• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, December 29, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വയനാട്ടിൽ സിവിൽ കേസ് ഫയൽ ചെയ്യാനുള്ളത് 60,000 ഏക്കറോളം വിദേശ തോട്ടം ഭൂമിക്ക്

by Web Desk 04 - News Kerala 24
October 24, 2023 : 3:46 pm
0
A A
0
വയനാട്ടിൽ സിവിൽ കേസ് ഫയൽ ചെയ്യാനുള്ളത് 60,000 ഏക്കറോളം വിദേശ തോട്ടം ഭൂമിക്ക്

കോഴിക്കോട് : സർക്കാരിന്റെ ഉടമസ്ഥത അവകാശം സ്ഥാപിക്കുന്നതിന് വയനാട്ടിൽ സിവിൽ കേസ് ഫയൽ ചെയ്യാനുള്ളത് 60,000 ഏക്കറോളം വിദേശത്തോട്ടം ഭൂമിയുണ്ടെന്ന് സ്പെഷ്യൽ ഓഫീസറുടെ റിപ്പോർട്ട്. വിദേശ വ്യക്തികളോ സ്ഥാപനങ്ങളോ 1947ന് മുമ്പ് കൈവശം വെച്ചിരുന്ന ഭൂമിക്ക് മേൽ സർക്കാർ ഉടമസ്ഥ സ്ഥാപിക്കുന്നതിന് സിവിൽ കോടതിയിൽ കേസ് നൽകാൻ 2019 ലാണ് റവന്യൂ വകുപ്പ് ഉത്തരവായത്. എന്നാൽ, വയനാട്ടിൽ ഇതുവരെ ഒരുകേസും സിവിൽ കോടതിയിൽ എത്തിയിട്ടില്ല.

കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം കലക്ടർമാർ വിദേശ തോട്ടം ഭൂമി കൈവശം വച്ചിരിക്കുന്നവർക്കെതിരെ സിവിൽ കോടതിൽ ഫയൽ ചെയ്തു. വയനാട്ടിൽ ഇത്തരത്തിൽ 48 കേസുകളാണ് ഫയൽ ചെയ്യേണ്ടത്. വയനാട് കലക്ടറാണ് ഇക്കാര്യത്തിൽ സിവിൽ കോടതിയൽ കേസ് നൽകേണ്ടത്. ദേവികുളം സബ് കലക്ടർ ആയരിക്കെ വ്യാജ പട്ടയം ഉപയോഗിച്ച് ഭൂമി കൈയേറിയവർക്കെതിരെ ശക്തമായ നടപടിയെടുത്ത ഡോ. രേണുരാജ് ആണ് വയനാട്ടിലെ പുതിയ കലക്ടർ. എന്നിട്ടും നടപടികളുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. വയനാട്ടിലെ റവന്യൂ വിഭാഗം വിദേശികൾ കൈവശം വെച്ചിരുന്ന മുഴുവൻ ഭൂമിയുടെയും വിശദമായ വിവരങ്ങൾ പ്രത്യേകമായി ഇതുവരെ തയാറാക്കിയിട്ടില്ല.

സംസ്ഥാന സ്പെഷ്യൽ ഓഫീസ് (ഗവ. ലാൻഡ് റിസപ്ഷൻ )തയാറാക്കിയ കണക്കു പ്രകാരം 48 സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും കൈവശമാണ് വിദേശ തോട്ടം ഭൂമി. 13 പേരുടെ കൈവശം 50 താഴെ ഏക്കർ ഭൂമിയെയുള്ളു. അതിൽ 15 ഏക്കറിൽ താഴെ കൈവശം വെച്ചിരിക്കുന്ന മൂന്നുപേരമുണ്ട്. കണക്ക് പ്രകാരം ഏറ്റവുമധികം ഭൂമി കൈവശം വെച്ചിരിക്കുന്ന ഹാരിസൺസ് കമ്പനിയാണ്. അച്ചൂരാനം വില്ലേജിൽ അച്ചൂർ എസ്റ്റേറ്റ് 30, 658 ഏക്കറുണ്ടെന്നാണ് കണക്ക്.

തിരുനെല്ലി വല്ലേജിൽ ബ്രഹ്മഗിരി (ബി) എസ്റ്റേറ്റ് 470 ഏക്കർ, തിരുനെല്ലി ബ്രഹ്മഗിരി എസ്റ്റേറ്റ് (ബി) ചന്ദ്രൻ (സൗത്ത് ഇന്ത്യൻ എസ്റ്റേറ്റ്)- 197 ഏക്കർ, തിരുനെല്ലി പി.വി മുബാറക്കിന്റെ പി.വി.എസ് പ്ലാന്റേഷൻസാ- ഏക്കർ, തിരുനെല്ലി ബ്രഹ്മഗിരി (എ) എസ്റ്റേറ്റ് 197 ഏക്കർ, ബ്രഹ്മഗിരി (ബി) എസ്റ്റേറ്റ് ആമിന അബ്ദുൽ സമദ് -97 ഏക്കർ, ബ്രഹ്മഗിരി എ മുത്തു -എസ്റ്റേറ്റ് 197 ഏക്കർ,

ബ്രഹ്മഗിരി ഏ ആൻഡ് സി എസ്റ്റേറ്റ് ലീനാസ് ബിച്ചാസ് – 476 ഏക്കർ എന്നിങ്ങനെയാണ് തിരുനെല്ലി വല്ലേജിലെ കണക്ക്.

