വയനാട്: വന്യമൃഗ ശല്യം ചര്‍ച്ച ചെയ്യാൻ വിളിച്ച തദ്ദേശ ജനപ്രതിനിധികളുടെ യോഗത്തിൽ വിവാദ നിർദേശവുമായി തദ്ദേശ മന്ത്രി എംബി രാജേഷ്. വനാതിർത്തി പ്രദേശങ്ങളിൽ കന്നുകാലികളെ വിതരണം ചെയ്യുന്നത് കുറക്കണമെന്ന് മന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു. വളർത്തു മൃഗങ്ങളെ കടുവയും പുലിയും കൊല്ലുന്നത് പതിവാണെന്ന് പറഞ്ഞപ്പോഴാണ് മന്ത്രിയുടെ വിവാദ നിർദേശം. ഇതോടെ യോഗത്തിൽ നിന്ന് യുഡിഎഫ് അംഗങ്ങൾ ഇറങ്ങിപ്പോയി. എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ കന്നുകാലി വിതരണം കുറയ്ക്കൂവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും യൂത്ത് കോൺഗ്രസ് നേതാവുമായ സംഷാദ് മരക്കാര്‍ മന്ത്രിക്ക് മറുപടി നൽകി.