റായ്പുർ : റിപ്പബ്ലിക് ദിനത്തിൽ നിർണായക പ്രഖ്യാപനങ്ങളുമായി ഛത്തീസ്ഗഢിലെ കോൺഗ്രസ് സർക്കാർ. സംസ്ഥാന സർക്കാർ ജീവനക്കാരുടെ പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ചാക്കി ചുരുക്കിയതാണ് ഇതിൽ പ്രധാനം. ആഴ്ചയിൽ ഇനിമുതൽ രണ്ടുദിവസം അവധി ജീവനക്കാർക്ക് ലഭിക്കും. അൻശദായി പെൻഷൻ പദ്ധതിയുടെ ഭാഗമായി സർക്കാരിന്റെ പെൻഷൻ വിഹിതം 10 ശതമാനത്തിൽ നിന്ന് 14 ശതമാനമായി ഉയർത്താനും തീരുമാനിച്ചു. കർഷകർക്ക് ആശ്വാസകരമായി പയറുവർഗ വിളകൾ താങ്ങുവില നിരക്കിൽ വാങ്ങുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. 2022-23 ഖരീഫ് സീസൺ മുതലായിരിക്കും ഇത് പ്രാബല്യത്തിലാകുക. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലാണ് പ്രഖ്യാപനങ്ങൾ നടത്തിയത്. പാർപ്പിട മേഖലകളിൽ നടത്തുന്ന വാണിജ്യ പ്രവർത്തനങ്ങൾ ക്രമപ്പെടുത്തുന്നതിന് പ്രത്യേക വ്യവസ്ഥകൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ഇതുകൂടാതെ സ്ത്രീ സുരക്ഷയ്ക്കായി ഓരോ ജില്ലയിലും വനിതാ സുരക്ഷാ സെൽ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തൊഴിലാളി കുടുംബങ്ങളിലെ പെൺമക്കൾക്കായി മുഖ്യമന്ത്രിയുടെ ശാക്തീകരണ സഹായ പദ്ധതിയും ആരംഭിക്കും