• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജെയ്കിന്‍റെ ഭാര്യയോട് ക്ഷമ ചോദിക്കുന്നു; സൈബർ ആക്രമങ്ങളെ അംഗീകരിക്കുന്നില്ലെന്ന് ചാണ്ടി ഉമ്മൻ

by Web Desk 04 - News Kerala 24
September 3, 2023 : 12:44 pm
in Kerala, News
Reading Time: 1 min read
0
A A
0
ജെയ്കിന്‍റെ ഭാര്യയോട് ക്ഷമ ചോദിക്കുന്നു; സൈബർ ആക്രമങ്ങളെ അംഗീകരിക്കുന്നില്ലെന്ന് ചാണ്ടി ഉമ്മൻ

കോട്ടയം: എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിന്‍റെ ഭാര്യക്കെതിരെ നടന്നത് അടക്കമുള്ള മുഴുവൻ സൈബർ ആക്രമങ്ങളെയും അംഗീകരിക്കുന്നില്ലെന്ന് യു.ഡി.എഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ. ആരെയും വ്യക്തിപരമായി ആക്രമിക്കുന്നത് ശരിയല്ല. ആരെങ്കിലും സൈബർ ആക്രമണം നടത്തിയിട്ടുണ്ടെങ്കിൽ ജെയ്കിന്‍റെ ഭാര്യയോട് ക്ഷമ ചോദിക്കുന്നുവെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.കഴിഞ്ഞ 20 വർഷമായി വേട്ടയാടൽ നേരിടുന്ന കുടുംബമാണ് തന്‍റേത്. പിതാവിന് ചികിത്സ നൽകിയില്ലെന്ന ആരോപണം മനഃസാക്ഷിക്ക് നിരക്കാത്തത്. ആരോപണം വേദനിപ്പിച്ചു. വ്യാജ ആരോപണങ്ങൾ പുതുപ്പള്ളിയിലെ ജനങ്ങൾ തള്ളിക‍ളയുമെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

ഉമ്മൻചാണ്ടി മണ്ഡലത്തിൽ നടപ്പാക്കിയ വികസന പദ്ധതികൾക്ക് ഇടത് സർക്കാർ തുരങ്കം വെച്ചു. വികസനം ഉയർത്തിക്കാട്ടിയായിരുന്നു യു.ഡി.എഫ് പ്രചരണം. തെരഞ്ഞെടുപ്പിൽ തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. വിവാദങ്ങളൊന്നും മണ്ഡലത്തിലേൽക്കില്ല. താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകിയിരുന്നെങ്കിൽ സംവാദത്തിന് തയാറായേനെ. ഉത്തരം നൽകാതിരുന്ന എൽ.ഡി.എഫ് പരാജയം സമ്മതിക്കുകയായിരുന്നുവെന്നും ചാണ്ടി ഉമ്മൻ ചൂണ്ടിക്കാട്ടി.പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പിന്‍റെ പ​ര​സ്യ​പ്ര​ചാ​ര​ണം​ ഇന്ന് അവസാനിക്കും. തി​ങ്ക​ളാ​ഴ്ച വീ​ടു​ക​ൾ ക​യ​റി വോ​ട്ട്​ ഉ​റ​പ്പി​ക്കു​ന്ന​തി​നു​ള്ള തി​ര​ക്കി​ലാ​യി​രി​ക്കും മു​ന്ന​ണി​ക​ൾ. ത്രി​കോ​ണ മ​ത്സ​രം എ​ന്ന നി​ല​യി​ലു​ള്ള പ്ര​ചാ​ര​ണ​മാ​ണ്​ മ​ണ്ഡ​ല​ത്തി​ൽ.

