ പരിശോധന വേണമെന്ന് മന്ത്രിസഭ

കുരുമുളക് കിലോയ്ക്ക് അഞ്ഞൂറ് രൂപയിൽ താഴെ ഇറക്കുമതി ചെയ്യുന്നത് നിരോധിക്കണം  :  തോമസ് ചാഴികാടൻ എംപി

കുരുമുളക് കിലോയ്ക്ക് അഞ്ഞൂറ് രൂപയിൽ താഴെ ഇറക്കുമതി ചെയ്യുന്നത് നിരോധിക്കണം : തോമസ് ചാഴികാടൻ എംപി

‘സിപിഎമ്മിന് ജപ്പാൻ കമ്പനിയിൽനിന്നു വൻ കോഴകിട്ടി ; ഇതിനുള്ള പ്രതിഫലമാണ് കല്ലിടൽ ’

‘സിപിഎമ്മിന് ജപ്പാൻ കമ്പനിയിൽനിന്നു വൻ കോഴകിട്ടി ; ഇതിനുള്ള പ്രതിഫലമാണ് കല്ലിടൽ ’

സ്വകാര്യ ബസ് സമരം ; കെഎസ്ആർടിസി നാളെ അധിക സർവ്വീസ് നടത്തും

സ്വകാര്യ ബസ് സമരം ; കെഎസ്ആർടിസി നാളെ അധിക സർവ്വീസ് നടത്തും

ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച പാസ്റ്റർ അറസ്റ്റിൽ

ഏഴു വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച പാസ്റ്റർ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021