Uncategorized

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കു പോപ്പുലർ ഫ്രണ്ട് മാർച്ച്; സംഘർഷം

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കു പോപ്പുലർ ഫ്രണ്ട് മാർച്ച്; സംഘർഷം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കു പോപ്പുലർ ഫ്രണ്ട് നടത്തിയ മാർച്ചിൽ സംഘർഷം. ഗേറ്റിലേക്ക് ഓടിയടുത്ത പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു. പൊലീസിനു നേരെ കുപ്പിയും കൊടികളുമെറിഞ്ഞതോടെ ജലപീരങ്കി പ്രയോഗിച്ചു. തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവർത്തകർ പിന്മാറാതിരുന്നതോടെ കണ്ണീർവാതകവും ഗ്രനേഡും ഉപയോഗിച്ചാണ് പൊലീസ്...

Read more

വിഴിഞ്ഞത്ത് രണ്ട് കുട്ടികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു , 42 വിദ്യാർത്ഥികൾ നിരീക്ഷണത്തിൽ

വിഴിഞ്ഞത്ത് രണ്ട് കുട്ടികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു , 42 വിദ്യാർത്ഥികൾ നിരീക്ഷണത്തിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് രണ്ട് കുട്ടികൾക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ വരാവുന്ന വൈറസ് ബാധയാണിത്. വയറിളക്കം വന്ന രണ്ട് കുട്ടികളുടെ മലം പരിശോധിച്ചപ്പോഴാണ് നോറോ വൈറസ് ബാധ കണ്ടെത്തിയത്. വിഴിഞ്ഞം ഉച്ചക്കട എൽഎംഎൽപി സ്കൂളിലെ കുട്ടികളെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്....

Read more

‘അത്യന്തം ദുഃഖം’; പ്രയാർ ഗോപാലകൃഷ്ണന്‍റെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചിച്ച് രാഷ്ട്രീയ കേരളം

‘അത്യന്തം ദുഃഖം’; പ്രയാർ ഗോപാലകൃഷ്ണന്‍റെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചിച്ച് രാഷ്ട്രീയ കേരളം

കൊല്ലം: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണന് രാഷ്ട്രീയ കേരളത്തിന്‍റെ അന്ത്യാഞ്ജലി. പ്രയാറിന്‍റെ അപ്രതീക്ഷിത വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടങ്ങിയവരെല്ലാം അനുശോചനം അറിയിച്ചു. പ്രയാറിന്‍റെ നിര്യാണത്തിൽ വിഷമിക്കുന്ന എല്ലാവരെയും അനുശോചനം അറിയിക്കുന്നുവെന്നാണ്...

Read more

ഭിന്നശേഷിക്കാ‍രെ വിമാനത്തിൽ കൃത്യമായ കാരണമില്ലാതെ വിലക്കരുത്, നിയമം ഭേദഗതി ചെയ്ത് ഡിജിസഎ

ഭിന്നശേഷിക്കാ‍രെ വിമാനത്തിൽ കൃത്യമായ കാരണമില്ലാതെ വിലക്കരുത്, നിയമം ഭേദഗതി ചെയ്ത് ഡിജിസഎ

ദില്ലി: വൈകല്യത്തിന്റെ അടിസ്ഥാനത്തിൽ ഒരാളുടെ യാത്ര വിമാനക്കമ്പനികൾ നിരസിക്കാൻ പാടില്ലെന്ന് നിയമഭേദഗതി. വിമാനത്തിനുള്ളിൽ അത്തരം യാത്രക്കാരുടെ ആരോഗ്യം മോശമാണെന്ന് വിമാനക്കമ്പനി മനസ്സിലാക്കിയാൽ, ആ വ്യക്തിയെ ഒരു ഡോക്ടർ പരിശോധിച്ച ശേഷം മാത്രമേ അവരുടെ യാത്ര തടയുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാവൂ എന്നാണ് ഭിന്ന...

Read more

ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കുള്ള ഹജ്ജ് രജിസ്ട്രേഷന്‍ ഇന്ന് മുതല്‍

ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കുള്ള ഹജ്ജ് രജിസ്ട്രേഷന്‍ ഇന്ന് മുതല്‍

മക്ക: ഈ വര്‍ഷത്തെ ഹജ്ജിന് ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കുള്ള രജിസ്ട്രേഷന്‍ നടപടികള്‍ മെയ് മൂന്ന് മുതല്‍ ആരംഭിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ജൂണ്‍ 11 വരെ ശനിയാഴ്ച വരെ അപേക്ഷിക്കാം. ഒമ്പത് ദിവസത്തേക്ക് രജിസ്ട്രേഷന്‍ ലഭ്യമാകും. ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കുന്നതിന്...

