ന്യൂഡൽഹി∙ ഇന്ത്യൻ റെയിൽവേ ബോർഡിന്റെ ആദ്യ വനിതാ ചെയർപഴ്സനും സിഇഒയുമായി ജയ വർമ സിൻഹയെ കേന്ദ്ര സർക്കാർ നിയമിച്ചു. അനിൽ കുമാർ ലഹോട്ടിയുടെ പിൻഗാമിയായാണ് നിയമനം. ജയ വർമ സെപ്റ്റംബർ ഒന്നിന് ചുമതലയേൽക്കും. ‘‘ഇന്ത്യൻ റെയിൽവേ മാനേജ്‌മെന്റ് സർവീസ് (ഐആർഎംഎസ്), റെയിൽവേ ബോർഡ് (ഓപ്പറേഷൻസ് ആൻഡ് ബിസിനസ് ഡെവലപ്‌മെന്റ്) അംഗവുമായ ജയ വർമ സിൻഹയെ റെയിൽവേ ബോർഡ് ചെയർപഴ്സനും സിഇഒയും ആയി നിയമിക്കാൻ മന്ത്രിസഭയുടെ അപ്പോയന്റ്‌മെന്റ് കമ്മിറ്റി അംഗീകാരം നൽകി’’- കേന്ദ്ര സർക്കാർ വിജ്ഞാപനത്തിൽ അറിയിച്ചു.