എഐ ക്യാമറ; ചെന്നിത്തലയുടെ ആരോപണത്തിന് മറുപടി പറയേണ്ടത് കെൽട്രോണെന്ന് ആന്റണി രാജു

എഐ ക്യാമറ; ചെന്നിത്തലയുടെ ആരോപണത്തിന് മറുപടി പറയേണ്ടത് കെൽട്രോണെന്ന് ആന്റണി രാജു

തിരുവനന്തപുരം: എഐ ട്രാഫിക് ക്യാമറ പദ്ധതിയിൽ രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടി പറയേണ്ടത് കെൽട്രോൺ ആണെന്ന് മന്ത്രി ആന്റണി രാജു. കെൽട്രോണിന്റെ കരാർ നൽകാൻ പ്രത്യേക ടെൻഡറിൻ്റെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. അഞ്ച് വർഷത്തേയ്ക്ക് എഐ ക്യാമറകളുടെ പരിപാലന ചുമതലയും കെൽട്രോണിനാണ്....

Read more

പ്രധാനമന്ത്രിയെ വധിക്കുമെന്ന ഭീഷണിക്കത്ത് എഴുതിയത് കതൃക്കടവ് സ്വദേശി സേവ്യർ; അറസ്റ്റിൽ

പ്രധാനമന്ത്രിയെ വധിക്കുമെന്ന ഭീഷണിക്കത്ത് എഴുതിയത് കതൃക്കടവ് സ്വദേശി സേവ്യർ; അറസ്റ്റിൽ

കൊച്ചി: പ്രധാനമന്ത്രിയ്ക്ക് ഭീഷണി കത്ത് എഴുതിയ കേസിൽ എറണാകുളം കതൃക്കടവ് സ്വദേശി സേവ്യർ അറസ്റ്റിലായി. വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ജോണിയുടെ പേരിൽ കത്ത് എഴുതുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കൈയ്യക്ഷരം ശാസ്ത്രീയമായി പരിശോധിച്ച ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കത്തിന് പിന്നിൽ...

Read more

നിയമപോരാട്ടം ശക്തമാക്കും, രാഹുലിനെ അയോഗ്യനാക്കിയ കോടതിവിധിക്കെതിരെ കോണ്‍ഗ്രസ് നാളെ ഗുജറാത്ത് ഹൈക്കോടതിയിലേക്ക്

അയോഗ്യനാക്കാം ജയിലിലടക്കാം, ഭയപ്പെടില്ല -കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ

ദില്ലി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയെ കുറ്റക്കാരൻ എന്ന് കണ്ടെത്തിയ കോടതി വിധിക്കെതിരെ കോൺഗ്രസ് നാളെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചേക്കും. 'മോദി' പരാമർശത്തിലെ സൂറത്ത് സെഷൻസ് കോടതിയുടെ വിധിക്കെതിരെയാണ് കോൺഗ്രസ് മേൽ കോടതിയെ സമീപിക്കുന്നത് .സെഷൻസ് കോടതി വിധിയിൽ അപാകതയുണ്ടെന്നും പരാതിക്കാരൻ...

Read more

പഴയ കാമറ കണ്ണടച്ചിട്ടില്ല, അത് ജോലി തുടരുന്നുണ്ട്, ഒരു മാസ​ത്തേക്ക് വെറുതെയിരിക്കുന്നത് എ.ഐ കാമറ മാത്രം

പഴയ കാമറ കണ്ണടച്ചിട്ടില്ല, അത് ജോലി തുടരുന്നുണ്ട്, ഒരു മാസ​ത്തേക്ക് വെറുതെയിരിക്കുന്നത് എ.ഐ കാമറ മാത്രം

'കോഴിക്കോട്: വാഹനവുമായി റോഡിലിറങ്ങുന്നവരുടെ ഉള്ളിലിപ്പോൾ കാമറയെ കുറിച്ചുള്ള ചിന്തയാണ് ​പ്രധാനം. ഏതെങ്കിലും തരത്തിലുള്ള ഗതാഗത നിയമലംഘനമുണ്ടായാൽ എ.ഐ കാമറയിൽ പതിയു​മോയെന്ന ആശങ്കയാണിതിനു കാരണം. എന്നാൽ, സേഫ് കേരള പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച എ.ഐ. ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘങ്ങള്‍ക്ക് മേയ് 19 വരെ...

Read more

5 ദിവസം മഴയ്ക്ക് സാധ്യത, ഇടുക്കിയില്‍‌ യെലോ അലര്‍ട്ട്; ഇന്ന് ചൂട് 38 ഡിഗ്രി വരെ

5 ദിവസം മഴയ്ക്ക് സാധ്യത, ഇടുക്കിയില്‍‌ യെലോ അലര്‍ട്ട്; ഇന്ന് ചൂട് 38 ഡിഗ്രി വരെ

തിരുവനന്തപുരം ∙ സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കു സാധ്യത. ഇടിയും മിന്നലും കാറ്റും ഉണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഞായറാഴ്ച ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇടുക്കി ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട...

Read more

പുനഃസംഘടന തർക്കം രൂക്ഷം: കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് രാജിവെച്ചു, കൂടുതൽ പേർ രാജിക്ക്?

പുനഃസംഘടന തർക്കം രൂക്ഷം: കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് രാജിവെച്ചു, കൂടുതൽ പേർ രാജിക്ക്?