Read more

ലേബര്‍ ക്യാമ്പിലെ തീപിടുത്തത്തില്‍ മരിച്ച പ്രവാസിയെ തിരിച്ചറിഞ്ഞു

ലേബര്‍ ക്യാമ്പിലെ തീപിടുത്തത്തില്‍ മരിച്ച പ്രവാസിയെ തിരിച്ചറിഞ്ഞു

മനാമ: ബഹ്റൈനിലെ ലേബര്‍ ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച പ്രവാസിയെ തിരിച്ചറിഞ്ഞു. ഇന്ത്യക്കാരനായ പല്‍വീന്ദര്‍ സിങ് (25) ആണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ബനീ ജംറ ഏരിയയിലാണ് മരണത്തിന് കാരണമായ തീപിടുത്തമുണ്ടായത്. ലേബര്‍ അക്കൊമഡേഷനില്‍ അപകട സമയത്തുണ്ടായിരുന്ന മറ്റാര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ്...

Read more

നടിയെ ആക്രമിച്ച കേസ് തിരഞ്ഞെടുപ്പിൽ ചർച്ചയായതിൽ തെറ്റില്ല: ലാൽ

നടിയെ ആക്രമിച്ച കേസ് തിരഞ്ഞെടുപ്പിൽ ചർച്ചയായതിൽ തെറ്റില്ല: ലാൽ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് തൃക്കാക്കര തിരഞ്ഞെടുപ്പിൽ വലിച്ചിഴച്ചത് അനാവശ്യമായി തോന്നുന്നില്ലെന്ന് സംവിധായകനും നടനുമായ ലാൽ. ഇത് നാട്ടിൽ നടക്കുന്ന പ്രശ്നമാണ്. മോശമാണെങ്കിലും നല്ലതാണെങ്കിലും പറയേണ്ടത് ആവശ്യമാണ്. അതെടുത്ത് രണ്ടുപേർ ഉപയോഗിക്കുന്നു. അങ്ങനെ കണ്ടാൽ മതിയെന്ന് ലാൽ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ...

Read more

മംഗളുരു യൂണിവേഴ്സിറ്റിയില്‍ വീണ്ടും ഹിജാബ് വിലക്ക് , വിദ്യാ‍‍ർത്ഥികളെ തടഞ്ഞു , ക്ലാസ് ബഹിഷ്കരിച്ച് പ്രതിഷേധം

മംഗളുരു യൂണിവേഴ്സിറ്റിയില്‍ വീണ്ടും ഹിജാബ് വിലക്ക് , വിദ്യാ‍‍ർത്ഥികളെ തടഞ്ഞു , ക്ലാസ് ബഹിഷ്കരിച്ച് പ്രതിഷേധം

മംഗളുരു: മംഗളുരു യൂണിവേഴ്സിറ്റിയില്‍ വീണ്ടും ഹിജാബ് ധരിച്ചെത്തിയ ഒരു വിഭാഗം വിദ്യാര്‍ത്ഥിനികളെ തടഞ്ഞു. 13 വിദ്യാര്‍ത്ഥിനികളാണ് ഹിജാബ് ധരിച്ച് ക്ലാസില്‍ പ്രവേശിക്കാനെത്തിയത്. എന്നാല്‍ ഹൈക്കോടതി ഉത്തരവ് ചൂണ്ടികാട്ടി വിദ്യാര്‍ത്ഥിനികളെ അധ്യാപകര്‍ തടഞ്ഞു. വിദ്യാര്‍ത്ഥിനികള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസിറെ സമീപിച്ചെങ്കിലും ഹിജാബ് അനുവദിക്കാനാകില്ലെന്ന്...

Read more

സൗദിയിൽ 530 പുതിയ കൊവിഡ് കേസുകൾ, ഒരു മരണം

സൗദിയിൽ 530 പുതിയ കൊവിഡ് കേസുകൾ, ഒരു മരണം

റിയാദ്: സൗദിയിൽ 530 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഒരു മരണവും പുതുതായി രേഖപ്പെടുത്തി. നിലവിലെ രോഗികളിൽ 532 പേർ സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,66,726 ഉം രോഗമുക്തരുടെ എണ്ണം...

Read more

മലപ്പുറത്ത് പന്നിവേട്ടയ്ക്കിടെ വെടിയേറ്റ് യുവാവ് മരിച്ചു

മലപ്പുറത്ത് പന്നിവേട്ടയ്ക്കിടെ വെടിയേറ്റ് യുവാവ് മരിച്ചു

മലപ്പുറം: മലപ്പുറത്ത് പന്നിവേട്ടക്കിടെ വെടിയേറ്റ് യുവാവ് മരിച്ചു. ചട്ടിപ്പറമ്പ് സ്വദേശി സാനു എന്ന ഇർഷാദ് ആണ് മരിച്ചത്. ചട്ടിപ്പറമ്പിൽ കാട് പിടിച്ച സ്ഥലത്ത് പന്നിയെ വേട്ടയാടാൻ പോയപ്പോഴാണ് വെടിയേറ്റത്. മൂന്ന് പേരാണ് പന്നിവേട്ടയ്ക്കായി പോയതെന്ന് പൊലീസ് പറഞ്ഞു. ഉന്നം തെറ്റി ഇര്‍ഷാദിന്...

Read more
Page 56 of 68 1 55 56 57 68

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.