• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 8, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News Kerala

‘പഠനത്തോടൊപ്പം ജോലി ഉടൻ കേരളത്തിലും; വിദേശത്തേക്കു വിദ്യാർഥികൾ പോകുന്നതിൽ ഉത്കണ്ഠ വേണ്ട’

by Web Desk 04 - News Kerala 24
April 14, 2023 : 9:58 pm
0
A A
0
‘പഠനത്തോടൊപ്പം ജോലി ഉടൻ കേരളത്തിലും; വിദേശത്തേക്കു വിദ്യാർഥികൾ പോകുന്നതിൽ ഉത്കണ്ഠ വേണ്ട’
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

തിരുവനന്തപുരം∙ വിദേശ രാജ്യങ്ങളുടെ മാതൃകയിൽ പഠനത്തോടൊപ്പം ജോലി എന്ന ആശയം കേരളത്തിലും ഉടൻ യാഥാർഥ്യമാകുമെന്നും സർക്കാർതലത്തിൽ ഇതിനു നടപടി ആരംഭിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ. ഉപരിപഠനത്തിനായി ധാരാളം വിദ്യാർഥികൾ വിദേശ രാജ്യങ്ങളിലേക്കു പോകുന്ന കാലമാണിത്. ഇക്കാര്യത്തിൽ ഉത്കണ്ഠയുടെ ആവശ്യമില്ല. ലോകത്തുണ്ടാകുന്ന മാറ്റങ്ങളുടെ ഭാഗമാണിത്. ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസത്തിനായി വിദേശ വിദ്യാർഥികൾ വൈകാതെ കേരളത്തിലേക്കുമെത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിവാര ടെലിവിഷൻ സംവാദ പരിപാടി ‘നാം മുന്നോട്ട്’–ന്റെ പുതിയ എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പാണ് ‘നാം മുന്നോട്ട്’ പരിപാടി നിർമിക്കുന്നത്.

ncs-up
Rajan-up
previous arrow
next arrow

കേരളത്തിൽനിന്നു നാലു ശതമാനത്തോളം വിദ്യാർഥികൾ ഓരോ വർഷവും ഉപരിപഠനത്തിനു വിദേശരാജ്യങ്ങളിലേക്കു പോകുന്നുവെന്നാണു കണക്കെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ നിരക്ക് ഇതിനേക്കാൾ കൂടുതലാണ്. ഇക്കാര്യത്തിൽ വലിയ ഉത്കണ്ഠ വേണ്ട. ലോകം കുട്ടികളുടെ കൈയിലാണ്. ഉപരിപഠനത്തിന് എവിടെ പോകണമെന്നും ഏതു സ്ഥാപനത്തിൽ പഠിക്കണമെന്നുമൊക്കെ ചെറുപ്പം മുതലേ അവരുടെ മനസിലുണ്ട്. മാറുന്ന കാലത്തിനനുസരിച്ചു കുട്ടികൾക്കു ലോകകാര്യങ്ങൾ അതിവേഗം ഉൾക്കൊള്ളാനും കഴിയുന്നുണ്ട്. അതിന്റെ ഭാഗമായി അവർ സംസ്ഥാനത്തിനു പുറത്തേക്കും രാജ്യത്തിനു പുറത്തേക്കുമൊക്കെ പഠനത്തിനും ജോലിക്കും പോകാൻ തത്പരരുമാണ്.

ALA-up
self
previous arrow
next arrow

ഈയടുത്തു പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിൽ ഹരിയാന മുഖ്യമന്ത്രി ഉന്നയിച്ച മുഖ്യ പ്രശ്നം ആ സംസ്ഥാനത്തുനിന്നു ധാരാളമായി കുട്ടികൾ വിദേശത്തേക്കു പഠിക്കാൻ പോകുന്നുവെന്നതാണ്. രാജ്യത്തെതന്നെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ഡൽഹിയോടു ചേർന്നു കിടക്കുന്ന സംസ്ഥാനമാണു ഹരിയാനയെന്നോർക്കണം. ഈ പ്രവണതയെ കാലത്തിന്റെ പ്രത്യേകതയായിവേണം കാണാൻ – മുഖ്യമന്ത്രി പറഞ്ഞു.

Rajan-up
self
previous arrow
next arrow

ഉന്നത വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തി കേരളത്തിൽ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ യാഥാർഥ്യമാക്കുകയെന്നതാണു സർക്കാരിന്റെ ലക്ഷ്യമെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. അതിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. സർവകലാശാലകളെയും കലാലയങ്ങളെയും ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ മികച്ച നിലയിൽ നടന്നുവരുന്നു. സർവകലാശാലകളുടെ അക്കാദമിക് നിലവാരം ഉയർത്താനുള്ള നടപടികൾ കഴിഞ്ഞ സർക്കാരിന്റെകാലത്തുതന്നെ ആരംഭിച്ചിരുന്നു. ലോക, ദേശീയ തലങ്ങളിൽ കേരളത്തിലെ സർവകലാശാലകൾ പിന്നിലായിരുന്ന ഘട്ടത്തിലായിരുന്നു ആ നടപടി. മുൻനിരയിലേക്ക് അവയെ ഉയർത്തിക്കൊണ്ടുവരാൻ വലിയ ശ്രമങ്ങൾ നടത്തി. അതിനു ഫലമുണ്ടായി. ഇതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ തുടരും.