തിരുവനന്തപുരം: കെഎസ്‌യു വൈസ് പ്രസിഡന്റ്‌ രാജിവച്ചു. എ ഗ്രൂപ്പുകാരനായ വിശാഖ് പത്തിയൂരാണ് രാജിവച്ചത്. പുനഃസംഘടന തർക്കത്തെ തുടർന്നാണ് രാജി നൽകിയത്. വിവാഹം കഴിഞ്ഞവർ വേണ്ടന്ന നിലപാടിൽ ഉറച്ച് കോൺഗ്രസ്‌ നേതൃത്വം നിൽക്കുകയാണ്. തർക്കം രൂക്ഷമായതോടെ കൂടുതൽ പേർ രാജിവെച്ചേക്കും. ഏപ്രിൽ 8...

Read more

മകന്‍റെ വീടിനുള്ളിലെ കുളിമുറിയിൽ രക്തം വാർന്ന് വയോധികയുടെ മരണം; ആത്മഹത്യയെന്ന് പൊലീസ്

മകന്‍റെ വീടിനുള്ളിലെ കുളിമുറിയിൽ രക്തം വാർന്ന് വയോധികയുടെ മരണം; ആത്മഹത്യയെന്ന് പൊലീസ്

തിരുവനന്തപുരം: ബാലരാമപുരത്ത് വയോധികയെ മകന്‍റെ വീടിനുള്ളിലെ കുളിമുറിയിൽ രക്തം വാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യ എന്ന് പൊലീസ്. കൊലപാതകമെന്ന സംശയത്തിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിലൊടുവിലാണ് വയോധികയുടെ മരണം ആത്മഹത്യ ആണെന്ന് തെളിഞ്ഞത്. ഇക്കഴിഞ്ഞ 20 ന് രാവിലെയാണ് അമ്പൂരി...

Read more

വിരലടയാളം ശരിയായില്ല; സംസ്ഥാനത്ത് 48,332 ക്ഷേമ പെൻഷൻകാരുടെ മസ്റ്ററിങ് അസാധുവായി

വിരലടയാളം ശരിയായില്ല; സംസ്ഥാനത്ത് 48,332 ക്ഷേമ പെൻഷൻകാരുടെ മസ്റ്ററിങ് അസാധുവായി

കോഴിക്കോട്: വിരലടയാളം പൊരുത്തപ്പെടാത്തതിനെ തുടർന്ന് സംസ്ഥാനത്ത് 48,332 ക്ഷേമപെൻഷൻകാരുടെ മസ്റ്ററിങ് അസാധുവായി. ആധാറിനുവേണ്ടി വർഷങ്ങൾക്കുമുൻപ്‌ എടുത്ത വിരലടയാളവുമായി നിലവിലെ വിരലടയാളം ചേർച്ചയില്ലാത്തതാണ് കാരണം. സംസ്ഥാനത്ത് 52.19 ലക്ഷം പെൻഷൻകാരിൽ 17.11 ലക്ഷംപേർ മസ്റ്ററിങ് പൂർത്തിയാക്കിയപ്പോഴാണു വിരലടയാളം യോജിക്കാത്തതിന്റെപേരിലാണ് മസ്റ്ററിങ് പരാജയപ്പെട്ടത്. ബാക്കിയുള്ളവർകൂടി...

Read more

ഭാര്യയെ കടിച്ച നായയെ അടിച്ചു കൊന്നു; എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ കേസ്

ഭാര്യയെ കടിച്ച നായയെ അടിച്ചു കൊന്നു; എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ കേസ്

നെടുമങ്ങാട് : ഭാര്യയെ കടിച്ച അയല്‍വീട്ടിലെ വളര്‍ത്തുനായയെ അടിച്ചു കൊന്നതിന് എക്‌സൈസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. ചാത്തന്നൂര്‍ എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനും നെടുമങ്ങാട് സ്വദേശിയുമായ പ്രശാന്തിനെതിരെയാണ് കേസെടുത്തത്. ഇപ്പോൾ, പ്രശാന്ത് ഒളിവിലാണെന്നാണ് പറയുന്നത്. നായയെ അടിക്കുന്നത് തടയാന്‍ ശ്രമിച്ച വീട്ടുടമയായ സ്ത്രീയെയും ഇയാള്‍...

Read more

കൂട്ടുകാരൊപ്പം കുടകിൽ ജോലിക്ക് പോയി, മാസങ്ങളായിട്ടും യുവാവിനെ കാണാനില്ല; ഭാര്യയും കുടുംബവും ആശങ്കയിൽ

കൂട്ടുകാരൊപ്പം കുടകിൽ ജോലിക്ക് പോയി, മാസങ്ങളായിട്ടും യുവാവിനെ കാണാനില്ല; ഭാര്യയും കുടുംബവും ആശങ്കയിൽ

കല്‍പ്പറ്റ: കുടകില്‍ കാര്‍ഷിക ജോലികള്‍ക്കായി പോയ വയനാട് സ്വദേശിയായ ആദിവാസിയുവാവിനെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി. വെള്ളമുണ്ട വാളാരംകുന്ന് പണിയ കോളനിയിലെ വെളുക്കന്റെ മകന്‍ ശ്രീധരന്‍(42)നെയാണ് കാണാതായത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സഹോദരന്‍ വി.കെ. അനില്‍ വെള്ളമുണ്ട പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണിപ്പോള്‍. മാസത്തില്‍ ഒരുതവണയെങ്കിലും...

Read more
Page 2572 of 5015 1 2,571 2,572 2,573 5,015

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.