കണ്ണൂർ : കേന്ദ്ര സർക്കാർ രാജ്യത്തെ കൊള്ളയടിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ‘എണ്ണക്കമ്പനികൾ ആവശ്യപ്പെടുന്നതിന് അനുസരിച്ച് കേന്ദ്ര സർക്കാർ വില വർധിപ്പിക്കുന്നു. ഇതിന് ബിജെപി അക്കൗണ്ടിലേക്ക് പണം ഒഴുകുന്നുണ്ട്.’– കോടിയേരി കണ്ണൂരിൽ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ഈ കള്ളപ്പണമാണ് ഉപയോഗിക്കുന്നത്. സംസ്ഥാനം നികുതി കുറയ്ക്കണമെന്നാണ് ബിജെപി പറയുന്നത്. സംസ്ഥാന സർക്കാരുകളെ പാപ്പരാക്കാനാണ് ഇങ്ങനെ പറയുന്നതെന്നും കോടിയേരി പറഞ്ഞു.