• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പിഎം ഓഫീസിലെ ഉദ്യോ​ഗസ്ഥനായി ചമഞ്ഞു, കശ്മീരിൽ ലഭിച്ചത് ഇസഡ് പ്ലസ് സുരക്ഷ; ​ഗുജറാത്തുകാരന്‍ ഒടുവില്‍ കുടുങ്ങി

by Web Desk 06 - News Kerala 24
March 17, 2023 : 8:06 am
in India, News
0
A A
0
പിഎം ഓഫീസിലെ ഉദ്യോ​ഗസ്ഥനായി ചമഞ്ഞു, കശ്മീരിൽ ലഭിച്ചത് ഇസഡ് പ്ലസ് സുരക്ഷ; ​ഗുജറാത്തുകാരന്‍ ഒടുവില്‍ കുടുങ്ങി

കശ്മീർ: പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോ​ഗസ്ഥനെന്ന് കബളിപ്പിച്ച് ​ഗുജറാത്ത് സ്വദേശി കശ്മീരിൽ നേടിയത് ഇസഡ് പ്ലസ് കാറ്റ​ഗറി സുരക്ഷ അടക്കമുള്ള സൗകര്യങ്ങൾ. ബുള്ളറ്റ് പ്രൂഫ് എസ് യു വിയും പഞ്ചനക്ഷത്ര ഹോട്ടലിലെ സൗജന്യ താമസവും ഉൾപ്പടെയുള്ള സൗകര്യങ്ങളാണ് ജമ്മു കശ്മീർ അധികൃതർ ഇയാൾക്കായി സജ്ജമാക്കിയത്. ഉയർന്ന റാങ്കിലുള്ള പല ഉദ്യോ​ഗസ്ഥരുമായി ഇയാൾ ഔദ്യോ​ഗിക കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കിരൺ ഭായി പട്ടേൽ എന്ന ​ഗുജറാത്ത് സ്വദേശിയാണ് ഈ ആൾമാറാട്ടം നടത്തി ഒടുവിൽ പിടിയിലായത്.

ഈ വർഷം ആദ്യമാണ്  കിരൺ ഭായി പട്ടേൽ ശ്രീന​ഗറിലേക്ക് രണ്ട് തവണ സന്ദർശനം നടത്തിയത്. 10 ദിവസം മുമ്പ് ഇയാൾ പൊലീസിന്റെ പിടിയിലായെങ്കിലും വിവരം രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടശേഷമാണ് വിവരം പുറത്തുവന്നത്. അറസ്റ്റിലായ ഉടൻ തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്തോ എന്നതടക്കമുള്ള കാര്യങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല.

ഫെബ്രുവരിയിലാണ് ശ്രീന​ഗറിലെ റിസോർട്ടുകളിലേക്ക് ഇയാൾ സന്ദർശനം നടത്തിയത്. പാരാമിലിട്ടറി ഫോഴ്സുകളുടെയും പൊലീസിന്റെയും അകമ്പടിയോടെ ഇയാൾ സഞ്ചരിക്കുന്നതിന്റെ നിരവധി വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ഇയാൾക്ക് അം​ഗരക്ഷകരുണ്ടായിരുന്നു എന്നത് ശ്രീന​ഗറിലെ ലാൽചൗക്കിലുള്ള ക്ലോക്ക് ടവറിനു മുമ്പിൽ നിൽക്കുന്ന ഫോട്ടോയിലും  വ്യക്തമാണ്. ​ഗുജറാത്തിൽ നിന്ന് കൂടുതൽ വിനോദസഞ്ചാരികളെ ശ്രീന​ഗറിലെ ധൂത്പാത്രിയിലേക്ക് കൊണ്ടുവരുന്ന കാര്യം ഔദ്യോ​ഗികമായി ചർച്ച ചെയ്യാൻ നിരവധി ഉന്നത ഉദ്യോ​ഗസ്ഥരുമായി ഇയാൾ കൂടിക്കാഴ്ച നടത്തുകയും ചെയ്തു എന്നാണ് റിപ്പോർട്ട്.

