ന്യൂഡൽഹി: സര്‍വകലാശാലകള്‍ ബിരുദപ്രവേശന നടപടികള്‍ നീട്ടിവയ്ക്കണമെന്ന് യുജിസി. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിക്കുന്നത് സര്‍വകലാശാലകള്‍ പരിഗണിക്കണം. ഇതനുസരിച്ചേ അപേക്ഷയ്ക്കുളള അവസാന തീയതി നിശ്ചയിക്കാവൂയെന്നും യുജിസി നിര്‍ദേശം നൽകി. സിബിഎസ്ഇ ഫലം വൈകുന്ന പശ്ചാത്തലത്തിലാണ് യുജിസി ഇക്കാര്യം ആവശ്യപ്പെട്ടത്.
12–ാം ക്ലാസ് പരീക്ഷാഫലം വരുന്നതിനുശേഷമേ ബിരുദ പ്രവേശന നടപടികളിലേക്കു കടക്കാവൂയെന്ന് സിബിഎസ്ഇ യുജിസിയോട് ആവശ്യപ്പെട്ടിരുന്നു. പുതിയ അധ്യയന വർഷത്തെ അക്കാദമിക് കലണ്ടർ ഇതു കണക്കിലെടുത്ത് തയാറാക്കാൻ സർവകലാശാലകളോട് നിർദേശിക്കണമെന്നും സിബിഎസ്ഇ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുജിസി പുതിയ നിർദേശം പുറപ്പെടുവിച്ചത്.