അകോല: ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടുപോലീസുകാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ അകോലയിലാണ് സംഭവം. ശനിയാഴ്ച രാത്രി 11.30 ഓടെയാണ് രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് 26 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തില്‍ ചില വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് (എഎസ്പി) മോണിക്ക റൗട്ട് പറഞ്ഞു. ‘അക്രമകാരികളെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. സംഭവത്തെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയത്. സുരക്ഷക്കായി ആയിരത്തോളം പോലീസ് ഉദ്യോഗസ്ഥരെ അകോല നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്.