• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സാമ്പത്തിക ഞെരുക്കത്തിന് കാരണം കേന്ദ്രം, പ്രതിപക്ഷം ബിജെപിക്ക് കുടപിടിക്കുന്നു: മുഖ്യമന്ത്രി

by Web Desk 06 - News Kerala 24
February 9, 2023 : 7:11 pm
0
A A
0
കൊവിഡ് വ്യാപനം രൂക്ഷം ; കര്‍ശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി : നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ നികുതി നിർദ്ദേശങ്ങളെ ന്യായീകരിച്ചും പ്രതിപക്ഷ പ്രതിഷേധങ്ങളെ വിമർശിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് ഇന്ധന വില തരാതരം പോലെ കൂട്ടാൻ എണ്ണക്കമ്പനികൾക്ക് അധികാരം നൽകിയവരാണ് പ്രതിഷേധം നടത്തുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. അക്കാര്യം പ്രതിപക്ഷം ഓർക്കുന്നത് നന്നാകുമെന്ന് അദ്ദേഹം പറഞ്ഞു.

റിലയൻസിന് വേണ്ടി രണ്ടാം യുപിഎ ഭരണ കാലത്തു മന്ത്രിമാരെ വരെ മാറ്റിയ പാർട്ടി ആണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2015 ലെ ബജറ്റിൽ യുഡിഎഫ് സർക്കാർ 1 രൂപ അധിക നികുതി ഏർപ്പെടുത്തി. ഇന്നത്തേതിന്റെ പകുതി വില മാത്രമായിരുന്നു അന്ന് ഇന്ധനത്തിനുണ്ടായിരുന്നത്. സെസ് ഏർപെടുത്തേണ്ടി വന്ന സാഹചര്യം സഭയിൽ വിശദീകരിച്ചു. കേരളത്തെ സാമ്പത്തികമായി ഞെരുക്കി ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. അതിന് കുടപിടിക്കുകയാണ് സംസ്ഥാനത്തെ പ്രതിപക്ഷം.

യുഡിഎഫും ബിജെപിയും ചേർന്ന് നടത്തുന്ന സമര കോലാഹലങ്ങൾ ജനം മുഖവിലക്ക് എടുക്കില്ല. ബജറ്റ് നിർദ്ദേശങ്ങൾക്ക് മുകളിൽ കൃത്യമായ മറുപടി നിയമസഭയിൽ പറഞ്ഞതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ധനസ്ഥിതിയെ സംബന്ധിച്ച് തെറ്റായ കാര്യങ്ങൾ ബജറ്റിന് മുൻപും ഇപ്പോഴും പ്രചരിപ്പിക്കുന്നു. കേരളം കടക്കെണിയിലാണെന്നും സംസ്ഥാനത്ത് ധന ധൂർത്താണെന്നും പ്രതിപക്ഷവും മാധ്യമങ്ങളിൽ ഒരു വിഭാഗവും പ്രചരിപ്പിക്കുന്നു. ഇത് തെറ്റാണ്. ഇപ്പോൾ അതിന്റെ ആവേശം കുറഞ്ഞിട്ടുണ്ട്.

കേരളത്തിന്റെ കടം 2020-21 കാലത്ത് സംസ്ഥാന ജിഡിപിയുടെ 38.51 ശതമാനമായിരുന്നു ആകെ കടം. 2021-22 ൽ അത് 37.01 ശതമാനമായി കുറഞ്ഞു. 1.5 ശതമാനത്തിന്റെ കുറവുണ്ടായി. 2022-23 ലെ കണക്ക് പ്രകാരം ഇത് 36.38 ശതമാനമായി. ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം കടം ഈ സാമ്പത്തിക വർഷത്തിൽ 36.05 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. 2.46 ശതമാനം കുറവ് ഈ കാലത്തുണ്ടായി.

കൊവിഡ് കാലത്ത് സർക്കാരിന് അധിക ചെലവുണ്ടായി. സാമ്പത്തിക രംഗത്ത് തളർച്ചയുണ്ടായിരുന്നു. ആ സാഹചര്യത്തിൽ കടം വർധിച്ചത് സ്വാഭാവികമാണ്. അത് കേരളത്തിൽ മാത്രമല്ല. അഖിലേന്ത്യാ തലത്തിലും ആഗോള തലത്തിലും ഉണ്ടായി. ജനജീവിതം ദുരിതമാകുമ്പോൾ വരുമാനം നിലയ്ക്കുമ്പോൾ അസാധാരണ സാമ്പത്തിക സാഹചര്യമാവും. അതാണ് കൊവിഡ് കാലത്ത് ഇവിടെ ഉണ്ടായത്. ആ സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ കടം ആഭ്യന്തര വരുമാനത്തിന്റെ 30-31 ശതമാനത്തിൽ നിന്ന് 38.5 ശതമാനത്തിലേക്ക് ഉയർന്നത്. കേന്ദ്രസർക്കാരിന്റെ അനുമതിയോടെ കേരളമടക്കം സംസ്ഥാനങ്ങൾക്ക് ലഭിച്ച അധിക വായ്പാ പരിധിയുടെ വിനിയോഗമാണ് ഇതിന് കാരണം. ഇടത് സർക്കാരിന്റെ സമ്മർദ്ദം ഇതിന് പിന്നിലുണ്ടായിരുന്നു.