രാ​ഷ്​​​ട്രീ​യ വി​വാ​ദ​ങ്ങ​ളും വി​ക​സ​ന​വും ച​ർ​ച്ച​യാ​യ മ​ണ്ഡ​ല​ത്തി​ൽ ദേ​ശീ​യ നേ​താ​ക്ക​ളെ ഉ​ൾ​പ്പെ​ടെ രം​ഗ​ത്തി​റ​ക്കി വി​ജ​യം ഉ​റ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന ത​ത്ര​പ്പാ​ടി​ലാ​ണ്​ മു​ന്ന​ണി​ക​ൾ. ശ​നി​യാ​ഴ്ച റോ​ഡ്​​ഷോ ന​ട​ത്താ​ൻ പാ​ർ​ട്ടി​ക​ൾ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും മ​ഴ വെ​ല്ലു​വി​ളി​യാ​യി. പാ​മ്പാ​ടി​യി​ലാ​ണ്​ കൊ​ട്ടി​ക്ക​ലാ​ശം.53 വ​ർ​ഷ​മാ​യി പു​തു​പ്പ​ള്ളി​യു​ടെ എം.​എ​ൽ.​എ​യാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ​മാ​സം പ​ത്തി​നാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ വി​ജ്ഞാ​പ​നം വ​ന്ന​ത്. ഈ ​മാ​സം അ​ഞ്ചി​ന്​ രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കീ​ട്ട്​ ആ​റു​വ​രെ​യാ​ണ് വോ​ട്ടി​ങ്. സെ​പ്റ്റം​ബ​ര്‍ എ​ട്ടി​നാ​ണ് വോ​ട്ടെ​ണ്ണ​ല്‍.

ഏ​ഴ്​ സ്ഥാ​നാ​ർ​ഥി​ക​ളാ​ണ്​ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. യു.​ഡി.​എ​ഫി​ന്‍റെ ചാ​ണ്ടി ഉ​മ്മ​ൻ, എ​ൽ.​ഡി.​എ​ഫി​ന്‍റെ ജെ​യ്ക്​ സി. ​തോ​മ​സ്, ബി.​ജെ.​പി​യു​ടെ ജി. ​ലി​ജി​ൻ ലാ​ൽ എ​ന്നി​വ​രാ​ണ്​ പ്ര​ധാ​ന സ്ഥാ​നാ​ർ​ഥി​ക​ൾ. ഇ​വ​ർ​ക്ക്​ പു​റ​മെ ആം ​ആ​ദ്​​മി പാ​ർ​ട്ടി​യു​ടെ ലൂ​ക്ക്​ തോ​മ​സ്, സ്വ​ത​ന്ത്ര​ന്മാ​രാ​യ സ​ന്തോ​ഷ് ജോ​സ​ഫ്, ഷാ​ജി, പി.​കെ. ദേ​വ​ദാ​സ് എ​ന്നി​വ​രും മ​ത്സ​ര​രം​ഗ​ത്തു​ണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീട്ടമ്മയെ സുഹൃത്ത് വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു; പ്രതിക്കായി തെരച്ചിൽ, സംഭവം കണ്ണൂരില്‍

Next Post

ഉടമ അറിയാതെ വീടുകളും ഫ്ലാറ്റുകളും വാടകക്ക് നൽകി തട്ടിപ്പ്; പ്രതി പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഉടമ അറിയാതെ വീടുകളും ഫ്ലാറ്റുകളും വാടകക്ക് നൽകി തട്ടിപ്പ്; പ്രതി പിടിയിൽ

ഉടമ അറിയാതെ വീടുകളും ഫ്ലാറ്റുകളും വാടകക്ക് നൽകി തട്ടിപ്പ്; പ്രതി പിടിയിൽ

ഭീഷണിക്കിടിയിലും പീഡന പരാതിയുമായി മുന്നോട്ടുപോയ മുൻ കൗൺസിലർ കൊല്ലപ്പെട്ടു

ഭീഷണിക്കിടിയിലും പീഡന പരാതിയുമായി മുന്നോട്ടുപോയ മുൻ കൗൺസിലർ കൊല്ലപ്പെട്ടു

ബസ് കയറാതെ കൂറ്റനാട് സ്റ്റാൻഡ്; പ്രതിഷേധവുമായി ജനപ്രതിനിധികൾ

ബസ് കയറാതെ കൂറ്റനാട് സ്റ്റാൻഡ്; പ്രതിഷേധവുമായി ജനപ്രതിനിധികൾ

സർക്കാർ ഉടമസ്ഥതയിൽ വിമാനക്കമ്പനി തുടങ്ങാൻ കർണാടക

സർക്കാർ ഉടമസ്ഥതയിൽ വിമാനക്കമ്പനി തുടങ്ങാൻ കർണാടക

സനാതനധർമത്തെ ഉന്മൂലനം ചെയ്യണമെന്ന പരാമർശം; ഉദയനിധി സ്റ്റാലിനെതിരെ പരാതി നൽകി സുപ്രീം കോടതി അഭിഭാഷകൻ

സനാതനധർമത്തെ ഉന്മൂലനം ചെയ്യണമെന്ന പരാമർശം; ഉദയനിധി സ്റ്റാലിനെതിരെ പരാതി നൽകി സുപ്രീം കോടതി അഭിഭാഷകൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021