ആദ്യ സന്ദർശനത്തിന് രണ്ടാഴ്ചയ്ക്ക് ശേഷം ഇയാൾ വീണ്ടും ഇവിടെയെത്തി. അതോടെയാണ് ഇയാളെക്കുറിച്ച് സംശയം തോന്നിയത്.  ഐഎഎസുകാരനായ ഒരു ജില്ലാ ജഡ്ജി ഈ ഉന്നത ഉദ്യോ​ഗസ്ഥന്റെ സന്ദർശനം റിപ്പോർട്ട് ചെയ്തതാണ് വഴിത്തിരിവായത്. തുടർന്ന് ഇന്റലിജൻസ് വിഭാ​ഗം പൊലീസിനെ വിവരമറിയിച്ചു. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ വിശദമായി അന്വേഷിച്ച പൊലീസ് ശ്രീന​ഗറിലെ ഒരു ഹോട്ടലിൽ നിന്ന് പിടികൂടുകയായിരുന്നു. സുരക്ഷാവീഴ്ചയുണ്ടായ പശ്ചാത്തലത്തിൽ രണ്ട് പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി എടുത്തിട്ടുമുണ്ട്. ​ഗുജറാത്ത് പൊലീസിന്റെ കൂടി സഹകരണത്തോടെ കിരൺ ഭായി പട്ടേലിനെതിരായ അന്വേഷണം ഇപ്പോൾ പുരോ​ഗമിക്കുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിവിധ ജില്ലകളിലായി നിരവധി മോഷണം, പേരുമാറ്റി ഒളിവുജീവിതം; ബാഹുലേയൻ ഒടുവിൽ പിടിയിലായി

Next Post

നിയമസഭ ഇന്നും പ്രക്ഷുബ്ധമായേക്കും, എംഎൽഎമാർക്കെതിരായ കൈയ്യേറ്റത്തിൽ നടപടി വൈകുന്നതിൽ പ്രതിപക്ഷം പ്രതിഷേധിക്കും

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
പ്രതിപക്ഷ പ്രതിഷേധം, സഭാ നടപടികള്‍ നിര്‍ത്തിവെച്ചു ; പ്രതിഷേധ ദൃശ്യങ്ങള്‍ കാണിക്കാതെ പിആര്‍ഡി

നിയമസഭ ഇന്നും പ്രക്ഷുബ്ധമായേക്കും, എംഎൽഎമാർക്കെതിരായ കൈയ്യേറ്റത്തിൽ നടപടി വൈകുന്നതിൽ പ്രതിപക്ഷം പ്രതിഷേധിക്കും

ഞാൻ പോവില്ല; കാട്ടിലേക്ക് തിരികെ വിട്ടിട്ടും പോവാൻ കൂട്ടാക്കാതെ കുട്ടിക്കുരങ്ങ്, വൈറലായി വീഡിയോ

ഞാൻ പോവില്ല; കാട്ടിലേക്ക് തിരികെ വിട്ടിട്ടും പോവാൻ കൂട്ടാക്കാതെ കുട്ടിക്കുരങ്ങ്, വൈറലായി വീഡിയോ

സംസ്ഥാനത്ത് ഡോക്ടർമാരുടെ സമരം തുടങ്ങി; ഐപി, ഒപി വിഭാഗങ്ങൾ പ്രവർത്തിക്കില്ല

സംസ്ഥാനത്ത് ഡോക്ടർമാരുടെ സമരം തുടങ്ങി; ഐപി, ഒപി വിഭാഗങ്ങൾ പ്രവർത്തിക്കില്ല

രാഹുൽ ​സ്പീക്കർക്ക് മാപ്പെഴുതി നൽകണമെന്ന് ബിജെപി, അദാനി വിഷയം ഉന്നയിക്കാൻ അനുവദിക്കണമെന്ന് കോൺഗ്രസ്

രാഹുൽ ​സ്പീക്കർക്ക് മാപ്പെഴുതി നൽകണമെന്ന് ബിജെപി, അദാനി വിഷയം ഉന്നയിക്കാൻ അനുവദിക്കണമെന്ന് കോൺഗ്രസ്

പിടിമുറുക്കി കേന്ദ്ര ഏജൻസികൾ ; സിസോദിയക്കെതിരെ ഇഡിയും, സിബിഐയോട് കേസ് വിവരങ്ങൾ തേടി?

രഹസ്യാന്വേഷണ വിഭാഗം രൂപീകരിച്ചു, സർക്കാരിന് നഷ്ടമുണ്ടാക്കി; മനീഷ് സിസോദിയയെ കൂടുതൽ കുരുക്കിലാക്കി സിബിഐ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021