തൃശൂര്‍ : തൃശൂര്‍പൂര വേദിയില്‍ ആംബുലന്‍സില്‍ എത്തിയതിന് സുരേഷ് ഗോപി എംപിക്കെതിരെ കേസ്. സിപിഐ നേതാവ് അഡ്വ. സുമേഷ് നല്കിയ പരാതിയിലാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തത്. ഐപിസി 279,34, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 179, 184, 188, 192 എന്നീ വകുപ്പുകളാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. രോഗികളെ കൊണ്ടുപോകുന്ന ആംബുലന്‍സ് യാത്രയ്ക്ക് ഉപയോഗിച്ചെന്ന് എഫ്ഐആറില്‍ പറയുന്നു. തൃശൂര്‍ പൂരത്തിന്റെ ഭാഗമായി വാഹനങ്ങള്‍ക്ക് പോലീസ് നിയന്ത്രണം നിലനില്‍ക്കെ ഇത് ലംഘിച്ച് തൃശൂര്‍ റൗണ്ടിലൂടെ ആംബുലന്‍സ് ഓടിച്ചുവെന്നും മനുഷ്യജീവന് അപകടകരമായ രീതിയില്‍ പൂര ദിവസം ജനത്തിരക്കിലൂടെ ആംബുലന്‍സില്‍ സഞ്ചരിച്ചുവെന്നും എഫ്ഐആറില്‍ പറയുന്നു. ആംബുലന്‍സ് ഡ്രൈവറും അഭിജിത് നായരുമാണ് കേസിലെ മറ്റ് പ്രതികള്‍.