• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ചൈനയിലെ ഉയര്‍ന്ന കൊവിഡ് നിരക്കുകൾ ആശങ്കപ്പെടുത്തുന്നു, പിന്തുണ നൽകും: ലോകാരോ​ഗ്യസംഘടന

by Web Desk 06 - News Kerala 24
December 31, 2022 : 8:44 am
in News, World
Reading Time: 1 min read
0
A A
0
30 വര്‍ഷത്തിനിടെ ആദ്യമായി സ്ത്രീ സംരക്ഷണ നിയമം പരിഷ്കരിച്ച് ചൈന

ചൈനയുൾപ്പെടെയുള്ള പല വിദേശ രാജ്യങ്ങളിലും കൊവിഡ് നിരക്കുകൾ കുതിച്ചുയരുകയാണ്. മരണപ്പെടുന്നവരുടേയും ആശുപത്രിയില്‍ എത്തുന്നവരുടേയും എണ്ണം ചൈനയിൽ ദിവസവും വർധിക്കുകയാണ്. ചൈന ഔദ്യോഗികമായി കണക്കുകളൊന്നും പുറത്തു വിടുന്നില്ലെങ്കിലും 10 ലക്ഷത്തിലേറെ പേർ നിലവിൽ രോഗബാധിതരാണെന്നാണ് ബ്രിട്ടീഷ് ആരോഗ്യ സംഘടനയായ ‘എയർഫിനിറ്റി’ പുറത്തുവിടുന്ന വിവരം. ദിവസവും അയ്യായിരത്തിലേറെ കൊവിഡ് മരണം ചൈനയിൽ ഉണ്ടാകുന്നുണ്ടെന്നാണ് ഈ സംഘടന പങ്കുവയ്ക്കുന്ന വിവരം.

ചൈനയിലെ ഉയര്‍ന്ന കൊവിഡ് നിരക്കുകളില്‍ ആശങ്കയുണ്ടെന്ന് വ്യക്തമാക്കുകയാണ് ഇപ്പോള്‍ ലോകാരോ​ഗ്യസംഘടന. ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ്രോസ് അഥനോം ഗബ്രിയേസിസ് ആണ് ഇക്കാര്യം പറഞ്ഞത്. ചൈനയിലെ ആരോ​ഗ്യസംവിധാനത്തിന് ആവശ്യമായ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ചൈനയിൽ നിന്നുള്ള യാത്രികർക്ക് നിരവധി രാജ്യങ്ങൾ യാത്രാവിലക്ക് ഏർപ്പെടുത്തിയതിനെക്കുറിച്ചും ലോകാരോ​ഗ്യസംഘടന പരാമർശിച്ചു. രോഗ വ്യാപനത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമാകാത്ത സാഹചര്യത്തിൽ രാജ്യങ്ങൾ തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കുന്ന തരത്തിലുള്ള നടപടികൾ കൈക്കൊള്ളുന്നത് മനസ്സിലാക്കാനാകുമെന്നാണ് ടെഡ്രോസ് പറഞ്ഞത്. കൊവിഡിന്‍റെ ഉറവിടം കണ്ടെത്താനായി അതുമായി ബന്ധപ്പെട്ട ചില ഡാറ്റകൾ കൈമാറാനും പഠനങ്ങൾ നടത്താനും ചൈനയോട് തുടർച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ചൈനയടക്കം ആറ് വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ചൈന, ഹോങ്കോംഗ്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്ലന്‍റ്  എന്നിവടങ്ങലില്‍ നിന്ന് വരുന്നവര്‍ ആര്‍ടിപിസിആര്‍ പരിശോധനഫലം എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. ജനുവരി 1 മുതല്‍ ഇത് കര്‍ശനമായി നടപ്പിലാക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.