വെള്ളരിമല വില്ലേജിലെ പാരിസ് ആൻഡ് കോ ഹോപ് വില്ല ആൻഡ് എൽഫിസ്റ്റൻ എസ്റ്റേറ്റ് -9363 ഏക്കർ, മേമൂട്ടിൽ എസ്റ്റേറ്റ് ഇംഗ്ലീഷ് ആൻഡ് സ്കോട്ടിഷ് ഓപ്പറേറ്റീവ് ഹോൾസെയിൽ സൊസൈറ്റി – 195 ഏക്കർ, മേപ്പാടി വയനാട് ഓപ്പറേറ്റീവ് – 948 ഏക്കർ, ചോയിമല എസ്റ്റേറ്റ് (ഈസ്റ്റ് ഇന്ത്യ ടീ ആൻഡ് പ്രൊഡ്യൂസ് കോപ്പറേറ്റീവ്)- 268 ഏക്കർ, ഈസ്റ്റ് ഇന്ത്യ ആൻഡ് പ്രൊഡ്യൂസിംഗ് കോപ്പറേറ്റീവ് എസ്റ്റേറ്റ് – 332 ഏക്കർ, സെമാക്സ് പ്ലാന്റേഷൻ – 118 ഏക്കർ, വനറാണി പ്ലാന്റേഷൻ-115 ഏക്കർ, സെമാക്സ് പ്ലാന്റേഷൻ (അബ്ദുൽ നിസാർ) -120 ഏക്കർ, വെള്ളരിമല ഡോ. ചുമ്മാ ചാണ്ടിയും രണ്ട് പേരും-99 ഏക്കർ വിദേശ തോട്ടം ഭൂമിയുണ്ടെന്നാണ് കണക്ക്.

കൽപ്പറ്റ വില്ലേജിൽ ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റിന്റെ 534 ഏക്കർ, പൊഴുതന വില്ലേജിലെ കുറിച്ച്യമല പ്ലാന്റേഷൻ -266 ഏക്കർ, അമ്പലവയൽ കുപ്പമുടി എസ്റ്റേറ്റ് -395 ഏക്കർ, ഇരുളം പാമ്പ്രാ കോഫി പ്ലാന്റേഷൻ- 826 ഏക്കർ, കോട്ടത്തറ മുട്ടിൽ സൗത്ത് മാധവ വർമ്മ ജെയിൻ -184 ഏക്കർ, മുട്ടിൽ സൗത്ത് എം.പി ശാന്തി വർമ്മ ജെയിൻ- 62 ഏക്കർ, കൽപ്പറ്റ എൽസ്റ്റോൺ ടീ എസ്റ്റേറ് – 631ഏക്കർ, കോട്ടപ്പടി കാദൂർ എസ്റ്റേറ്റ്- 411 ഏക്കർ, ചുണ്ടിൽ വെങ്കക്കോട്ട എസ്റ്റേറ്റ്-329 ഏക്കർ,

ജി റോമാലി കമ്പനി -810 ഏക്കർ, കോട്ടപ്പടി ചുണ്ടേൽ പോദർ പ്ലാന്റേഷൻ- 123 ഏക്കർ, ചുണ്ടേൽ ചേലോട്ട് എസ്റ്റേറ്റ് -799 ഏക്കർ, എൻ.എസ്.എസ് എസ്റ്റേറ്റ് -1250 ഏക്കർ, തവിഞ്ഞാൽ ചിറക്കര എസ്റ്റേറ്റ് (പാരിസൺ)-1223 ഏക്കർ, തലപ്പുഴ ടീ എസ്റ്റേറ്റ് (പാരിസൺ)- 1082 ഏക്കർ, എടവക തേറ്റമല എസ്റ്റേറ്റ് (പാരിസൺ)- 671 ഏക്കർ, മാനന്തവാടി ജെസി എസ്റ്റേറ്റ് (പാരിസൺ)-1049 ഏക്കർ

