• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബിരിയാണി പാത്രത്തെ കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കും – കെ. സുരേന്ദ്രന്‍

by Web Desk 04 - News Kerala 24
June 11, 2022 : 8:40 pm
in Kerala, News
Reading Time: 1 min read
0
A A
0
ബിരിയാണി പാത്രത്തെ കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കും  – കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും മൂന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഇപ്പോഴും കേസ് അന്വേഷിക്കുന്നുണ്ടെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. എല്ലാ കുറ്റപത്രങ്ങളും ഭാഗികമാണ്. ഒരു കേസിലും കുറ്റപത്രം പൂര്‍ണമായിട്ടില്ല. ബിരിയാണി പാത്രവുമായി ബന്ധപ്പെട്ട സംഭവത്തിലും അന്വേഷണം നടക്കും – കെ. സുരേന്ദ്രന്‍ വ്യക്തമാക്കി. തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും അമേരിക്കയില്‍ നിക്ഷേപം ഉണ്ടെന്നും അത് വെളുപ്പിക്കുന്നത് ബിലീവേഴ്‌സ് ചര്‍ച്ചാണ് എന്നുമുളള വാര്‍ത്ത ഗൗരവമുള്ളതാണ്. ഇതിന്റെ സത്യം പുറത്തു വരണം. ബിലീവേഴ്‌സ് ചര്‍ച്ചിനെതിരെ കളളപ്പണം വെളുപ്പിക്കല്‍ കേസ് നിലവിലുണ്ട്. ബിലീവേഴ്‌സ് ചര്‍ച്ചിന് വേണ്ടി സര്‍ക്കാര്‍ നേരത്തെയും നിയമവിരുദ്ധമായ പ്രവൃത്തി ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ ഭൂമിയാണെന്ന് ഹൈക്കോടതി പറഞ്ഞ ശബരിമലയിലെ 500 ഏക്കര്‍ സ്ഥലം, സര്‍ക്കാര്‍ ഭൂമിയല്ലാതാക്കി മാറ്റുകയും സ്വകാര്യ ഭൂമിയാക്കി ചിത്രീകരിക്കുകയും ചെയ്തു. തുടര്‍ന്ന് അവരുടെ കൈയില്‍ നിന്ന് ഭൂമി ഏറ്റെടുത്ത് അവര്‍ക്ക് പണം കൊടുക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. റവന്യൂ പ്രന്‍സിപ്പല്‍ സെക്രട്ടറി ഇത് സംബന്ധിച്ച് എല്ലാ വിവരങ്ങളും പുറത്തുവിട്ടിട്ടുള്ളതാണ്. ഇടനിലക്കാരനായ ഷാജ് കിരണ്‍ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ആളാണെന്ന് പറഞ്ഞാണ് രംഗത്തെത്തിയിരിക്കുന്നത്. സാഹചര്യ തെളിവുകള്‍ അത് സത്യമാണെന്നാണ് പറയുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും സുരേന്ദ്രൻ പറഞ്ഞു.

ജനങ്ങളെ അണിനിരത്തി നേരിടുമെന്നാണ് കോടിയേരി പറയുന്നത്. അത് കലാപാഹ്വാനമാണ്. അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് കേരളത്തിലുള്ളത്. ഒരു കേസിലും കാണിക്കാത്ത ആവേശമാണ് സ്വപ്‌ന ഗൂഢാലോചന നടത്തി എന്ന പരാതിയുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് കാണിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന കേസില്‍ ഇത്ര വലിയ അന്വേഷണ സംഘം എന്തിനാണ്.

സ്വപ്‌ന സുരേഷിനെ മെരുക്കാനാണ് ഷാജ് കിരണിനെ അയച്ചത്. ഓഡിയോ ക്ലിപ്പ് കെട്ടിച്ചമച്ചതാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്. എന്നാല്‍ അജിത് കുമാറിനെ മാറ്റിയതോടെ ഓഡിയോ സര്‍ക്കാര്‍ സ്ഥിരീകരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇന്റലിജന്‍സ് പരിശോധിച്ച് ഓഡിയോ ഉള്ളതാണെന്ന് കണ്ടെത്തി. ഓഡിയോ ക്ലിപ്പിലെ ഒരു ഭാഗം സര്‍ക്കാര്‍ സ്ഥിരീകരിച്ചെങ്കില്‍ ബാക്കി ഭാഗത്തില്‍ അന്വേഷണം വേണ്ടേ എന്നും കെ. സുരേന്ദ്രന്‍ ചോദിച്ചു.

