ദില്ലി: ഒമിക്രോണ്‍ അതിവേഗം വ്യാപിക്കുകയാണെന്നും രാജ്യത്ത് ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം. ഒമിക്രോണ്‍ നിസാരമെന്ന് കരുതി തള്ളിക്കളയാൻ ആവില്ല. ഒമിക്രോണിന് ഡെൽറ്റയേക്കാൾ വ്യാപനശേഷിയുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. ദക്ഷിണാഫ്രിക്കയിലെ 90 ശതമാനം കൊവിഡ് കേസുകളും ഒമിക്രോണാണെന്നും രാജ്യത്ത് ഇതുവരെ...
Read moreDetailsഅബുദാബി: യുഎഇയില്‍ ഇന്ന് 234 പേര്‍ക്ക് പുതിയതായി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 127 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതിയതായി...
Read moreDetailsദില്ലി: വിവാഹ പ്രായം 21 ആക്കി ഉയർത്തുന്നതിനെ പിന്തുണയ്ക്കാനാകില്ലെന്ന് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട്. പതിനെട്ടാം വയസിൽ വോട്ട് ചെയ്യാനാകുന്ന പെൺകുട്ടി അവളുടെ വിവാഹം തെരഞ്ഞെടുക്കാൻ അവകാശമുണ്ട്. അതിനെതിരാണ് പുതിയ നീക്കമെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. നീക്കം സ്ത്രീ ശാക്തീകരണത്തിന്...
Read moreDetailsതിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്ക് ശേഷം തുറന്നു പ്രവർത്തിക്കുന്ന സംസ്ഥാന സ്കൂളുകൾക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു. ഡിസംബർ 24 വെള്ളിയാഴ്ച മുതൽ ജനുവരി 02 ഞായറാഴ്ച വരെയായിരിക്കും അവധി. പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ കെ.നന്ദകുമാർ ആണ് അവധി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്. കൊവിഡ് മഹാമാരിയെ തുടർന്ന്...
Read moreDetailsഏറ്റുമാനൂര്‍: നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. പേരൂർ കവലയിലെ ഒരു ഹോട്ടലില്‍നിന്നും തവളക്കുഴി, പട്ടിത്താനം മേഖലയിലെ അഞ്ച് ഹോട്ടലുകളില്‍ നിന്നും ക്ഷേത്രപരിസരത്ത് എം.സി റോഡിലെ രണ്ട് ഹോട്ടലില്‍ നിന്നുമാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ഈ...
Read moreDetailsവടകര: തീപിടിത്ത വിവരമറിഞ്ഞ് വടകര താലൂക്ക് ഓഫീസിലെത്തിയ നാദാപുരം എംഎൽഎ ഇ കെ വിജയൻ കുഴഞ്ഞുവീണു. കുഴഞ്ഞുവീണ എംഎൽഎയെ അഗ്നിശമനസേനാംഗങ്ങൾ സഹകരണ ആശുപത്രിയിലേക്ക് മാറ്റി. ഇ.കെ വിജയന്‍റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് ട്രെയിനിൽ രാവിലെ വടകരയിലെത്തിയ...
Read moreDetailsതിരുവെൽവേലി: തമിഴ്‌നാട്ടില്‍ സ്കൂളിലെ ശുചിമുറിയുടെ ചുവർ തകര്‍ന്ന് മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു. രണ്ടു വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. തിരുനെല്‍വേലിയിലെ ഷാഫ്റ്റര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. മരിച്ച മൂന്ന് വിദ്യാര്‍ഥികളും എട്ടാം ക്ലാസ് വിദ്യാര്‍ഥികളാണ്. ഇവർ ശുചിമുറിക്കടുത്ത് നിൽക്കുമ്പോഴാണ് അപകടമുണ്ടായത്. പോലീസും രക്ഷാപ്രവര്‍ത്തരും ഇവിടെ...
Read moreDetailsതൃശൂർ: കുനൂരിലെ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ മരണപ്പെട്ട വ്യോമസേനയുടെ ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ. പ്രദീപിന്‍റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നൽകുന്നതിനുള്ള ഉത്തരവ് കൈമാറി. റവന്യൂ മന്ത്രി കെ. രാജൻ പ്രദീപിന്‍റെ പുത്തൂരിലെ വീട്ടിലെത്തിയാണ് ഭാര്യ ശ്രീലക്ഷ്മിക്ക് ഉത്തരവ് കൈമാറിയത്. കൂടാതെ...
Read moreDetailsനടക്കാവ്: മറ്റുള്ളവർക്ക് പ്രവേശനം നിഷേധിച്ച് ആർഎസ്എസ് നിയമം കൈയിലെടുക്കുന്നു. വെള്ളയിലെ തൊടിയിൽ റോഡാണ് ആർഎസ്എസ് വടം കെട്ടി പ്രവേശനം നിഷേധിച്ചത്. മഹിളാ അസോസിയേഷന്റെ പ്രതിഷേധ സംഗമം തടയാൻ പോലീസ് എത്തിയപ്പോഴാണ് സ്‌ത്രീകളുൾപ്പെടെയുള്ള ബിജെപി പ്രവർത്തകർ പ്രദേശത്ത് പൊതുവഴി തടഞ്ഞത്. മറ്റൊരു രാഷ്ട്രീയ...
Read moreDetailsതിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്ക് വേണ്ടി സംസ്ഥാന സർക്കാർ അനാവശ്യമായ ധൃതി കാണിക്കുന്നത് അഴിമതി നടത്താനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ റെയിലിനെ കുറിച്ച് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ അടിവരയിടുന്നതാണ് അലോക് കുമാര്‍ വര്‍മ്മയുടെ വെളിപ്പെടുത്തല്‍. പാരിസ്ഥിതിക, സാമൂഹിക...
Read moreDetails