• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ലോകത്തിലെ ഏറ്റവും പടുകൂറ്റന്‍ റേഡിയോ സ്റ്റേഷനുമായി ചൈന

by Web Desk 06 - News Kerala 24
December 25, 2021 : 5:03 pm
in News, World
Reading Time: 1 min read
0
A A
0
ലോകത്തിലെ ഏറ്റവും പടുകൂറ്റന്‍ റേഡിയോ സ്റ്റേഷനുമായി ചൈന

ചൈന : ബഹിരാകാശത്തു നിന്നും നോക്കിയാല്‍ ചൈനയില്‍ ഏതാണ്ട് 100 കിലോമീറ്റര്‍ നീളത്തില്‍ പരന്നു കിടക്കുന്ന വൈദ്യുതി വിതരണ ശൃംഖലയായേ ഇത് തോന്നിക്കൂ. എന്നാല്‍ യഥാര്‍ഥത്തില്‍ ഇവ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആന്റിനയാണ്. ഈ കമ്പികളുടെ അവസാനഭാഗങ്ങള്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള രണ്ട് അതിശക്ത ട്രാന്‍സ്മിറ്ററുകളിലേക്ക് നീളുന്നതാണ്. ഭൂമിയെ തന്നെ പടുകൂറ്റന്‍ റേഡിയോ സ്റ്റേഷനാക്കി മാറ്റുന്ന ഈ ചൈനീസ് സംവിധാനങ്ങളില്‍ നിന്നുള്ള സിഗ്‌നലുകള്‍ ചൈനയില്‍ നിന്നും ഗുവാമിലേക്ക് വരെ എത്തും.
മുങ്ങിക്കപ്പലുകളുടെ വാര്‍ത്താവിനിമയത്തിനും മറ്റു ചില സിവിലിയന്‍ ആവശ്യങ്ങള്‍ക്കും വേണ്ടിയാണ് ഈ പടുകൂറ്റന്‍ ആന്റിന സ്ഥാപിച്ചതെന്നാണ് ഇതില്‍ പങ്കാളികളായ ശാസ്ത്രജ്ഞരും എന്‍ജിനീയര്‍മാരും വിശദീകരിക്കുന്നത്. അപ്പോള്‍ തന്നെ ഈ ചൈനീസ് ആന്റിനയുടെ യഥാര്‍ഥ സ്ഥാനം വെളിപ്പെടുത്താന്‍ പോലും ചൈനീസ് അധികൃതര്‍ തയാറായിട്ടില്ല. ഇത് ചൈനയിലെ ഹുബെയ്, അന്‍ഹുയ്, ഹെനാന്‍ തുടങ്ങിയ പ്രവിശ്യകളിലായി പരന്നു കിടക്കുന്ന ഡാബി മലനിരകളില്‍ എവിടെയോ ആണെന്ന് മാത്രമാണ് വിവരം.

ആന്റിനയില്‍ നിന്നും 1300 കിലോമീറ്റര്‍ അകലത്തില്‍ സമുദ്രത്തില്‍ 700 അടി താഴ്ചയില്‍ വരെ ഈ ചൈനീസ് ആന്റിനയില്‍ നിന്നുള്ള സിഗ്‌നലുകള്‍ സുഗമമായി ലഭിക്കുന്നുണ്ടെന്ന് ചൈനീസ് ജേണല്‍ ഓഫ് ഷിപ്പ് റിസര്‍ച്ചില്‍ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. ഇതുപ്രകാരം കൊറിയന്‍ ഉപദ്വീപ്, ജപ്പാന്‍, തയ്വാന്‍, ദക്ഷിണ ചൈന ഉള്‍ക്കടല്‍ തുടങ്ങിയ ഭാഗങ്ങളിലേക്ക് ചൈനീസ് സിഗ്‌നലുകള്‍ എത്തും. ഏതാണ്ട് 3000 കിലോമീറ്റര്‍ അകലം വരെ സമുദ്രാന്തര്‍ ഭാഗത്ത് സിഗ്‌നലുകള്‍ കൈമാറാന്‍ ഈ സംവിധാനത്തിനു കഴിയുമെന്ന് വുഹാന്‍ മാരിടൈം കമ്മ്യൂണിക്കേഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പദ്ധതിയുടെ മുഖ്യ എന്‍ജിനീയറായ ഷാ മിങ് പറയുന്നു. 0.1 മുതല്‍ 300 ഹെട്സിലുള്ള വൈദ്യുത കാന്തിക തരംഗങ്ങളാണ് ഈ ആന്റിന വഴി പുറത്തേക്കെത്തുക. വെള്ളത്തിന് അടിയിലൂടെയും ഭൂമിക്കുള്ളിലൂടെയും ദീര്‍ഘദൂരം സഞ്ചരിക്കാന്‍ ഈ എക്സ്ട്രീംലി ലോ ഫ്രീക്വന്‍സി തരംഗങ്ങള്‍ക്ക് സാധിക്കും. എത്രത്തോളം അകലത്തില്‍ ഈ തരംഗങ്ങള്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുമെന്ന് റഷ്യയുമായി സഹകരിച്ച് ഒരു പരീക്ഷണം ചൈന നടത്തിയിരുന്നു. 7000 കിലോമീറ്റര്‍ അകലേക്ക് വരെ ഇത്തരം സിഗ്‌നലുകള്‍ അയക്കാന്‍ റഷ്യക്ക് സാധിച്ചിരുന്നു.