ഷാജ് കിരണിനെയും ഇബ്രാഹിമിനെയും എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല. സ്വപ്‌നയെ ബെംഗളൂരുവിലേക്ക് കടത്തിയത് പോലെ ഷാജിനെ തമിഴ്‌നാട്ടിലേക്ക് കടത്തിയിരിക്കുകയാണ്. കള്ളക്കടത്ത് സ്വര്‍ണം എവിടെ പോയി എന്ന് കണ്ടെത്തണം. സരിത്തിനെ ധൃതി പിടിച്ച് കസ്റ്റഡിയിലെടുത്തതും ഒരു മണിക്കൂറിനുള്ളില്‍ വിട്ടയക്കും എന്നതും ഷാജ് കിരണ്‍ എങ്ങനെ അറിഞ്ഞു. സര്‍ക്കാര്‍ അറിയാതെ വിജിലന്‍സിന്റെ മേധാവി എം.ആര്‍. അജിത്കുമാറിന് ഇടനില നില്‍ക്കാനാകില്ല. നികേഷ് ബ്ലാക്ക് മെയിലിംഗ്കാരനാണെന്നും ഇപ്പോള്‍ അഭിനയിക്കുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ വാട്സ്ആപ്പ് വിയർക്കും ‘ ; ടെലഗ്രാം പ്രീമിയം വേർഷൻ വരുന്നു, കലക്കൻ ഫീച്ചറുകളോടെ

Next Post

‘കേസെടുത്ത് വിരട്ടാമെന്ന് കരുതേണ്ട ; ഞാൻ വീട്ടിലുണ്ട്, അറസ്റ്റിനെ ഭയക്കുന്നില്ല’

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്വപ്നയുടെ അഭിഭാഷകൻ കൃഷ്ണരാജിനെതിരെ കേസ്  ; ‘ കെ.എസ്.ആർ.ടി.സി ഡ്രൈവറെ മതപരമായി അധിക്ഷേപിച്ച് മതസ്പർധ വളർത്താൻ ശ്രമിച്ചു ‘

‘കേസെടുത്ത് വിരട്ടാമെന്ന് കരുതേണ്ട ; ഞാൻ വീട്ടിലുണ്ട്, അറസ്റ്റിനെ ഭയക്കുന്നില്ല’

നിരന്തരമുള്ള വേദന മറവിരോഗത്തിന്‍റെ പ്രാരംഭ സൂചന നല്‍കും

നിരന്തരമുള്ള വേദന മറവിരോഗത്തിന്‍റെ പ്രാരംഭ സൂചന നല്‍കും

കേസും വാദവും കോടതിയും വക്കീലുമില്ല,  ഉദ്യോഗസ്ഥർ തീരുമാനിക്കുന്നു ശിക്ഷ നടപ്പാക്കുന്നു, വിമർശനവുമായി എംഎ ബേബി

കേസും വാദവും കോടതിയും വക്കീലുമില്ല, ഉദ്യോഗസ്ഥർ തീരുമാനിക്കുന്നു ശിക്ഷ നടപ്പാക്കുന്നു, വിമർശനവുമായി എംഎ ബേബി

ബ്രാഞ്ച് സെക്രട്ടറി ക്യാമറവെച്ചത് പാർട്ടിപ്രവർത്തകയുടെ കുളിമുറിയിൽ; ഫോൺ വീണു, ആളെ പിടികിട്ടി

ഒളിക്യാമറ: ഷാജഹാൻ എവിടെ ? പിന്നാലെയുണ്ടെന്ന് പൊലീസ്, ബന്ധുക്കളുടെയും സുഹൃത്തുകളയുടെയും വീട്ടിൽ പരിശോധന

മകൻ ആത്മഹത്യ ചെയ്തു, ദു:ഖം താങ്ങാനാവാതെ മരണാനന്തര ചടങ്ങുകൾക്കിടെ അച്ഛനും മരിച്ചു

മകൻ ആത്മഹത്യ ചെയ്തു, ദു:ഖം താങ്ങാനാവാതെ മരണാനന്തര ചടങ്ങുകൾക്കിടെ അച്ഛനും മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021