• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന് ‘സെൻസറിങ്’: സൻസദ് ടി.വിക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കർക്ക് ടി.എൻ പ്രതാപന്റെ കത്ത്

by Web Desk 04 - News Kerala 24
August 9, 2023 : 9:39 pm
in India, News
Reading Time: 1 min read
0
A A
0
രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന് ‘സെൻസറിങ്’: സൻസദ് ടി.വിക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കർക്ക് ടി.എൻ പ്രതാപന്റെ കത്ത്

ന്യൂഡൽഹി: അവിശ്വാസ പ്രമേയ ചർച്ചക്കിടെ രാഹുൽ ഗാന്ധി സംസാരിക്കുന്ന സമയത്തിന്റെ 40 ശതമാനം പോലും അദ്ദേഹത്തിന്റെ മുഖം കാണിക്കാത്ത സൻസദ് ടി.വിക്കെതിരെ നടപടി ആവശ്യപ്പെട്ട് കേരളത്തിൽനിന്നുള്ള കോൺഗ്രസ് എം.പി ടി.എൻ പ്രതാപൻ ലോക്സഭ സ്പീക്കർക്കും സെക്രട്ടറി ജനറലിനും കത്ത് നൽകി. സൻസദ് ടി.വിയുടെ നടപടി നൈതിക വിരുദ്ധമാണെന്ന് പ്രതാപൻ കുറ്റപ്പെടുത്തി.രാഹുൽ ഗാന്ധി 12.09 മുതൽ 12.46 വരെ 37 മിനിറ്റ് പ്രസംഗിച്ചതിൽ സൻസദ് ടി.വിയിൽ രാഹുൽ ഗാന്ധിയെ കാണിച്ചത് 14 മിനിറ്റും 37 സെക്കൻഡും നേരമാണ്. ബാക്കി നേരമത്രയും സ്പീക്കറെയും സഭാംഗങ്ങളെയും കാണിച്ചുകൊണ്ടിരുന്നു. മണിപ്പൂരിനെ കുറിച്ച് 15 മിനിറ്റും 42 സെക്കൻഡും സംസാരിച്ചതിൽ സൻസദ് ടി.വി രാഹുലിനെ കാണിച്ചത് നാല് മിനിറ്റ് മാത്രമാണ്. അതേസമയം, അതിന് ശേഷം പ്രസംഗിച്ച കേന്ദ്ര മന്ത്രി സ്മൃതി ഇറാനി 53 മിനിറ്റ് സംസാരിച്ച വേളയിൽ 49 മിനിറ്റും 10 സെക്കൻഡും സൻസദ് ടി.വി അവരുടെ മുഖം കാണിച്ചു.

കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ഇതിനെതിരെ രംഗത്തുവന്നിരുന്നു. “അന്യായമായി കൽപിച്ച അയോഗ്യതക്ക് ശേഷം പാർലമെന്റിൽ തിരിച്ചെത്തിയ രാഹുൽ ഗാന്ധി അവിശ്വാസ പ്രമേയത്തിനിടെ ഉച്ച 12:09 മുതൽ 12:46 വരെ പ്രസംഗിച്ചു. അതായത് 37 മിനിറ്റ്. എന്നാൽ, സൻസദ് ടി.വി ക്യാമറ അദ്ദേഹത്തെ കാണിച്ചത് 14 മിനിറ്റ് 37 സെക്കൻഡ് മാത്രമാണ്. അതായത്, 40 ശതമാനം സമയത്തിലും താഴെ! എന്താണ് മിസ്റ്റർ മോദി ഭയപ്പെടുന്നത്?. ഇത് വളരെ മോശം! മണിപ്പൂർ വിഷയത്തിൽ 15 മിനിറ്റ് 42 സെക്കൻഡാണ് രാഹുൽ ഗാന്ധി സംസാരിച്ചത്. ഈ സമയത്ത്, സൻസദ് ടി.വിയുടെ കാമറ 11 മിനിറ്റ് 8 സെക്കൻഡ് സ്പീക്കർ ഓം ബിർളയെ ഫോക്കസ് ചെയ്തു, അതായത് 71 ശതമാനം സമയം. മണിപ്പൂരിനെക്കുറിച്ച് സംസാരിക്കുമ്പോൾ 4 മിനിറ്റ് 34 സെക്കൻഡ് മാത്രമാണ് സൻസദ് ടി.വി രാഹുൽ ഗാന്ധിയെ വിഡിയോയിൽ കാണിച്ചത്’, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ (ട്വിറ്റർ) ജയറാം രമേശ് കുറിച്ചു.

