• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഡിജിറ്റല്‍ ആസ്തികള്‍ക്ക് നികുതി ; ധനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ വ്യക്തതയില്ലെന്ന വിമര്‍ശനവുമായി നിക്ഷേപകര്‍

by Web Desk 01 - News Kerala 24
February 5, 2022 : 3:03 pm
in India, News
Reading Time: 1 min read
0
A A
0
ഡിജിറ്റല്‍ ആസ്തികള്‍ക്ക് നികുതി ; ധനമന്ത്രിയുടെ പ്രഖ്യാപനത്തില്‍ വ്യക്തതയില്ലെന്ന വിമര്‍ശനവുമായി നിക്ഷേപകര്‍

ദില്ലി : വെര്‍ച്യുല്‍, ഡിജിറ്റല്‍ ആസ്തികളെ നികുതിയുടെ പരിധിക്കുള്ളിലേക്ക് കൊണ്ടുവന്നെന്ന ബജറ്റ് പ്രഖ്യാപനത്തിലെ ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാനാകാതെ നിക്ഷേപകര്‍. 30 ശതമാനം നികുതിയെന്ന നിരക്ക് വളരെ കൂടുതലാണെന്നത് ഉള്‍പ്പെടെയുള്ള പരാതിയാണ് രാജ്യാന്തര ക്രിപ്‌റ്റോ വിദഗ്ധര്‍ക്കുള്ളത്. ക്രിപ്‌റ്റോ ഉള്‍പ്പെടെയുള്ള വിര്‍ച്യുല്‍ ആസ്തികള്‍ക്ക് നികുതി ഏര്‍പ്പെടുത്തി അംഗീകരിച്ചത് നിക്ഷേപകര്‍ക്ക് വലിയ ആശ്വാസമായിട്ടുണ്ടെങ്കിലും രാജ്യത്തിന്റെ ക്രിപ്‌റ്റോ നയങ്ങളില്‍ വ്യക്തത വന്നിട്ടില്ലെന്നാണ് ആക്ഷേപം.

ഡിജിറ്റല്‍ , വെര്‍ച്യുല്‍ ആസ്തികള്‍ ആര്‍ജിക്കാനുള്ള ചെലവ് കണക്കിലാക്കിക്കൊണ്ടുള്ള കിഴിവോ നികുതി ഇളവോ ഉണ്ടാകില്ലെന്നതാണ് നിക്ഷേപകരെ നിരാശരാക്കിയത്. ഇത്തരം ആസ്തികള്‍ വില്‍ക്കുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടം വരുമാനത്തില്‍ നിന്ന് നികത്താനാകില്ലെന്ന പ്രശ്‌നവും വരുമെന്നും നിക്ഷേപകര്‍ കണക്കുകൂട്ടുന്നു. എല്ലാ ഡിജിറ്റല്‍ ആസ്തികള്‍ക്കും ബാധകമാകുന്ന രീതിയില്‍ ഒരൊറ്റ നിര്‍ദ്ദേശമെന്നത് ശരിയായ രീതിയല്ല. വിവിധതരം ഡിജിറ്റല്‍ ആസ്തികളെക്കുറിച്ച് കൂടുതല്‍ പഠിക്കാനും ഉചിതമായ നയപ്രഖ്യാപനം നടത്താനും സര്‍ക്കാര്‍ തയ്യാറാകണമെന്നുമാണ് നിക്ഷേപകരുടെ ആവശ്യം.

