തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പുനരന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടല്‍ ശരിവയ്ക്കപ്പെട്ടെന്നും ഇടതുമുന്നണിയും മുഖ്യമന്ത്രിയും ആരോപണങ്ങള്‍ക്ക് മറുപടി പറയണമെന്നും ചെന്നിത്തല പറഞ്ഞു. ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി നടപടിയെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ സ്വപ്ന സുരേഷിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കര്‍ പറഞ്ഞിരുന്നു. തന്റെ ജോലിക്കായി നല്കിയ വ്യാജ സര്‍ട്ടിഫിക്കറ്റിനെക്കുറിച്ചു ശിവശങ്കറിന് അറിയാമായിരുന്നെന്നും താന്‍ പുസ്തകം എഴുതുകയാണെങ്കില്‍ ശിവശങ്കറുമായുള്ള ബന്ധം തന്നെ ഒരു വാല്യം വരുമെന്നും സ്വപ്ന പറഞ്ഞു.