കട്ടപ്പന : വെള്ളിലാംകണ്ടം മൺപാലത്തിനുസമീപം മദ്യലഹരിലായിരുന്ന ഉടമ കാർ ഇടുക്കി ജലാശയത്തിലേക്ക് തള്ളിയിട്ടു. വെള്ളിലാങ്കണ്ടം സ്വദേശിയുടെ കാറാണ് ശനിയാഴ്ച രാവിലെ ജലാശയത്തിൽ പാതിമുങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരും കട്ടപ്പന പോലീസും നടത്തിയ അന്വേഷണത്തിലാണ് പുലർച്ചെ മദ്യലഹരിയിലായിരുന്ന ഉടമ വാഹനം വെള്ളത്തിലേക്ക് തള്ളിയിട്ടതാണെന്ന് കണ്ടെത്തിയത്. സംഭവത്തിൽ പരാതി ലഭിക്കാത്തതിനാൽ പോലീസ് കേസ് എടുത്തിട്ടില്ല.