ന്യൂഡൽഹി ∙ ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് നിബന്ധനകളോടെ തിരികെ എത്താൻ ചൈന അനുവാദം നൽകി. ഇന്ത്യ നൽകുന്ന പട്ടിക പ്രകാരമായിരിക്കും പ്രവേശനം. ഇതിനായി ഇന്ത്യൻ വിദ്യാർഥികൾ ഗൂഗിൾ ഫോമിൽ മേയ് എട്ടിനകം വിവരങ്ങൾ നൽകണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഈ പട്ടിക ചൈനയ്ക്കു കൈമാറിയ ശേഷം ചൈനീസ് അധികൃതർ പരിശോധിച്ച് അർഹരായവർക്ക് കോഴ്സ് പൂർത്തിയാക്കാൻ അനുമതി നൽകും. ഇത് സമയബന്ധിതമായി നടപ്പാക്കും. തിരികെ പോകാൻ അനുമതി കിട്ടുന്ന വിദ്യാർഥികൾ ചൈനയിലെ കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുകയും അതിന്റെ ചെലവുകൾ സ്വന്തം കയ്യിൽനിന്ന് എടുക്കുകയും വേണം. (ഗൂഗിൾ ഫോം ലിങ്ക്: https://forms.gle/MJmgByc7BrJj9MPv7)