• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഹെലികോപ്ടര്‍ അപകടം : മരിച്ച പ്രദീപിന്‍റെ ഭാര്യക്ക് ജോലി നൽകാനുള്ള സര്‍ക്കാര്‍ ഉത്തരവ് കൈമാറി

by Web Desk 03 - News Kerala 24
December 17, 2021 : 1:52 pm
in Kerala, News
Reading Time: 1 min read
0
A A
0
ഹെലികോപ്ടര്‍ അപകടം  :  മരിച്ച പ്രദീപിന്‍റെ ഭാര്യക്ക് ജോലി നൽകാനുള്ള സര്‍ക്കാര്‍ ഉത്തരവ് കൈമാറി

തൃശൂർ: കുനൂരിലെ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ മരണപ്പെട്ട വ്യോമസേനയുടെ ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ. പ്രദീപിന്‍റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നൽകുന്നതിനുള്ള ഉത്തരവ് കൈമാറി. റവന്യൂ മന്ത്രി കെ. രാജൻ പ്രദീപിന്‍റെ പുത്തൂരിലെ വീട്ടിലെത്തിയാണ് ഭാര്യ ശ്രീലക്ഷ്മിക്ക് ഉത്തരവ് കൈമാറിയത്. കൂടാതെ ധനസഹായം നൽകുന്നതിന്‍റെ സർക്കാർ ഉത്തരവും കൈമാറിയിട്ടുണ്ട്.
ഡിസംബർ എട്ടിന് കുനൂരിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ എ. പ്രദീപ് അടക്കം 13 പേരാണ് മരിച്ചത്. ഇതിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും ഭാര്യയും സൈനിക ഉദ്യോഗസ്ഥരും ഉൾപ്പെടും.

പ്രദീപിന്‍റെ മരണവിവരം അറിഞ്ഞതിന് പിന്നാലെ ഭാര്യ ശ്രീലക്ഷ്മിക്ക് സർക്കാർ ജോലി നൽകാൻ മന്ത്രിസഭയോഗം തീരുമാനിച്ചിരുന്നു. ജോലിക്ക് പുറമേ സര്‍ക്കാറിന്‍റെ സൈനിക ക്ഷേമനിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ധനസഹായവും പ്രദീപിന്‍റെ അച്ഛന് ചികിത്സാ സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപയും നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സാധാരണ നിലയില്‍ യുദ്ധത്തിലോ യുദ്ധസമാനമായ അന്തരീക്ഷത്തിലോ മരണപ്പെടുന്ന സൈനികരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുന്നതിനാണ് നിയമാവലിയുള്ളത്. എന്നാല്‍ പ്രദീപ് കേരളത്തിന് നല്‍കിയ സേവനങ്ങള്‍ പരിഗണിച്ച് പ്രത്യേക പരിഗണന നല്‍കുവാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

2004ല്‍ വ്യോമസേനയില്‍ ജോലി ലഭിച്ചതിനു ശേഷം സേനയുടെ ഭാഗമായി വിവിധങ്ങളായ മിഷനുകളില്‍ അംഗമായി പ്രദീപ് പ്രവര്‍ത്തിച്ചിരുന്നു. 2018ല്‍ കേരളം അഭിമുഖീകരിച്ച മഹാപ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സ്വയം സന്നദ്ധമായി പ്രദീപ് സേവനമനുഷ്ടിച്ചു. കുടുംബത്തിന്‍റെ ഏക വരുമാനദായകനായിരുന്നു പ്രദീപ്. അച്ഛന്‍ ദീര്‍ഘനാളുകളായി ചികിത്സയിലാണ്. വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവിതം മുന്നോട്ടു പോവുന്നത്. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് പ്രദീപിന്‍റെ ഭാര്യക്ക് ജോലിയും ധനസഹാ‍യവും നല്‍കാൻ സർക്കാർ തീരുമാനിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോഴിക്കോട്‌ വെള്ളയിൽ ആർഎസ്‌എസ്‌ വിട്ട കുടുംബത്തിന്‌ ഊരുവിലക്ക്‌ ; പൊതുവഴി തടഞ്ഞ്‌ ഗുണ്ടായിസം

Next Post

തിരുനെൽവേലിയിൽ ശുചിമുറി തകർന്നുവീണ് മൂന്ന് വിദ്യാർഥികൾ മരിച്ചു

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
തിരുനെൽവേലിയിൽ ശുചിമുറി തകർന്നുവീണ് മൂന്ന് വിദ്യാർഥികൾ മരിച്ചു

തിരുനെൽവേലിയിൽ ശുചിമുറി തകർന്നുവീണ് മൂന്ന് വിദ്യാർഥികൾ മരിച്ചു

വടകരയിലെ തീപിടിത്തം :  സ്ഥലത്തെത്തിയ ഇ.കെ വിജയൻ എം.എൽ.എ കുഴഞ്ഞുവീണു

വടകരയിലെ തീപിടിത്തം : സ്ഥലത്തെത്തിയ ഇ.കെ വിജയൻ എം.എൽ.എ കുഴഞ്ഞുവീണു

ഏറ്റുമാനൂരിലെ എട്ട് ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

ഏറ്റുമാനൂരിലെ എട്ട് ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു

സംസ്ഥാനത്തെ സ്കൂളുകൾക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ സ്കൂളുകൾക്ക് ക്രിസ്തുമസ് അവധി പ്രഖ്യാപിച്ചു

വിവാഹ പ്രായം 21 ആക്കി ഉയർത്തുന്നതിനെ പിന്തുണയ്ക്കാനാകില്ലെന്ന് ബൃന്ദ കാരാട്ട്

വിവാഹ പ്രായം 21 ആക്കി ഉയർത്തുന്നതിനെ പിന്തുണയ്ക്കാനാകില്ലെന്ന് ബൃന്ദ കാരാട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021