കേരളത്തിന്റെ കടം കുതിച്ചുയരുന്നില്ല. 2020-21 സാമ്പത്തിക വർഷത്തിൽ 13 ശതമാനം കടത്തിന്റെ വളർച്ച കുറഞ്ഞു. 2022-23 കാലത്ത് 10.03 ശതമാനം വളർച്ച കുറഞ്ഞു. 2023-24 കാലത്ത് 10.21 ശതമാനമായി കടത്തിന്റെ വളർച്ച കുറയും. ഇത് കടക്കെണിയുടെ ലക്ഷണമല്ല. സംസാരിക്കുന്ന കണക്കുകൾ വസ്തുതകളെ തുറന്നുകാട്ടും. ഈ സർക്കാർ കാലത്ത് തനത് വരുമാനം വാർഷിക വളർച്ച 20 ശതമാനത്തിലധികമാണ്. ജിഎസ്ടി വളർച്ചാ നിരക്ക് 2021-22 ൽ 20.68 ശതമാനമാണ്. 2022-23 ൽ ജിഎസ്ടി വരുമാന വളർച്ച 25.11 ശതമാനമാണ്. ഇത് നികുതി ഭരണ രംഗത്തെ കാര്യക്ഷമതയുടെയും സംസ്ഥാനത്തിന്റെ മൂലധന ചെലവിലെ ഇടപെടലും കാരണം ഉയർന്നതാണ്. നികുതി പിരിവ് നടക്കുന്നില്ലെന്ന പ്രചാരണം തീർത്തും അസംബന്ധമാണ്.

സംസ്ഥാനം കിഫ്ബിയിലൂടെ നടത്തുന്ന വികസനം കേരളത്തിൽ എല്ലായിടത്തുമാണ്. യുഡിഎഫ് അംഗങ്ങളുടെ മണ്ഡലത്തിലടക്കം വികസനം നടത്തുന്നു. ഇതെല്ലാം മറച്ചുവെച്ച് സംസ്ഥാനത്തിനും കിഫ്ബിക്കുമെതിരെ പ്രചാരണം നടത്തുന്നു. നിത്യച്ചെലവിന് കടമെടുക്കുന്നെന്ന് ആവർത്തിച്ച് പറയുന്നു. വിദ്യാഭ്യാസ – ആരോഗ്യ ഗ്രാമവികസന ജലസേചന മേഖലകളിൽ സംസ്ഥാനം ചെലവഴിക്കുന്ന തുക സാമ്പത്തിക വളർച്ചയെ സഹായിക്കും. ശമ്പളവും പെൻഷനും നൽകാൻ സംസ്ഥാനം കടമെടുക്കുന്നില്ല. 2021-22 ൽ റവന്യു വരുമാനത്തിൽ 61 ശതമാനത്തിലധികമായിരുന്നു. 2022-23 ൽ 50 ശതമാനമായി ഇത് കുറഞ്ഞു. 2023-24 ൽ ഇത് 50.4 ശതമാനമായിരിക്കും. ശമ്പളവും പെൻഷനും വാങ്ങാൻ കേരളത്തിന് കടം വാങ്ങേണ്ടതില്ല. വരുമാനത്തിന്റെ ഗണ്യമായ ഭാഗം ഉപയോഗിക്കുന്നത് വികസന പ്രവർത്തനത്തിനാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസന ചെലവ് ധൂർത്താണെന്നു ആരെങ്കിലും പറയുമോ?

പ്രതിപക്ഷ സമരം നാടിന് ഗുണകരമായ കര്യമല്ല. നമ്മുടെ രാജ്യത്ത് വളർച്ചാ നിരക്ക് ഉയർന്ന നിലയിലാണ്. അതിന്റെ 1.4 ഇരട്ടിയാണ് കേരളത്തിലെ 2021-22 ലെ 12 ശതമാനം. സർക്കാർ വകുപ്പുകളുടെ പങ്ക് കുറച്ച് കാണരുത്. മൂലധന ചെലവും വികസന ചെലവും ധൂർത്തല്ല. അങ്ങിനെ ചിത്രീകരിക്കുന്നത് ആശാസ്യമല്ല. സങ്കുചിത രാഷ്ട്രീയം വെച്ച് ഏത് വിധേനയും സർക്കാരിനെ താറടിക്കാനാണ് ശ്രമം.