ജനുവരി പകുതിയോടെ രാജ്യത്തെ കൊവിഡ് കേസുകളിൽ വർധനയുണ്ടാകുമെന്നും ജാഗ്രത കൂട്ടണമെന്നുമാണ് വിദഗ്ധരുടെ മുന്നറിയിപ്പുമുണ്ട്. നിലവിൽ കൊവിഡ് സ്ഥിരീകരിച്ച അന്താരാഷ്ട്ര യാത്രക്കാരിൽ ഭൂരിഭാഗം പേർക്കും നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളത്. അതിനാൽ കൊവിഡ് കേസുകൾ കൂടിയാലും ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കുറവായിരിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ, വിദേശത്ത് നിന്നെത്തുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയിരുന്ന നിർബന്ധിത ക്വാറന്‍റീന്‍ നിബന്ധനയും പിൻവലിച്ചിരിക്കുകയാണ് ചൈന. ജനുവരി 8 മുതൽ വിദേശത്ത് നിന്ന് ചൈനയിലെത്തുന്ന യാത്രക്കാർക്ക് നിർബന്ധിത ക്വാറന്‍റീന്‍ ഉണ്ടാകില്ല. എന്നാൽ വിദേശത്ത് നിന്നെത്തുന്നവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും. ചൈന പ്രഖ്യാപിച്ച സിറോ കൊവിഡ് ടോളറൻസ് നയത്തിന്‍റെ  ഭാഗമായി ഏർപ്പെടുത്തിയ അവസാന നിബന്ധനയാണ് ഇതോടെ ഒഴിവാകുന്നത്. നിലവിൽ അഞ്ച് ദിവസമാണ് വിദേശത്ത് നിന്നെത്തുന്നവർക്ക് ചൈന ഏർപ്പെടുത്തിയിട്ടുള്ള നിർബന്ധിത ക്വാറന്‍റീന്‍. ഇതോടൊപ്പം വീസ അനുവദിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം നീക്കുമെന്നും ചൈന പ്രഖ്യാപിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വെള്ളം ചോദിച്ച് വീട്ടിലെത്തിയ ഓട്ടോ ഡ്രൈവര്‍ അതിഥി തൊഴിലാളിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു

Next Post

കുടുംബ പ്രശ്നം; വീട്ടുകാരെ ഭയപ്പെടുത്താൻ മൊബൈല്‍ ടവറില്‍ കയറിയ യുവാവിനെ സാഹസികമായി ഇറക്കി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കുടുംബ പ്രശ്നം; വീട്ടുകാരെ ഭയപ്പെടുത്താൻ മൊബൈല്‍ ടവറില്‍ കയറിയ യുവാവിനെ സാഹസികമായി ഇറക്കി

കുടുംബ പ്രശ്നം; വീട്ടുകാരെ ഭയപ്പെടുത്താൻ മൊബൈല്‍ ടവറില്‍ കയറിയ യുവാവിനെ സാഹസികമായി ഇറക്കി

രാജി വെച്ചാലും പ്രശ്നം തീരില്ലേ? സജി ചെറിയാൻ എംഎൽഎ സ്ഥാനവും രാജിവെക്കേണ്ടി വരുമെന്ന് വാദം

സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്ക്, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റേത്

‘ദാമ്പത്യ ജീവിതത്തിന്‍റെ പത്ത് വര്‍ഷത്തോളം ഒബാമയെ സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല’; മിഷേല്‍ വെളിപ്പെടുത്തുന്നു

'ദാമ്പത്യ ജീവിതത്തിന്‍റെ പത്ത് വര്‍ഷത്തോളം ഒബാമയെ സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല'; മിഷേല്‍ വെളിപ്പെടുത്തുന്നു

ഗുലാം നബി ആസാദ് രാജിവെച്ചു; പടിയിറങ്ങുന്നത് കോണ്‍ഗ്രസിന്‍റെ തല മുതിര്‍ന്ന നേതാവ്

'എന്നെ ഞെട്ടിച്ചു, എല്ലാം ഒരുവിഭാ​ഗത്തിന്റെ ഭാവന'; കോൺ​ഗ്രസിലേക്ക് മടങ്ങുമെന്ന വാർത്ത നിഷേധിച്ച് ​ഗുലാം നബി

വാകേരിയില്‍ ഇറങ്ങിയ കടുവ ചത്തനിലയില്‍, ജഡം പരിശോധന കേന്ദ്രത്തിലേക്ക് മാറ്റി

വാകേരിയില്‍ ഇറങ്ങിയ കടുവ ചത്തനിലയില്‍, ജഡം പരിശോധന കേന്ദ്രത്തിലേക്ക് മാറ്റി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021