• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബ്രേക്ക് അപ് പോലും ജയിലിൽ കിടക്കാനുള്ള കാരണമാകുമോ? ബിഎൻഎസ് 69-ാം വകുപ്പ് പുരുഷന്മാർക്ക് ആശങ്കയെന്ന് വിദ​ഗ്ധർ

by Web Desk 06 - News Kerala 24
July 3, 2024 : 9:52 am
in India, News
Reading Time: 1 min read
0
A A
0
ബ്രേക്ക് അപ് പോലും ജയിലിൽ കിടക്കാനുള്ള കാരണമാകുമോ? ബിഎൻഎസ് 69-ാം വകുപ്പ് പുരുഷന്മാർക്ക് ആശങ്കയെന്ന് വിദ​ഗ്ധർ

ദില്ലി: 164 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിന് (IPC) പകരമായി പുതിയ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്)യിലെ വിവാഹ വാ​ഗ്ദാനം നൽകി വഞ്ചിക്കുന്നതിന് ശിക്ഷ ഉറപ്പാക്കുന്ന 69-ാം വകുപ്പ് ആശങ്കയുണ്ടാക്കുന്നതെന്ന് നിയമവിദ​ഗ്ധരുടെ മുന്നറിയിപ്പ്. 69-ാം വകുപ്പ് പ്രകാരം, വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്താൽ, അത് പാലിക്കാനുള്ള ഉദ്ദേശ്യമില്ലാതെ സ്ത്രീയുമായി ലൈംഗികമായി ബന്ധപ്പെടുകയാണെങ്കിൽ ഒരാൾക്ക് 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. വഞ്ചനാപരമായ മാർഗത്തിലൂടെയോ, വാ​ഗ്ദാനം നിറവേറ്റാനുള്ള ഉദ്ദേശ്യമില്ലാതെയോ ഒരു സ്ത്രീയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ അവർക്ക് 10 വർഷം വരെ തടവുശിക്ഷ ലഭിക്കും. എന്നാൽ, ഈ കുറ്റം ബലാത്സം​ഗത്തിന്റെ പരിധിയിൽ വരില്ല-ഭാരതീയ ന്യായ സൻഹിതയുടെ സെക്ഷൻ 69 പറയുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിൽ (ഐപിസി) വസ്‌തുതകൾ മറച്ചുവെച്ചോ വഞ്ചനയിലൂടെയോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് പ്രത്യേക വ്യവസ്ഥകളില്ലാത്തതിനാൽ വകുപ്പ് 69 പുതിയതും പ്രത്യേകതകൾ നിറഞ്ഞതുമാണെന്ന് വിദ​ഗ്ധർ പറയുന്നു. നേരത്തെ, ഐപിസി സെക്ഷൻ 90 പ്രകാരം ഇത്തരം കേസുകൾ വിചാരണ ചെയ്യപ്പെട്ടിരുന്നു. അതിൽ വസ്തുതയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കപ്പെട്ടെങ്കിൽ സ്ത്രീയുടെ സമ്മതം ഇല്ലെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്.