ബജറ്റ് കണക്ക് കാരണം റവന്യൂ ചെലവ് എസ്റ്റിമേറ്റ് 1.54 ലക്ഷം കോടി രൂപയാണ്. മന്ത്രിമാർക്കും മറ്റുമുള്ള ചെലവ് 0.008 ശതമാനമാണ്. ഇക്കാര്യത്തിൽ ഒരു ധൂർത്തും കണക്കുകൾ തെളിയിക്കുന്നില്ല. ഇത്തരം നുണകൾക്കുള്ള മറുപടി സംസാരിക്കുന്ന കണക്കുകളും വസ്തുതകളുമാണ്. അവ ശരിയായ രീതിയിൽ വിലയിരുത്തണം. കേന്ദ്രസർക്കാരിന്റെ അസമത്വ നയങ്ങളെ പ്രതിപക്ഷം പിന്തുണക്കുകയാണ്. കേരളത്തിനുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിഹിതം 75 ശതമാനത്തിൽ നിന്ന് 60 ആക്കി കുറച്ചു. ഇത് സംസ്ഥാനങ്ങൾക്ക് അധിക ബാധ്യതയായി. കേന്ദ്ര നികുതി വിഹിതം വെട്ടി കുറച്ചു. 17820 കോടിയാണ് 2021-22 കാലത്ത് ലഭിച്ചത്. 2022-23 കാലത്ത് 17804 കോടി രൂപയായി ഇത് കുറഞ്ഞു. ഇതൊന്നും പ്രതിപക്ഷം കാണുന്നില്ലേ? പ്രാദേശിക സാമ്പത്തിക സന്തുലിതാവസ്ഥയെ തകിടം മറിക്കുകയാണ് ബിജെപി സർക്കാർ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ക്യൂ നില്‍ക്കാതെ സര്‍ക്കാര്‍ ആശുപത്രി അപ്പോയ്മെന്‍റെടുക്കാം,509 ആശുപത്രികളില്‍ ഇ ഹെല്‍ത്ത് സംവിധാനം സജ്ജം’

Next Post

‘നെഹ്റുവിന്റെ പേര് എന്തുകൊണ്ട് സർ നെയിമായി ഉപയോ​ഗിക്കുന്നില്ല, എന്താണ് നാണക്കേട്’; ചോദ്യവുമായി പ്രധാനമന്ത്രി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
‘നെഹ്റുവിന്റെ പേര് എന്തുകൊണ്ട് സർ നെയിമായി ഉപയോ​ഗിക്കുന്നില്ല, എന്താണ് നാണക്കേട്’; ചോദ്യവുമായി പ്രധാനമന്ത്രി

'നെഹ്റുവിന്റെ പേര് എന്തുകൊണ്ട് സർ നെയിമായി ഉപയോ​ഗിക്കുന്നില്ല, എന്താണ് നാണക്കേട്'; ചോദ്യവുമായി പ്രധാനമന്ത്രി

കൊവിഡ് വ്യാപനം രൂക്ഷം ; കര്‍ശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി : നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

'സംസ്ഥാനത്തിന്‍റെ കടം കുറഞ്ഞു'; കേരളത്തിൽ അതി ഭയങ്കര ധൂർത്തെന്ന ആരോപണത്തിനെതിരെ മുഖ്യമന്ത്രി

സ്ത്രീ ശക്തി SS- 313 ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 75 ലക്ഷം

കാരുണ്യ പ്ലസ് KN - 456 ലോട്ടറി ഫലം പ്രഖ്യാപിച്ചു

ആന്ധ്രാപ്രദേശിൽ വിഷവാതകദുരന്തം: ഓയിൽ ടാങ്കർ വൃത്തിയാക്കാനിറങ്ങിയ ഏഴ് പേർ മരിച്ചു

ആന്ധ്രാപ്രദേശിൽ വിഷവാതകദുരന്തം: ഓയിൽ ടാങ്കർ വൃത്തിയാക്കാനിറങ്ങിയ ഏഴ് പേർ മരിച്ചു

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

ഉച്ച ഭക്ഷണത്തിനൊപ്പം സൗജന്യമായി സൂപ്പ് നല്‍കി; ഹോട്ടലുടമയെ കുത്തി പരിക്കേല്‍പ്പിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In