• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കാറിനുള്ളിൽ സ്വിമ്മിങ് പൂൾ ഒരുക്കി യാത്ര; സഞ്ജു ടെക്കിക്കെതിരായ കേസ് കോടതിയിലേക്ക്: കാർ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റും

by Web Desk 04 - News Kerala 24
June 1, 2024 : 6:19 pm
in Kerala, News
0
A A
0
കാറിനുള്ളിൽ സ്വിമ്മിങ് പൂൾ ഒരുക്കി യാത്ര; സഞ്ജു ടെക്കിക്കെതിരായ കേസ് കോടതിയിലേക്ക്: കാർ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റും

ആലപ്പുഴ > സിനിമ സ്‌റ്റെലിൽ കാറിനുള്ളിൽ സ്വിമ്മിങ് പൂൾ ഒരുക്കി യാത്രചെയ്‌ത യൂട്യൂബർ സഞ്‌ജു ടെക്കിക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്. കേസിൽ ഹൈക്കോടതി ഇടപെട്ടതോടെയാണ് സഞ്ജു ടെക്കി കൂടുതൽ കുരുക്കിലേക്ക് നീങ്ങുന്നത്. സംഭവത്തിൽ കർശന നടപടി വേണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ചട്ടവിരുദ്ധമായി വാഹനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്ന വ്ലോഗർമാർ അടക്കമുളളവർക്കെതിരെ നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇതോടെ സഞ്ജുവിനെതിരെ ആർടിഒ എടുത്ത കേസ് കോടതിക്ക് കൈമാറാൻ തീരുമാനമായി. ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിക്കാണ് കേസ് കൈമാറുന്നത്. പൂൾ നിർമിച്ച ടാറ്റാ സഫാരി കാർ പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റുമെന്നും അർടിഒ അറിയിച്ചു. നിലവിൽ ആർടിഒയുടെ കസ്റ്റഡിയിലാണ് കാർ.

സഞ്‌ജു ടെക്കിയുടെ ഉടമസ്ഥതയിലുള്ള വാഹനത്തിന്റെ രജിസ്‌ട്രേഷൻ താൽക്കാലികമായി റദ്ദാക്കാൻ മുമ്പ് തീരുമാനിച്ചിരുന്നു. വാഹനം ഓടിച്ച സൂര്യനാരായണന്റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്‌പെൻഡ്‌ചെയ്‌തു. സഞ്‌ജു ഉൾപ്പെടെ നാലുപേരും മോട്ടോർ വാഹനവകുപ്പിന്റെ മലപ്പുറം എടപ്പാളിലെ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡ്രൈവർ ട്രെയിനിങ്‌ ആൻഡ്‌ റിസർച്ചിൽ ജൂൺ മൂന്നിന്‌ ആരംഭിക്കുന്ന പരിശീലന പരിപാടിയിലും പങ്കെടുക്കണം. ശേഷം ഒരാഴ്‌ച ആലപ്പുഴ മെഡിക്കൽ കോളേജിൽ സാമൂഹ്യസേവനം നടത്തണമെന്നും നിർദേശമുണ്ട്‌.

മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തതിനെയും പരിഹസിക്കുന്ന തരത്തിൽ സഞ്ജു ടെക്കി വീണ്ടും വീഡിയോ ചെയ്തിരുന്നു. വിഷയം വാർത്തയായതും കേസെടുത്തതും ​ഗുണമായെന്നും 10 ലക്ഷം രൂപ മുടക്കിയാൽ പോലും കിട്ടാത്ത റീച്ചാണ് ഇപ്പോൾ കിട്ടിയതെന്നും സഞ്ജു പറഞ്ഞിരുന്നു. ഇതോടെയാണ് നിലപാട് കടുപ്പിക്കാൻ എംവിഡി തീരുമാനിച്ചത്.

