മലപ്പുറം : നിലമ്പൂരിൽ വീടിൻ്റെ മതിലും ഗേറ്റും തകർത്ത് കാട്ടാനകൾ. ആദിൽ എന്ന വ്യക്‌തിയുടെ വീട്ടിലാണ് ആക്രമണമുണ്ടായത്. ഇയാൾ വിദേശത്താണ്. മാതാവ് മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. നാട്ടുകാരെത്തിയാണ് ആനകളെ കളത്തിലേക്ക് തുരത്തിയത്. സംഭവമുണ്ടായത് ഇന്ന് പുലർച്ചെ നാല് മണിയോടെയാണ്. നാട്ടുകാർ പറയുന്നത്...
Read moreകോഴിക്കോട് : കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുവള്ളി വാവാട് മാട്ടാപൊയിൽ രതീഷ് (42) ആണ് മരിച്ചത്. പനിയെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മഞ്ഞപ്പിത്തം ബാധിച്ചത് തിരിച്ചറിഞ്ഞില്ല. പിന്നീട് കൊടുവള്ളിയിലെ സ്വകാര്യ...
Read moreതിരുവനന്തപുരം : ആറ്റുകാൽ ക്ഷേത്രപരിസരത്ത് രണ്ട് വനിതാ പോലീസുകാരെ ആക്രമിച്ച് വാർഡ് കൗൺസിലർ. സംഭവത്തിൽ ആറ്റുകാൽ വാർഡ് കൗൺസിലർ ആർ ഉണ്ണിക്കൃഷ്ണനെതിരെ ഫോർട്ട് പോലീസ് കേസെടുത്തു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ വനിതാ സിപിഒ അശ്വനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനിതാ സി പി...
Read moreവയനാട് : വയനാട് വെള്ളമുണ്ടയിൽ പശുക്കിടാവിനെ വന്യജീവി ആക്രമിച്ചു കൊന്നു. മംഗലശ്ശേരി പുല്ലംകന്നപ്പള്ളിൽ പി ടി ബെന്നിയുടെ പശുവിനെയാണ് ആക്രമിച്ചത്. ഇന്നലെ രാത്രിയോടെയാണ് ആക്രമണം നടന്നത്. തൊഴുത്തിൽ കെട്ടിയ ഒരു വയസ്സുള്ള കിടാവിനെയാണ് വന്യജീവി ആക്രമിച്ച് കൊന്നത്. തലഭാഗം കടിച്ച നിലയിലായിരുന്നു...
Read moreതിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. ഇന്ന് വടക്കൻ കേരളത്തിൽ രണ്ട് മുതൽ 3°C വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, കോഴിക്കോട് ജില്ലകളിൽ 37°C വരെ താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം വരും ദിവസങ്ങളിൽ മധ്യ തെക്കൻ...
Read moreമലപ്പുറം : താനൂരില്‍ നിന്ന് നാടുവിട്ട് പോയ പെണ്‍കുട്ടികള്‍ നാട്ടില്‍ തിരിച്ചെത്തി. പോലീസ് സംഘത്തോടെപ്പം തിരൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് കുട്ടികളെത്തിയത്. ഗരിബ് എക്‌സ്പ്രസില്‍ 12മണിക്കാണ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. കുട്ടികളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തും. കൗണ്‍സിലിംഗിന് ശേഷം ഇരുവരെയും...
Read moreപെരിന്തല്‍മണ്ണ : വയോധിക ട്രെയിന്‍ തട്ടി മരിച്ചു. താഴെ പൂപ്പലത്ത് പരേതനായ വലമ്പൂര്‍ കുന്നത്തുപറമ്പന്‍ ചാരുവിന്റെ ഭാര്യ വിശാലാക്ഷി (70)യാണ് മരിച്ചത്. ഇന്നലെ രാവിലെ ആറരയ്ക്ക് നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ തട്ടിയാണ് മരിച്ചത്. മക്കള്‍: രാജേഷ്, അജിത്കുമാര്‍, മനോജ്, ജയ. മരുമകന്‍:...
Read moreപത്തനംതിട്ട : തിരുവല്ലയിൽ മയക്കുമരുന്ന് മാഫിയ തലവൻ പിടിയിൽ. തിരുവല്ല ദീപ ജംഗ്ഷനിൽ കോവൂർ മലയിൽ വീട്ടിൽ മുഹമ്മദ് ഷെമീർ (39) ആണ് പിടിയിലായത്. പത്ത് വയസുകാരനായ മകനെ മറയാക്കി സ്കൂൾ വിദ്യാർത്ഥികൾക്ക് അടക്കം എം.ഡി.എം.എ എത്തിച്ചു നൽകിയിരുന്നതാണ് ഇയാളുടെ രീതി....
Read moreകൊല്ലം : ആശാ വര്‍ക്കേഴ്‌സിന്റെ സമരം ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജിന് സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം. ആശാവര്‍ക്കര്‍മാരുടെ സമരം വീണാ ജോര്‍ജിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ചയാണെന്ന് സമ്മേളനത്തില്‍ പ്രതിനിധികള്‍ കുറ്റപ്പെടുത്തി. അവരെ ആരോഗ്യമന്ത്രിയും വകുപ്പും സമരത്തിലേക്ക് തള്ളിവിടുകയായിരുന്നെന്നാണ് വിമര്‍ശനം....
Read moreതിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയുടെ വര്‍ധനവാണ് വനിതാ ദിനമായ ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 64,320 രൂപയായി ഉയര്‍ന്നു. ഗ്രാമിന് ഇന്ന് 50 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാം...
Read moreCopyright © 2021