കോട്ടപ്പടി ചെമ്പ്ര എസ്റ്റേറ്റ് -1929 ഏക്കർ, ചുലിക്ക എസ്റ്റേറ്റ് -883 ഏക്കർ എന്നിങ്ങനെയാണ് സ്പെഷ്യൽ ഓഫിസ് തയാറാക്കിയ കണക്ക്. കുന്നത്തിടവക വില്ലേജിൽ ദേര സച്ചാ സൗദ സിർസ ട്രസ്റ്റിന്റെ കൈയവശം 40 ഏക്കർ ഭൂമിയുണ്ട്. തിരുനെല്ലിയിൽ പുതിയ കോവിലകം എസ്റ്റേറ്റ് എന്ന നിലയിൽ നാഗരാജന് 24 ഏക്കർ, മുരളീധരന് 23 ഏക്കർ ഭൂമിയുണ്ട്. നെന്മേനിയിൽ മംഗളം കാർപ് എസ്റ്റേറ്റ് 46 ഏക്കറും പട്ടികയിലുണ്ട്. 13 സ്ഥാപനങ്ങളോ വ്യക്തികളോ 50 ഏക്കറിൽ താഴെ ഭൂമി കൈവശം വച്ചിരിക്കുന്ന വരാണ്. 15 ഏക്കറിൽ താഴെ കൈവശം വച്ചിരിക്കുന്ന മൂന്നു പേരുണ്ട്.

വയനാടിനെ സംബന്ധിച്ചിടത്തോളം ബ്രിട്ടീഷ് തോട്ടങ്ങളെല്ലാം തന്നെ പത്തൊമ്പതാം നൂറ്റാണ്ടിൽ ആദിവാസികളെ കുടിയിറക്കി സ്ഥാപിക്കപ്പെട്ടതാണ്. പാരമ്പര്യമായ ആദിവാസി ഭൂമിയായിരുന്നു ബ്രിട്ടീഷ് തോട്ടങ്ങളായി മാറിയത്. ആദിവാസികൾക്ക് അവകാശപ്പെട്ട ഭൂമിയാണിത്. സിവിൽ കോടതിയിലൂടെ ഭൂമിയുടെ ഉടമസ്ഥത സ്ഥാപിക്കുകയോ നിയമനിർമാണത്തിലൂടെയോ ഈ തോട്ടങ്ങൾ ഏറ്റെടുത്ത് ഭൂരിഹിതരായ ആദിവാസികൾക്ക് വിതരണം ചെയ്യാൻ സർക്കാരിന് കഴിയും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മഹുവ മൊയ്‌ത്രക്കൊപ്പമുള്ള ചിത്രം ക്രോപ്പ് ചെയ്ത് പ്രചരിപ്പിക്കുന്നത് ‘വിലകുറഞ്ഞ രാഷ്ട്രീയം’- ശശി തരൂർ

Next Post

26 ആശുപത്രികളിലേക്ക് കാലാവധി കഴിഞ്ഞ മരുന്ന്; ഞെട്ടിക്കുന്ന അഴിമതിയാണ് നടന്നത് -വി.ഡി. സതീശൻ

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
26 ആശുപത്രികളിലേക്ക് കാലാവധി കഴിഞ്ഞ മരുന്ന്; ഞെട്ടിക്കുന്ന അഴിമതിയാണ് നടന്നത് -വി.ഡി. സതീശൻ

26 ആശുപത്രികളിലേക്ക് കാലാവധി കഴിഞ്ഞ മരുന്ന്; ഞെട്ടിക്കുന്ന അഴിമതിയാണ് നടന്നത് -വി.ഡി. സതീശൻ

തമിഴ്നാട്ടിൽ ജനിച്ചിരുന്നെങ്കിൽ മഹാത്മാഗാന്ധിയും ഭഗത് സിങ്ങുമെല്ലാം ജാതി നേതാക്കളുടെ നിലയിലേക്ക് താഴ്ത്തപ്പെട്ടേനെ; വിമർശനവുമായി ​ഗവർണർ

തമിഴ്നാട്ടിൽ ജനിച്ചിരുന്നെങ്കിൽ മഹാത്മാഗാന്ധിയും ഭഗത് സിങ്ങുമെല്ലാം ജാതി നേതാക്കളുടെ നിലയിലേക്ക് താഴ്ത്തപ്പെട്ടേനെ; വിമർശനവുമായി ​ഗവർണർ

പൊതു സേവന കേന്ദ്രം കുത്തിതുറന്ന് മോഷണം നടത്തിയയാൾ പിടിയിൽ

പൊതു സേവന കേന്ദ്രം കുത്തിതുറന്ന് മോഷണം നടത്തിയയാൾ പിടിയിൽ

ലെമണേഡ് കഴിച്ചതിന് പിന്നാലെ ഹൃദയസ്തംഭനം; 21കാരി മരിച്ചു

ലെമണേഡ് കഴിച്ചതിന് പിന്നാലെ ഹൃദയസ്തംഭനം; 21കാരി മരിച്ചു

മസ്‌കറ്റ് ഇന്ത്യന്‍ എംബസിക്ക് ഇന്ന് അവധി

മസ്‌കറ്റ് ഇന്ത്യന്‍ എംബസിക്ക് ഇന്ന് അവധി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In