• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലൈംഗിക ബോധവല്‍ക്കരണം അടുത്ത അധ്യയനവര്‍ഷം മുതല്‍

by Web Desk 04 - News Kerala 24
February 28, 2023 : 6:14 am
in Kerala, News
Reading Time: 1 min read
0
A A
0
ലൈംഗിക ബോധവല്‍ക്കരണം അടുത്ത അധ്യയനവര്‍ഷം മുതല്‍

കൊച്ചി> ലോവര്‍ പ്രൈമറിമുതല്‍ ഹയര്‍ സെക്കന്‍ഡറിവരെയുള്ള ക്ലാസുകളില്‍ അടുത്ത അധ്യയനവര്‍ഷത്തില്‍ പാഠ്യപദ്ധതിയുടെ ഭാഗമായി ലൈംഗിക ബോധവല്‍ക്കരണ പരിപാടി ഉള്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ച് ആഗസ്ത് 26ന് ഇറക്കിയ ഉത്തരവിന്റെ തുടര്‍നടപടികള്‍ വിശദീകരിക്കാനും നേരിട്ട് ഹാജരാകാനും കഴിഞ്ഞദിവസം കോടതി നിര്‍ദേശിച്ചിരുന്നു. തിങ്കള്‍ രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടറും അഡീഷണല്‍ ഡയറക്ടറും (അക്കാദമിക്) ഓണ്‍ലൈനായി കോടതിയില്‍ ഹാജരായി നടപടികള്‍ വിശദീകരിക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തത്.

ലൈംഗിക ബോധവല്‍ക്കരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ ദീര്‍ഘകാല പദ്ധതിക്ക് രൂപം നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ക്കുപുറമെ സൈബര്‍ സുരക്ഷ, ഗാര്‍ഹികപീഡനം എന്നിവയെക്കുറിച്ചും ബോധവല്‍ക്കരണം നടത്തും. താല്‍ക്കാലിക അധ്യാപക–അനധ്യാപക നിയമനത്തില്‍ പൊലീസ് വെരിഫിക്കേഷന്‍ നടത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലൈംഗിക ബോധവല്‍ക്കരണ പരിപാടിയുടെ നടത്തിപ്പിന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കണ്‍വീനറായി എട്ടംഗ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. എല്‍പി വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് ബോധവല്‍ക്കരണം സംഘടിപ്പിക്കും. ഹൈസ്‌കൂള്‍, യുപി വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പരിശീലന പദ്ധതി തയ്യാറാക്കും. ഹയര്‍ സെക്കന്‍ഡറിക്കാര്‍ക്ക് സൗഹൃദ ക്ലബ്ബുകള്‍വഴിയാണ് പരിശീലനം നല്‍കുക. പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് ജൂലൈയിലും പ്ലസ്വണ്‍കാര്‍ക്ക് ആഗസ്തിലും സെപ്തംബറിലുമാണ് പരിശീലനം. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് കരിയര്‍ മാസ്റ്റര്‍മാര്‍ വഴി പരിശീലനം നല്‍കും.

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജിയര്‍ തയ്യാറാക്കും. ഭിന്നശേഷിക്കാരായ കുട്ടികളെ പരിശീലിപ്പിക്കുന്ന അധ്യാപകര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കും. പദ്ധതിയുടെ നടത്തിപ്പില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടമുണ്ടാകുമെന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വ്യക്തമാക്കി. കെല്‍സയ്ക്കു കീഴിലുള്ള വിക്ടിം റൈറ്റ്സ് സെന്റര്‍ പദ്ധതിയുടെ കോ–ഓര്‍ഡിനേറ്റര്‍ പാര്‍വതിമേനോനെ വിദഗ്ധ സമിതിയില്‍ ഉള്‍പ്പെടുത്താന്‍ കോടതി നിര്‍ദേശിച്ചു. സ്‌കൂളില്‍ നടന്ന ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കേസിലെ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഈ വിഷയം ചര്‍ച്ച ചെയ്തത്. ഹര്‍ജി തീര്‍പ്പാക്കിയെങ്കിലും ചര്‍ച്ച തുടരുകയായിരുന്നു. വിഷയം മാര്‍ച്ച് 15ന് വീണ്ടും പരിഗണിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദളിത്, ആദിവാസി, കര്‍ഷകത്തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്

Next Post

വന്യമൃഗങ്ങള്‍ക്ക് തീറ്റയില്ല; വയനാടന്‍ വനമേഖലയിലെ കാലിമേയ്ക്കല്‍ നിരോധിക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വന്യമൃഗങ്ങള്‍ക്ക് തീറ്റയില്ല; വയനാടന്‍ വനമേഖലയിലെ കാലിമേയ്ക്കല്‍ നിരോധിക്കും

വന്യമൃഗങ്ങള്‍ക്ക് തീറ്റയില്ല; വയനാടന്‍ വനമേഖലയിലെ കാലിമേയ്ക്കല്‍ നിരോധിക്കും

ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്താൻ നീക്കം, പ്രകോപനത്തിൽ പ്രതികരണം വേണ്ടെന്ന് സിപിഎം

ആകാശ് തില്ലങ്കേരി കണ്ണൂർ സെൻട്രൽ ജയിലിൽ; 6മാസത്തേക്ക് കരുതൽ തടങ്കൽ

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

ആലപ്പുഴയിൽ സ്വകാര്യ റിസോർട്ടിൽ നിന്നും എംഡിഎംഎ പിടികൂടിയ സംഭവം; മുഖ്യപ്രതി പിടിയിൽ

സംസ്ഥാനത്തിന്റെ കടം 3,32,291 കോടിയായി ഉയർന്നു, ധവള പത്രമില്ല ; സർക്കാർ നിയമസഭയിൽ

ലൈഫ് മിഷൻ കോഴ ഇന്ന് സഭയിൽ; എം ശിവശങ്കർ നൽകിയ ജാമ്യ ഹർജിയിൽ കോടതിയിൽ വാദം

വീടുവിട്ടിറങ്ങിയ വിദ്യാർത്ഥി ചെന്നുകയറിയത് കാറിൽ; ഡ്രൈവർ തന്ത്രപരമായി പൊലീസ് സ്റ്റേഷനിലെത്തിച്ചു, കഥയിങ്ങനെ

വീടുവിട്ടിറങ്ങിയ വിദ്യാർത്ഥി ചെന്നുകയറിയത് കാറിൽ; ഡ്രൈവർ തന്ത്രപരമായി പൊലീസ് സ്റ്റേഷനിലെത്തിച്ചു, കഥയിങ്ങനെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021