ചെറുപ്പളശ്ശേരി : സിനിമ തിയേറ്ററിൽ അതിക്രമം നടത്തിയ 5 പേർക്കെതിരെ കേസ്. ഇതിൽ നാലുപേർ അറസ്റ്റിലായി. മറ്റൊരു കേസിൽ ജാമ്യത്തിലുള്ള ഒരു പ്രതി ഗൾഫിലേക്ക് കടന്നതായാണ് സൂചന. ചെർപ്പുളശ്ശേരി ഗ്രാന്റ് സിനിമ തിയറ്ററിൽ 2023 ഒക്ടോബർ 25 നാണ് കേസിന് ആസ്പദമായ സംഭവം. വൈകിട്ട് 6 ന് ആരംഭിക്കുന്ന ഫസ്റ്റ് ഷോക്കിടെ വൈദ്യുതി നിലച്ചതിൽ പ്രകോപിതരായി സിനിമ കാണാനെത്തിയ അഞ്ചംഗം സംഘം തിയറ്റർ അസി. മാനേജർ വിനോദ് ജീവനക്കാരായ വാസുദേവൻ , ശിവരാമാൻ എന്നിവരെ ആക്രമിക്കുകയായിരുന്നു. ഇവർ കയ്യിൽ കരുതിയിരുന്ന ഇരിമ്പുചങ്ങല, വടി എന്നിവ ഉപയോഗിച്ച് ഓഫീസിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ഓഫീസിനകത്തെ ചില്ലുകൾ, കമ്പ്യൂട്ടർ പ്രിന്റർ , ഫർണിച്ചർ, മറ്റ് ഉപകരണങ്ങൾ എന്നിവയും തല്ലിത്തകർത്തു. പരിക്കേറ്റ മൂന്ന് പേരും ആശുപത്രിയിൽ ചികിത്സ തേടി. ആക്രമം നടത്തിയ 5 പേർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു. 4 പേരെ അറസ്റ്റ് ചെയ്തു ഒരു പ്രതി ഗൾഫിലേക്ക് കടന്നതായാണ് സൂചന.