അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു

പാലക്കാട് : പാലക്കാട് അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലനാണ് (60) മരിച്ചത്. ചീരക്കടവിലെ വന മേഖലയില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു ആക്രമണം. വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്ത് പശുവിനെ മേയ്ക്കാന്‍ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. വാരിയെല്ലിനും നെഞ്ചിലും സാരമായി പരുക്കേറ്റു....

Read more

ദേശീയ പാതയിലുണ്ടായ വിള്ളൽ പരിശോധിക്കാൻ നിയോഗിച്ച വിദഗ്ധസംഘം നാളെ കേരളത്തിൽ എത്തും

ദേശീയ പാതയിലുണ്ടായ വിള്ളൽ പരിശോധിക്കാൻ നിയോഗിച്ച വിദഗ്ധസംഘം നാളെ കേരളത്തിൽ എത്തും

തിരുവനന്തപുരം : ദേശീയ പാതയിലുണ്ടായ വിള്ളൽ പരിശോധിക്കാൻ നിയോഗിച്ച വിദഗ്ധസംഘം നാളെ കേരളത്തിൽ എത്തും. ഐഐടി പ്രൊഫ. കെ ജെ റാവു വിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദർശിക്കുക. നിർമാണത്തിൽ ദേശീയപാത അതോറിറ്റിക്ക് സംഭവിച്ച ഗുരുതര വീഴ്ച്ചക്ക് പിന്നാലെ എൻ എച്...

Read more

മഴക്കെടുതിയില്‍ തിരുവനന്തപുരം ജില്ലയില്‍ 144 വീടുകള്‍ തകര്‍ന്നു

മഴക്കെടുതിയില്‍ തിരുവനന്തപുരം ജില്ലയില്‍ 144 വീടുകള്‍ തകര്‍ന്നു

തിരുവനന്തപുരം : മഴക്കെടുതിയില്‍ തിരുവനന്തപുരം ജില്ലയില്‍ 144 വീടുകള്‍ തകര്‍ന്നു. 138 വീടുകള്‍ ഭാഗികമായും ആറ് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ജില്ലയില്‍ കഴിഞ്ഞ ആറു ദിവസമായി പെയ്യുന്ന ശക്തമായ മഴയിലും കാറ്റിലുമാണ് ഈ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നെടുമങ്ങാട് താലൂക്കില്‍ 31...

Read more

ഇടുക്കിയിൽ വിനോദസഞ്ചാര പ്രവർത്തന നിരോധനം ലംഘിച്ചാൽ കർശന നടപടി

ഇടുക്കിയിൽ വിനോദസഞ്ചാര പ്രവർത്തന നിരോധനം ലംഘിച്ചാൽ കർശന നടപടി

തൊടുപുഴ : ജില്ലയിൽ മഴ ശക്തിപ്പെടുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഉത്തരവിന് വിരുദ്ധമായി നടത്തുന്ന ജീപ്പ് സവാരിയും, ജീപ്പ് ട്രക്കിങ്ങും ഉൾപ്പടെയുള്ള എല്ലാ വിധ...

Read more

നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എം സ്വരാജ്

നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എം സ്വരാജ്

തിരുവനന്തപുരം : നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് മത്സരിക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സെക്രട്ടറി എം വി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ഇതോടെ നിലമ്പൂരില്‍ മത്സരം കടുക്കും.

Read more

സംസ്ഥാനത്ത് പ്രളയ സാധ്യത ഇതുവരെ പ്രവചിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജൻ

സംസ്ഥാനത്ത് പ്രളയ സാധ്യത ഇതുവരെ പ്രവചിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജൻ

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തിയായി തുടരുന്ന സാഹചര്യം ഉണ്ടെങ്കിലും പ്രളയ സാധ്യത ഇതുവരെ പ്രവചിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജൻ. ഒരു കാരണവശാലും ഡാമുകളിൽ വെള്ളം നിർത്തരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. രാത്രി വെള്ളം തുറന്നുവിടാനുള്ള അവസ്ഥ ഉണ്ടാകരുതെന്നും നിർദേശം നൽകിയതായി കെ...

Read more

യുഡിഎഫ് മുന്നണി പ്രവേശനത്തിൽ സമവായ സാധ്യതയെന്ന സൂചന നൽകി പി വി അൻവർ

യുഡിഎഫ് മുന്നണി പ്രവേശനത്തിൽ സമവായ സാധ്യതയെന്ന സൂചന നൽകി പി വി അൻവർ

മലപ്പുറം : യുഡിഎഫ് മുന്നണി പ്രവേശനത്തിൽ സമവായ സാധ്യതയെന്ന സൂചന നൽകി നിലമ്പൂർ മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി വി അൻവർ. ഒരു പകൽ കൂടി കാത്തിരിക്കാൻ ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കൾ വിളിച്ചുവെന്നും മാന്യമായ പരിഹാരം ഈ വിഷയത്തിൽ...

Read more

താന്‍ പരാതിയിലുന്നയിച്ച കാര്യങ്ങള്‍ക്കുള്ള തെളിവുകള്‍ പോലീസ് ശേഖരിച്ചു : വിപിൻ കുമാർ

താന്‍ പരാതിയിലുന്നയിച്ച കാര്യങ്ങള്‍ക്കുള്ള തെളിവുകള്‍ പോലീസ് ശേഖരിച്ചു : വിപിൻ കുമാർ

കൊച്ചി : തന്നെ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന പരാതിയില്‍ കൂടുതല്‍ വിശദീകരണവുമായി താരത്തിന്റെ മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍. താന്‍ പരാതിയിലുന്നയിച്ച കാര്യങ്ങള്‍ക്കുള്ള തെളിവുകള്‍ പോലീസ് ശേഖരിച്ചതായി വിപിന്‍ കുമാര്‍ പറഞ്ഞു. അന്വേഷണം ഇപ്പോള്‍ ശരിയായ ദിശയിലാണ് പോകുന്നതെന്നും അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും...

Read more

തിരുവനന്തപുരത്ത് ക്ലാസെടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരത്ത് ക്ലാസെടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം : കുട്ടികൾക്ക് ക്ലാസെടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. ആനാവൂർ സ്കൂളിലാണ് സംഭവം. മാരായമുട്ടം സ്വദേശി വിനോദിനി (49) ആണ് മരിച്ചത്. പാറശ്ശാല ജിഎച്ച്എസ്എസിലെ ഗണിതശാസ്ത്ര അദ്ധ്യാപികയാണ് വിനോദിനി. ആനാവൂർ സ്‌കൂളിൽ ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം...

Read more

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളില്‍ ഡ്രോണ്‍ പറത്തിയ കൊറിയന്‍ വ്‌ലോഗർക്കായി തിരച്ചില്‍

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളില്‍ ഡ്രോണ്‍ പറത്തിയ കൊറിയന്‍ വ്‌ലോഗർക്കായി തിരച്ചില്‍

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളില്‍ ഡ്രോണ്‍ പറത്തിയ സംഭവത്തില്‍ കൊറിയന്‍ വ്‌ലോഗറായ യുവതിക്കായി പോലീസിന്റെ അന്വേഷണം. യുവതിയുടെ വിശദാംശങ്ങള്‍ തേടി പോലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിന് കത്തയച്ചിരിക്കുകയാണ്. യുവതി പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം എത്തിയിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രില്‍ പത്തിനാണ് പത്മനാഭ...

Read more
Page 45 of 7651 1 44 45 46 7,651

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.