ദില്ലി : മങ്കിപോക്സിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്‍റെ ജാഗ്രതാ നിർദ്ദേശം. ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങൾക്ക് കത്തയച്ചു. അടുത്ത സമ്പർക്കത്തിലൂടെ ശരീരസ്രവങ്ങൾ വഴിയാണ് രോഗം പകരുക. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കും പിന്നിട് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും വ്യാപിക്കുന്നതാണ് മങ്കിപോക്സ്. അതേസമയം വിദേശത്ത് നിന്ന്...
Read moreDetailsമുംബൈ: മഹാരാഷ്ട്രയിൽ പുതിയതായി അധികാരമേറ്റ ഏക്നാഥ് ഷിൻഡെ സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറച്ചു. പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്. മുഖ്യമന്ത്രി ഷിൻഡെയുടെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും നേതൃത്വത്തിൽ ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ബിജെപി...
Read moreDetailsചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ ചെന്നൈ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം സ്റ്റാലിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്‍റെ വിദഗ്‌ധ ചികിത്സയ്ക്കും പരിശോധനകൾക്കുമായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്റ്റാലിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Read moreDetailsദില്ലി : എൻഐഎക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. പത്രം വായിക്കുന്നവർ പോലും എൻഐഎയ്ക്ക് പ്രശനക്കാരാണോയെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. ജാർഖണ്ഡിലെ യുഎപിഎ കേസുമായി ബന്ധപ്പെട്ടാണ് കോടതിയുടെ വാക്കാൽ പരാമർശം. കേസില്‍ സഞ്ജയ് ജെയിന്‍ എന്നയാൾക്ക്...
Read moreDetailsദില്ലി : ഹിജാബ് കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വനി ഉപാധ്യായ സുപ്രീംകോടതിയെ സമീപിച്ചു. ഹര്‍ജികളിൽ പ്രത്യേക ബെഞ്ച് പിന്നീട് വാദം കേൾക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻവി രമണ വ്യക്തമാക്കി. കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയതുമായി ബന്ധപ്പെട്ടു...
Read moreDetailsദില്ലി : അഴിമതിയെന്ന വാക്ക് വിലക്കി പാർലമെന്‍റ്. സ്വേച്ഛാധിപതി, നാട്യക്കാരൻ, മന്ദബുദ്ധി, കൊവിഡ് വ്യാപി തുടങ്ങിയ പദങ്ങളും ഉപയോഗിക്കരുത്. അരാജകവാദി, ശകുനി തുടങ്ങിയ ഒരു കൂട്ടം വാക്കുകൾക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവയൊക്കെ ഉപയോഗിച്ചാല്‍ അത് സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യും. ലോക്സഭ...
Read moreDetailsചെന്നൈ : ഒരിടവേളക്ക് ശേഷം തമിഴ്നാട് ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള ഉരസൽ തുടരുന്നു. ഗവർണർ ആർ.എൻ.രവി പങ്കെടുത്ത മധുര കാമരാജ് സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസമന്ത്രി കെ.പൊൻമുടി പങ്കെടുത്തില്ല. ബിരുദദാന ചടങ്ങിൽ ഗവർണർ രാഷ്ട്രീയം തിരുകാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ചാണ്...
Read moreDetailsദില്ലി : കോണ്‍ഗ്രസ് നേതൃയോഗം ഇന്ന് ദില്ലിയില്‍ നടക്കും. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍, പിസിസി അധ്യക്ഷന്മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംഘടന തെരഞ്ഞെടുപ്പ്, പാര്‍ട്ടി സംഘടിപ്പിക്കാനിരിക്കുന്ന ഭാരത് ജോഡോ യാത്ര, വരാനിരിക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തിലെ വിഷയങ്ങള്‍ എന്നിവ ചര്‍ച്ചയാകും. ഉച്ചയ്ക്ക് ശേഷം...
Read moreDetailsന്യൂഡൽഹി: 45 കൈതോക്കുകളുമായി ദമ്പതികൾ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിൽ. ബുധനാഴ്ച കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്. ദമ്പതികളായ ജഗ്ജിത് സിങ്, ജസ്‍വീന്ദർ കൗർ എന്നിവരാണ് അറസ്റ്റിലായത്. ജൂലൈ 10ന് വിയറ്റ്നാമിലെ ഹോ ചി മിൻ സിറ്റിയിൽ നിന്ന് ഇന്ത്യയിലേക്ക്...
Read moreDetailsജയ്പുർ : രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവിനെ സ്വീകരിക്കുന്നതിനായി രാജസ്ഥാനിൽ ഒരുക്കിയ പരിപാടിക്കിടെ ബിജെപി നേതാക്കൾ തമ്മിൽ കൊമ്പുകോർത്തു. ബിജെപി എംപി കിരോരി ലാൽ മീണയും രാജസ്ഥാനിലെ പ്രതിപക്ഷ ഉപനേതാവ് രാജേന്ദ്ര സിങ് റാത്തോഡും തമ്മിലാണ് വാക്കേറ്റമുണ്ടായത്. കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ്...
Read moreDetails