സഞ്‌ജുവിന്റെ ഉടമസ്ഥതയിലുള്ള ടാറ്റ സഫാരി കാറിനുള്ളിൽ കുളമൊരുക്കി യാത്ര ചെയ്യുന്ന വീഡിയോ മെയ്‌ 17നാണ്‌ യൂട്യൂബിൽ അപ്‌ലോ‍ഡ് ചെയ്‌തത്‌. സഞ്‌ജുവും അച്ഛനും മൂന്ന്‌ സുഹൃത്തുക്കളും ചേർന്ന്‌ കാറിന്റെ പിൻഭാഗത്തെ സീറ്റ് അഴിച്ചുമാറ്റി ടാർപോളിൻ വലിച്ചുകെട്ടി അതിൽ വെള്ളം നിറച്ചാണ് കുളം ഒരുക്കിയത്‌. ഡ്രൈവർ ഒഴികെയുള്ളവർ ഇരുന്നും കിടന്നുമൊക്കെയാണ് പകൽ സമയം ഗതാഗതത്തിരിക്കുള്ളപ്പോൾ ദേശീയപാത ഉൾപ്പെടെയുള്ള വഴികളിലൂടെയുള്ള യാത്ര. വെള്ളത്തിന്റെ മർദം കാരണം ഡ്രൈവർ സീറ്റിന്റെ സൈഡ് എയർബാഗ് പുറത്തേക്ക്‌ വരുന്നതും ഡോർ തുറന്ന് വെള്ളം റോഡിലേക്ക്‌ ഒഴുക്കുന്നതും വീഡിയോയിൽ കാണാം. കാർ യാത്രക്കാരുടെ മാത്രമല്ല പുറത്തുമുള്ളവരുടെ സുരക്ഷയെ പോലും ബാധിക്കുന്ന വിധത്തിലുള്ള പ്രവൃത്തിക്കെതിരെ വലിയ തോതിലുള്ള വിമർശനങ്ങളും ഇതിലെ നിയമലംഘനങ്ങളും വലിയ ചർച്ചയായിരുന്നു. മറ്റുവാഹനങ്ങളുടെയും ആളുകളുടെയും ജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിക്കൽ, ഗതാഗതം തടസപ്പെടുത്തൽ തുടങ്ങിയ ആറ്‌ വകുപ്പുകൾ ചുമത്തിയാണ്‌ മോട്ടോർ വാഹനവകുപ്പ്‌ കേസെടുത്തത്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൃശൂരില്‍ ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു

Next Post

മഴ തീവ്രമാകുന്നു; 3 ജില്ലകളിൽ റെഡ് അലർട്ട്: ജാ​ഗ്രതാനിർദേശം

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
മഴ തീവ്രമാകുന്നു; 3 ജില്ലകളിൽ റെഡ് അലർട്ട്: ജാ​ഗ്രതാനിർദേശം

മഴ തീവ്രമാകുന്നു; 3 ജില്ലകളിൽ റെഡ് അലർട്ട്: ജാ​ഗ്രതാനിർദേശം

വാഹനങ്ങൾ കെട്ടിവലിക്കുമ്പോൾ പ്രത്യേക ജാ​ഗ്രത വേണം; മുന്നറിയിപ്പുമായി എംവിഡി

വാഹനങ്ങൾ കെട്ടിവലിക്കുമ്പോൾ പ്രത്യേക ജാ​ഗ്രത വേണം; മുന്നറിയിപ്പുമായി എംവിഡി

പൊലീസുകാർക്കൊപ്പം കാപ്പി കുടിക്കാം, വെറൈറ്റി കോഫി ഷോപ്പ് ഇന്‍ നോയ്‍ഡ

പൊലീസുകാർക്കൊപ്പം കാപ്പി കുടിക്കാം, വെറൈറ്റി കോഫി ഷോപ്പ് ഇന്‍ നോയ്‍ഡ

മക്കയിൽ ഇന്നലെ ജുമുഅയിലും പ്രാർത്ഥനയിലും അണിനിരന്നത് ഒരു ലക്ഷത്തിലേറെ ഇന്ത്യൻ തീർത്ഥാടകർ

മക്കയിൽ ഇന്നലെ ജുമുഅയിലും പ്രാർത്ഥനയിലും അണിനിരന്നത് ഒരു ലക്ഷത്തിലേറെ ഇന്ത്യൻ തീർത്ഥാടകർ

നിങ്ങള്‍ ജീൻസ് കഴുകാറുണ്ടോ? എത്ര തവണ കഴുകണം? സ്റ്റൈലിസ്റ്റുകൾ പറയുന്നത് ഇങ്ങനെ

നിങ്ങള്‍ ജീൻസ് കഴുകാറുണ്ടോ? എത്ര തവണ കഴുകണം? സ്റ്റൈലിസ്റ്റുകൾ പറയുന്നത് ഇങ്ങനെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021