• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സംസ്ഥാനത്ത് ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ തുടങ്ങും : മന്ത്രി പി രാജീവ്

by Web Desk 04 - News Kerala 24
August 13, 2023 : 10:25 pm
in Kerala, News
Reading Time: 1 min read
0
A A
0
സംസ്ഥാനത്ത് ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ തുടങ്ങും : മന്ത്രി പി രാജീവ്

തിരുവനന്തപുരം > വൈജ്ഞാനിക സമൂഹത്തിന്റെ സൃഷ്ടി ലക്ഷ്യം വച്ച് സംസ്ഥാനത്ത് ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ തുടങ്ങുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഫ്രീഡം ഫെസ്റ്റ് 2023ന്റെ ഭാഗമായി കേരള പ്രൊഫഷണൽ നെറ്റ്വർക്ക് സംഘടിപ്പിച്ച പ്രൊഫഷണൽ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോളജുകളോടും സർവകലാശാലകളോടും ചേർന്ന് ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ ഇൻഡസ്ട്രിയൽ പാർക്ക് തുടങ്ങുകയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. അവിടുത്തെ അടിസ്ഥാന വികസനത്തിനുള്ള ഇൻസെന്റീവ് സർക്കാർ നൽകി അധ്യാപകരുടെയോ വിദ്യാർഥികളുടെയോ ഗവേഷണഫലങ്ങളുടെ ഉല്പാദനത്തിന് ഈ പാർക്കിൽ മുൻഗണന നൽകണം. മറ്റ് വ്യവസായങ്ങൾക്കും അവസരം നൽകും. പഠനം കഴിഞ്ഞാൽ വിദ്യാർഥികൾക്ക് ഇവിടെ ജോലി ചെയ്യാനും കഴിയും. പഠനവിഷയവുമായി ബന്ധപ്പെട്ട തൊഴിലാണ് ചെയ്യുന്നതെങ്കിൽ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്കോ ക്രെഡിറ്റോ നൽകാൻ കഴിയുമോയെന്ന് പരിശോധിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഒരു വിജ്ഞാന അധിഷ്ഠിത സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. ഇവ രണ്ടിലും ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കാൻ കഴിയുന്ന സാമൂഹിക വിഭാഗമാണ് പ്രൊഫഷണലുകൾ. വിജ്ഞാന സമൂഹ നിർമ്മിതിയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രവർത്തിക്കുന്നത് പോലെതന്നെ അതിനകത്ത് സംഘടിത സംഭാവനകൾ നൽകാൻ കഴിയുന്ന വിഭാഗമാണ് ഇവരെന്നും മന്ത്രി കൂട്ടിച്ചേർത്തു.വൈജ്ഞാനിക സമൂഹ നിർമ്മിതി കേന്ദ്രീകരിച്ച് പ്രവർത്തിക്കുമ്പോൾ കേരള സർക്കാർ നിരവധി പ്രവർത്തനങ്ങൾക്കാണ് നേതൃത്വം വഹിക്കുന്നത്. ലോകത്ത് തന്നെ ആദ്യമായി ഇന്റർനെറ്റ് അടിസ്ഥാന അവകാശമായി കേരളം പ്രഖ്യാപിച്ചു. ഇന്ത്യയിൽ ആദ്യമായി ജീനോം ഡാറ്റാ സെന്ററിന് തുടക്കംകുറിച്ചതും കേരളമാണ്. വളരെ വൈദഗ്ധ്യമുള്ളവരാണ് അതിന് നേതൃത്വം നൽകുന്നത്- മന്ത്രി പറഞ്ഞു.സിപിഐ എം കേന്ദ്രകമ്മിറ്റി അം​ഗം ഡോ. തോമസ് ഐസക്, ആർകിടക്ട് ജി ശങ്കർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രവാസി ഇന്ത്യക്കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

Next Post

കാട്ടിൽ ആടിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം ; വയോധികന് ദാരുണാന്ത്യം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കാട്ടിൽ ആടിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം ; വയോധികന് ദാരുണാന്ത്യം

കാട്ടിൽ ആടിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം ; വയോധികന് ദാരുണാന്ത്യം

മയക്കുമരുന്ന് കടത്തിയ രണ്ടു പ്രവാസികൾ ഒമാനില്‍ പിടിയിൽ

മയക്കുമരുന്ന് കടത്തിയ രണ്ടു പ്രവാസികൾ ഒമാനില്‍ പിടിയിൽ

നെയ്‌മർ സൗദിയിലേക്ക്; അൽ ഹിലാലുമായി കരാറെന്ന് റിപ്പോർട്ട്

നെയ്‌മർ സൗദിയിലേക്ക്; അൽ ഹിലാലുമായി കരാറെന്ന് റിപ്പോർട്ട്

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് രാജ്യം, ചെങ്കോട്ടയിൽ ഇന്ന് റിഹേഴ്സൻ; പോലീസ്-സേനാ മെഡലുകൾ വൈകിട്ട് പ്രഖ്യാപിക്കും

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് രാജ്യം, ചെങ്കോട്ടയിൽ ഇന്ന് റിഹേഴ്സൻ; പോലീസ്-സേനാ മെഡലുകൾ വൈകിട്ട് പ്രഖ്യാപിക്കും

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

കോഴിക്കോട് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ രാജീവന്‍റെ മൃതദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്യും, കേസിൽ നിർണായകം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021