ഡിജിറ്റല്‍ ആസ്തികളെ ഇനിയും പരിഗണിക്കാതിരിക്കാനാകില്ല എന്ന സാഹചര്യമാണ് സര്‍ക്കാരിന് മുന്നിലുണ്ടായിരുന്നത്. ഈ പശ്ചാത്തലത്തില്‍ ഡിജിറ്റല്‍, വെര്‍ച്വല്‍ ആസ്തികളുടെ ഇടപാടിന് 30 ശതമാനം നികുതി ഈടാക്കാനുള്ള തീരുമാനം ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണത്തിലൂടെ പ്രഖ്യാപിക്കുകയായിരുന്നു.വെര്‍ച്വല്‍ ആസ്തികള്‍ ഇക്കാലയളവില്‍ വളരെയധികം വര്‍ധിച്ചിട്ടുണ്ടെന്നും അതിനാലാണ് ഇവയെ നികുതിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതെന്നും ധനമന്ത്രി വ്യക്തമാക്കുകയായിരുന്നു. ഡിജിറ്റല്‍ ആസ്തികളെ നികുതിയുടെ പരിധിക്കുള്ളില്‍ കൊണ്ടുവരുന്നതോടെ തത്വത്തില്‍ ക്രിപ്റ്റോ ആസ്തികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുകയാണ്. ആദായ നികുതി വകുപ്പ് നിയമങ്ങള്‍ അനുസരിച്ച് തന്നെ ക്രിപ്റ്റോ കറന്‍സികള്‍ക്കും നികുതി ചുമത്തണമെന്ന ആവശ്യം നിക്ഷേപകര്‍ തന്നെ മുന്നോട്ടുവെച്ചിരുന്നു.

ക്രിപ്റ്റോ കറന്‍സി മേഖലയെ ഇനിയും അവഗണിക്കാനാകില്ലെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തന്നെ മുന്‍പ് വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് ബജറ്റില്‍ ഇത്തരമൊരു പ്രഖ്യാപനം ഉണ്ടാകുന്നത്. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ക്രിപ്റ്റോ നിയന്ത്രണത്തിനുള്ള ബില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് അത് നടപ്പിലാക്കാന്‍ സാധിക്കാതെ വരികയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ അധികവാദങ്ങള്‍ സമര്‍പ്പിച്ചു

Next Post

കാസർകോഡ് രണ്ടിടങ്ങളിൽ നിന്നായി 43 കിലോ കഞ്ചാവ് പിടികൂടി ; മൂന്ന് പേര്‍ അറസ്റ്റില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കാസർകോഡ് രണ്ടിടങ്ങളിൽ നിന്നായി 43 കിലോ കഞ്ചാവ് പിടികൂടി ;  മൂന്ന് പേര്‍ അറസ്റ്റില്‍

കാസർകോഡ് രണ്ടിടങ്ങളിൽ നിന്നായി 43 കിലോ കഞ്ചാവ് പിടികൂടി ; മൂന്ന് പേര്‍ അറസ്റ്റില്‍

സ്വയം പ്രതിരോധത്തിന് അടവുകൾ പരിശീലിച്ച് മുക്കത്തെ പെൺകുട്ടികൾ

സ്വയം പ്രതിരോധത്തിന് അടവുകൾ പരിശീലിച്ച് മുക്കത്തെ പെൺകുട്ടികൾ

ഭൂമിയുടെ തരം മാറ്റം; കെട്ടിക്കിടക്കുന്ന അപേക്ഷകൾ മുൻഗണനാക്രമത്തിൽ തീർപ്പാക്കണമെന്ന് റവന്യു മന്ത്രി

ഭൂമിയുടെ തരം മാറ്റം; കെട്ടിക്കിടക്കുന്ന അപേക്ഷകൾ മുൻഗണനാക്രമത്തിൽ തീർപ്പാക്കണമെന്ന് റവന്യു മന്ത്രി

ചരൺജിത്ത് സിങ് ചന്നി കോൺ​ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി  ; സിദ്ദുവിന് തിരിച്ചടി

ചരൺജിത്ത് സിങ് ചന്നി കോൺ​ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ; സിദ്ദുവിന് തിരിച്ചടി

ഹിജാബിന്റെ പേരില്‍ ഇന്ത്യയുടെ പെണ്‍മക്കളുടെ ഭാവി തകര്‍ക്കുന്നു ;  ശക്തമായ പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഹിജാബിന്റെ പേരില്‍ ഇന്ത്യയുടെ പെണ്‍മക്കളുടെ ഭാവി തകര്‍ക്കുന്നു ; ശക്തമായ പ്രതികരണവുമായി രാഹുല്‍ ഗാന്ധി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021