നേരത്തെ, ബന്ധം തകരുമ്പോൾ സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെട്ടെന്ന് ആരോപിക്കപ്പെടുന്ന കേസുകൾ ഉണ്ടായിരുന്നെങ്കിൽ, സെക്ഷൻ 69 പ്രകാരം, തെറ്റായ വാഗ്ദാനങ്ങൾ നൽകി ലൈംഗിക ബന്ധത്തിന് സമ്മതം നൽകിയതായി സ്ത്രീകൾക്ക് അവകാശപ്പെടാം. സെക്ഷൻ 69 വേർപിരിയലുകളെ നിയമവിരുദ്ധമാക്കുന്നുവെന്ന് വിദ​ഗ്ധർ പറയുന്നു.  ബന്ധം വിവാഹത്തിൽ അവസാനിച്ചില്ലെങ്കിൽ, പുരുഷന്മാർ ഉപദ്രവിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അഭിപ്രായമുയരുന്നുണ്ട്.വ്യക്തിത്വം മറച്ചുവെച്ചോ വസ്‌തുതകൾ മറച്ചുവെച്ചോ നടത്തുന്ന വിവാഹങ്ങളും പ്രണയ ബന്ധങ്ങളുമുണ്ടാക്കുന്ന പ്രശ്‌നം പരിഹരിക്കുന്നതിനാണ് സെക്ഷൻ 69 കൊണ്ടുവന്നിരിക്കുന്നതെന്നാണ് സർക്കാർ പറയുന്നത്. മിശ്രവിവാഹങ്ങളിൽ പുരുഷൻ തൻ്റെ വ്യക്തിത്വം മറച്ചുവെച്ചെന്ന പരാതിയുയരുന്ന സന്ദർഭങ്ങളിലും ഇത് ഉപയോഗിക്കാം. ജോലിക്കോ അല്ലെങ്കിൽ സ്ഥാനക്കയറ്റത്തിനായുള്ള പ്രേരണ, തെറ്റായ വാഗ്ദാനങ്ങൾ, ഐഡൻ്റിറ്റി മറച്ചുവെച്ച വിവാഹം എന്നിങ്ങനെയാണ് വഞ്ചനയെ വിഭാഗത്തിൽ വിശദീകരിച്ചിരിക്കുന്നത്. പുരുഷന്മാർ അന്യായമായി ഉപദ്രവിക്കപ്പെടാനുള്ള സാധ്യത തുറക്കുമെന്ന് അഭിഭാഷകർ പറയുന്നു. ബിഎൻഎസിൻ്റെ സെക്ഷൻ 69 വിശ്വസനീയമായ തെളിവുകളില്ലാതെ പുരുഷന്മാരെ അറസ്റ്റ് ചെയ്യുന്നത് എളുപ്പമാക്കുമെന്നും ആശങ്കയുയരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘അനിൽ ദക്ഷിണാഫ്രിക്കയിൽ ആയിരുന്നപ്പോൾ കല വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി, തിരിച്ചുവന്നില്ല’: അനിലിന്‍റെ അച്ഛൻ

Next Post

പശുക്കടത്ത് ആരോപിച്ച് ലോറി ഡ്രൈവർക്കും കൂട്ടാളിക്കും ക്രൂരമർദനം; 6 പേർ കസ്റ്റഡിയിൽ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
പശുക്കടത്ത് ആരോപിച്ച് ലോറി ഡ്രൈവർക്കും കൂട്ടാളിക്കും ക്രൂരമർദനം; 6 പേർ കസ്റ്റഡിയിൽ

പശുക്കടത്ത് ആരോപിച്ച് ലോറി ഡ്രൈവർക്കും കൂട്ടാളിക്കും ക്രൂരമർദനം; 6 പേർ കസ്റ്റഡിയിൽ

വിപണി പിടിക്കാൻ വാട്സ്ആപ്പ് ; ഇനി ആപ്പ് വഴി പണമയച്ചാൽ ക്യാഷ്ബാക്ക്

വാട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റില്‍ വന്‍ മാറ്റം വരുന്നു; സെറ്റിങ്‌സിനായി ചെയ്യേണ്ടത്...

കാര്യവട്ടം ക്യാമ്പസ് സംഘര്‍ഷം: എംഎൽഎയ്ക്ക് മര്‍ദ്ദനം; ശ്രീകാര്യം പൊലീസ് സ്റ്റേഷന് മുന്നിൽ നാടകീയ രംഗങ്ങൾ

കാര്യവട്ടം ക്യാംപസ് സംഘട്ടനം: റിപ്പോര്‍ട്ട് തേടി വിസി; കെഎസ്‌യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘സെപ്റ്റിക് ടാങ്കിൽ കല്ല് പോലും പൊടിയുന്ന കെമിക്കലുണ്ടായിരുന്നു’: മാന്നാറിൽ മൃതദേഹാവശിഷ്ടം കുഴിച്ചെടുത്ത സോമൻ

'സെപ്റ്റിക് ടാങ്കിൽ കല്ല് പോലും പൊടിയുന്ന കെമിക്കലുണ്ടായിരുന്നു': മാന്നാറിൽ മൃതദേഹാവശിഷ്ടം കുഴിച്ചെടുത്ത സോമൻ

പച്ചക്കറി കടയിൽ ജോലിക്ക് നിന്ന ഇതര സംസ്ഥാന തൊഴിലാളിയെ നിരീക്ഷിച്ചത് ആഴ്ചകൾ; നാട്ടിൽ നിന്ന് കഞ്ചാവ് എത്തിച്ചു

പച്ചക്കറി കടയിൽ ജോലിക്ക് നിന്ന ഇതര സംസ്ഥാന തൊഴിലാളിയെ നിരീക്ഷിച്ചത് ആഴ്ചകൾ; നാട്ടിൽ നിന്ന് കഞ്ചാവ് എത്തിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021