ചാലക്കുടി : റോഡിലെ ഹമ്പ് അപകടമുണ്ടാക്കുന്നുവെന്ന പരാതി അടിയന്തിരമായി പരിഹരിച്ച് ദേശീയപാത അതോറിറ്റി. മന്ത്രി മുഹമ്മദ് റിയാസിന്റെ ഇടപെടലിലാണ് പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടത്. തൃശ്ശൂർ ചാലക്കുടി പോട്ട ഫ്ളൈ ഓവറിലെ കുഴി അടച്ചതിന്റെ ഭാഗമായി രൂപപ്പെട്ട ഹമ്പ് അപകടമുണ്ടാക്കുന്നതായിരുന്നു. ഇത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിന് സോഷ്യല്‍മീഡിയ വഴി പരാതികള്‍ വന്നിരുന്നു. ദേശീയപാതാ അതോറിറ്റി അധികൃതരെ പൊതുമരാമത്ത് മന്ത്രി വിഷയം അടിയന്തിരമായി പരിഹരിക്കണമെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ വൈകുന്നേരംതന്നെ റോഡിലെ അപകടാവസ്ഥ പരിഹരിച്ചു.