മുങ്ങിക്കപ്പലുകള്‍ക്ക് പുറമേ വെള്ളത്തിനുള്ളിലൂടെ സഞ്ചരിക്കാന്‍ ശേഷിയുള്ള ഡ്രോണുകള്‍ പോലുള്ള ഉപകരണങ്ങള്‍ക്കും ഇത്തരം സംവിധാനം വഴി നിര്‍ദേശങ്ങള്‍ നല്‍കുക ചൈനീസ് പദ്ധതിയാണെന്ന് കരുതപ്പെടുന്നു. 1960കള്‍ മുതല്‍ തന്നെ ഭൂമിയില്‍ സ്ഥാപിക്കുന്ന ലോ ഫ്രീക്വന്‍സി ആന്റിനകള്‍ പ്രചാരത്തിലുണ്ട്. വിസ്‌കോന്‍സിന്റെ അഞ്ചില്‍ രണ്ട് ഭാഗം നീളത്തിലുള്ള ഒരു ആന്റിന നിര്‍മിച്ച ലോകത്തെവിടെയുമുള്ള മുങ്ങിക്കപ്പലുകളിലേക്ക് സന്ദേശം അയക്കാനൊരു പദ്ധതി അമേരിക്കയ്ക്കുണ്ടായിരുന്നു. 76 ഹെട്സ് ഫ്രീക്വന്‍സിയിലുള്ള സിഗ്‌നലുകള്‍ ഈ ആന്റിന വഴി 80കളില്‍ തന്നെ അമേരിക്ക പുറത്തുവിട്ടിരുന്നു. എന്നാല്‍ സൈന്യത്തിന്റെ പ്രതീക്ഷക്കൊത്ത് വളരുന്നില്ലെന്ന് കണ്ട് 2005ല്‍ അമേരിക്ക ഈ പദ്ധതി അവസാനിപ്പിക്കുകയാണ് ചെയ്തത്. ഈ പദ്ധതികളുടെ പോരായ്മകള്‍ മനസ്സിലാക്കിക്കൊണ്ടാണ് പടുകൂറ്റന്‍ ആന്റിന നിര്‍മിക്കാന്‍ തങ്ങള്‍ തയാറായതെന്നാണ് ചൈനീസ് വിശദീകരണം.

Tags: chinaradio station
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി മുൻസുഹൃത്ത്

Next Post

ബിജെപിയെയും രാജ്യത്തെയും ശക്തമാക്കണം ; 1000 രൂപ പാർട്ടി ഫണ്ട് നൽകി പ്രധാനമന്ത്രി മോദി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ബിജെപിയെയും രാജ്യത്തെയും ശക്തമാക്കണം ;  1000 രൂപ പാർട്ടി ഫണ്ട് നൽകി പ്രധാനമന്ത്രി മോദി

ബിജെപിയെയും രാജ്യത്തെയും ശക്തമാക്കണം ; 1000 രൂപ പാർട്ടി ഫണ്ട് നൽകി പ്രധാനമന്ത്രി മോദി

വയനാട്ടില്‍ വയോധികന്‍ തലയ്ക്ക് അടിയേറ്റു മരിച്ചു ;  ഭാര്യയെ സംശയിച്ച് പോലീസ്

വയനാട്ടില്‍ വയോധികന്‍ തലയ്ക്ക് അടിയേറ്റു മരിച്ചു ; ഭാര്യയെ സംശയിച്ച് പോലീസ്

സംസ്ഥാനത്ത്  ഇന്ന് 2407 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2407 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഒമിക്രോണ്‍ സാഹചര്യത്തില്‍ കരുതലോടെ ക്രിസ്തുമസ് , ന്യൂ ഇയര്‍ ആഘോഷം – മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു ; മൊത്തം കേസുകൾ 38

പ്രവാസികള്‍ക്ക് തിരിച്ചടിയായി വിമാന നിരക്ക് ;  മടക്ക യാത്ര ടിക്കറ്റിന് മൂന്നിരട്ടിയിലേറെ വര്‍ധന

പ്രവാസികള്‍ക്ക് തിരിച്ചടിയായി വിമാന നിരക്ക് ; മടക്ക യാത്ര ടിക്കറ്റിന് മൂന്നിരട്ടിയിലേറെ വര്‍ധന

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021