കാലിച്ചാനടുക്കം: ആനപ്പെട്ടി മലയില്‍ കണ്‍നിറയെ ചെണ്ടുമല്ലി വസന്തം വിരിഞ്ഞു. യുവകര്ഷകന് രാഹുലാണ് പാട്ടത്തിനെടുത്ത രണ്ടേക്കര്‍ സ്ഥലത്ത് പച്ചക്കറിയോടൊപ്പം ചെണ്ടുമല്ലി കൃഷിയും ഒരുക്കിയത്. ഓണവിപണിയിലേക്ക് മലഞ്ചരിവിൽ നിന്ന് ഇനി പൂക്കളെത്തും. കോടോം ബേളൂര്‍ കൃഷിഭവന്റെ സഹകരണത്തോടെയാണ് രാഹുല്‍ ചെണ്ടുമല്ലി കൃഷിയിലേക്ക് ഇറങ്ങിയത്. ക്രമപ്രകാരമുള്ള നിലമൊരുക്കലും ശാസ്ത്രീയമായ പരിചരണവും ജൈവരീതിയിലുള്ള കീട രോഗനിയന്ത്രണ മുറകളും പൂന്തോട്ടത്തിൽ നിറയെ ചെണ്ടുമല്ലി വിരിയാൻ സഹായിച്ചു. കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എന്‍. ജ്യോതികുമാരി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കോടോം ബേളൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി. ഗോപാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസര്‍ കെ.വി. ഹരിത പദ്ധതി വിശദീകരിച്ചു. വാര്‍ഡ് അംഗം എസ്. നിഷ സംസാരിച്ചു. കൃഷിഭവന് ഉദ്യോഗസ്ഥര്‍, പ്രദേശവാസികള്‍ എന്നിവർ പങ്കെടുത്തു.