അയോഗ്യത പിൻവലിച്ചതിനെ തുടർന്ന് എംപിയായി തിരിച്ചെടുത്ത ശേഷമുള്ള ആദ്യ പ്രസംഗമാണ് രാഹുൽ ഗാന്ധി ബുധനാഴ്ച ലോക്‌സഭയിൽ നടത്തിയത്. മണിപ്പൂർ കലാപ വിഷയത്തിൽ പ്രതിപക്ഷ സഖ്യമായ ഇൻഡ്യ കൊണ്ടു വന്ന അവിശ്വാസപ്രമേയ ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സർക്കാറിനേയും രൂക്ഷമായ വിമർശിക്കുന്നതായിരുന്നു പ്രസംഗം. മണിപ്പൂരിൽ ഭാരതമാതാവിനെ കൊലപ്പെടുത്തിയെന്നും മണിപ്പൂർ ഇപ്പോൾ രണ്ടായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അവലോകന യോഗ തീയതികളില്‍ മാറ്റം ; മന്ത്രിസഭാ തീരുമാനങ്ങള്‍

Next Post

ലൈംഗികോദ്ദേശ്യമില്ലാതെ സ്ത്രീകളെ കെട്ടിപ്പിടിക്കുന്നത് കുറ്റ​മ​ല്ലെന്ന് ബ്രിജ് ഭൂഷൺ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ലൈംഗികോദ്ദേശ്യമില്ലാതെ സ്ത്രീകളെ കെട്ടിപ്പിടിക്കുന്നത് കുറ്റ​മ​ല്ലെന്ന് ബ്രിജ് ഭൂഷൺ

ലൈംഗികോദ്ദേശ്യമില്ലാതെ സ്ത്രീകളെ കെട്ടിപ്പിടിക്കുന്നത് കുറ്റ​മ​ല്ലെന്ന് ബ്രിജ് ഭൂഷൺ

ദുരിതാശ്വാസനിധി വിനിയോഗം : പുനഃപരിശോധനാ ഹർജിയും ഹൈക്കോടതി തള്ളി

ദുരിതാശ്വാസനിധി വിനിയോഗം : പുനഃപരിശോധനാ ഹർജിയും ഹൈക്കോടതി തള്ളി

പെരുമ്പാവൂരിൽ ദമ്പതികളുടെ വീട്ടിലും വാഹനത്തിലും പരിശോധന  ; പാക്കറ്റുകളിലാക്കി  ‘മെക്സിക്കൻ ബ്രൌൺ ‘ , വില ലക്ഷങ്ങൾ

പെരുമ്പാവൂരിൽ ദമ്പതികളുടെ വീട്ടിലും വാഹനത്തിലും പരിശോധന ; പാക്കറ്റുകളിലാക്കി 'മെക്സിക്കൻ ബ്രൌൺ ' , വില ലക്ഷങ്ങൾ

കുടുംബപ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് സൗഹൃദം ; പീഡനം, നഗ്നദൃശ്യം പകര്‍ത്തി ; ബിജെപി പഞ്ചാത്തംഗത്തിനെതിരെ പരാതി

കുടുംബപ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് സൗഹൃദം ; പീഡനം, നഗ്നദൃശ്യം പകര്‍ത്തി ; ബിജെപി പഞ്ചാത്തംഗത്തിനെതിരെ പരാതി

ജോലിയൊന്നും കിട്ടിയില്ല, മാസങ്ങളോളം മുറിയിൽ തന്നെ ഇരുന്നു, കരച്ചിൽ മാത്രമായിരുന്നു; വിഷാദനാളുകളെ കുറിച്ച് നടി സിമ്രാട് കൗർ

ജോലിയൊന്നും കിട്ടിയില്ല, മാസങ്ങളോളം മുറിയിൽ തന്നെ ഇരുന്നു, കരച്ചിൽ മാത്രമായിരുന്നു; വിഷാദനാളുകളെ കുറിച്ച് നടി സിമ്രാട് കൗർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021