തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ വഴിയോര വിശ്രമ കേന്ദ്രം പദ്ധതിയുമായി ബന്ധപ്പെട്ട് വീണ്ടും ആരോപണങ്ങളുയർത്തി രമേശ് ചെന്നിത്തല എംഎൽഎ. വഴിയോര വിശ്രമ കേന്ദ്രത്തിന്‍റെ മറവിൽ കോടികൾ വിലയുള്ള സർക്കാർ ഭൂമി തട്ടാന്‍ ശ്രമം നടക്കുന്നതായി രമേശ് ചെന്നിത്തല ആരോപിച്ചു. സർക്കാർ വഴിയോര വിശ്രമ കേന്ദ്രം പദ്ധതിയിൽ നിന്നും പിൻമാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സർക്കാർ ഭൂമി സ്വകാര്യ കമ്പനികൾക്ക് തീറെഴുതി നൽകരുത്. ഭൂമി അന്യാതീനപ്പെട്ട് പോകാതിരിക്കാനുള്ള എല്ലാ നീക്കങ്ങളും സർക്കാർ നടത്തണം. ചേർത്തലയിൽ ജിഎസ് ടി വകുപ്പിന്റെ ഭൂമിയും മഞ്ചേശ്വരം ബങ്കരയിലുമടക്കം പതിനാല് സ്ഥലത്താണ് സർക്കാർ ഭൂമി കമ്പനികൾക്ക് നൽകാനൊരുങ്ങുന്നത്. ഭൂമി സർക്കാർ ഉടമസ്ഥതയിൽ തന്നെ നിലനിർത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.