പഠനത്തോടൊപ്പം ജോലി, പഠനത്തിന്റെ ഭാഗമായിത്തന്നെ തൊഴിൽ നൈപുണ്യ വികസനം തുടങ്ങിയ ആശയങ്ങൾ ഏറെ ഗൗരവമായാണു സർക്കാർ കാണുന്നത്. കേരളത്തിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സ്വന്തമായി വൻതോതിൽ സ്ഥലമുണ്ട്. ഇങ്ങനെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ കോഴ്സുകളുമായി ബന്ധപ്പെട്ട വ്യവസായ സ്ഥാപനങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞാൽ കുട്ടികൾക്കു നേരിട്ട് അതുമായി ബന്ധപ്പെടാനാകും. അതിനുള്ള നീക്കം നടക്കുകയാണ്. ചില സ്ഥാപനങ്ങൾ പദ്ധതിക്കായി കണ്ടെത്തിയിട്ടുണ്ട്. ചില മാനേജ്മെന്റുകൾ ഇതുമായി ബന്ധപ്പെട്ടു സർക്കാരിനെ ബന്ധപ്പെട്ടിട്ടുമുണ്ട്. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ രംഗത്തു വരാനിരിക്കുന്ന വലിയ മാറ്റമാകും ഇത്.

കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ അക്കാദമിക് നിലവാരവും അടിസ്ഥാന സൗകര്യങ്ങളും ശാക്തീകരിക്കപ്പെടുന്നതോടെ വിദേശത്തുനിന്നു പഠനത്തിനായി ഇവിടേക്കും വിദ്യാർഥികൾ വരും. കേരളം വലിയൊരു വിദ്യാഭ്യാസ ഡെസ്റ്റിനേഷനാകും. നമ്മുടെ കാലാവസ്ഥയും പ്രകൃതിയും നാടിന്റെ ക്രമസമാധാന നിലയുമൊക്കെ ഇതിന് ഏറെ അനുകൂലമാണ്. ഇതു മുൻനിർത്തിയുള്ള നടപടികൾ സർക്കാർ ആരംഭിച്ചുകഴിഞ്ഞു. രാജ്യാന്തര നിലവാരത്തിലുള്ള ഹോസ്റ്റൽ നിർമാണം ആരംഭിച്ചത് ഇതിന്റെ ഭാഗമാണ്. വലിയ മാറ്റത്തിന്റെ നാളുകളാണു കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഉടൻ വരാനിരിക്കുന്നത് – മുഖ്യമന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

‘ശിവശങ്കറിനെ തിരിച്ചെടുത്തതിൽ മുഖ്യമന്ത്രിയോ സർക്കാരോ ഒരിടപെടലും നടത്തിയിട്ടില്ല’; ഇ.പി ജയരാജൻ

Next Post

മദ്യലഹരിയിൽ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പിടികൂടി

Related Posts

കൊച്ചി കപ്പല്‍ അപകടം : കണ്ടെയ്‌നറില്‍ തട്ടി മത്സ്യബന്ധന വലകള്‍ വ്യാപകമായി നശിക്കുന്നു

കൊച്ചി കപ്പല്‍ അപകടം : കണ്ടെയ്‌നറില്‍ തട്ടി മത്സ്യബന്ധന വലകള്‍ വ്യാപകമായി നശിക്കുന്നു

June 7, 2025
റോഡിലെ കുഴിയില്‍ വീണ വീട്ടമ്മ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം

റോഡിലെ കുഴിയില്‍ വീണ വീട്ടമ്മ മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം

June 7, 2025
മ​ല​പ്പു​റം മ​മ്പാ​ട് കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്

മ​ല​പ്പു​റം മ​മ്പാ​ട് കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്ക്

June 7, 2025
തീവണ്ടിയാത്രയിൽ ആധാർകാർഡ് പരിശോധന കർശനമാക്കാൻ റെയിൽവേ

തീവണ്ടിയാത്രയിൽ ആധാർകാർഡ് പരിശോധന കർശനമാക്കാൻ റെയിൽവേ

June 7, 2025
നടന്‍ ഷൈന്‍ ടോം ചാക്കോയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് സുരേഷ് ഗോപി

നടന്‍ ഷൈന്‍ ടോം ചാക്കോയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ച് സുരേഷ് ഗോപി

June 7, 2025
മണ്ണിടിച്ചിൽ ഭീഷണി ; മാക്കൂട്ടം ചുരംപാതയിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ആരംഭിച്ചു

മണ്ണിടിച്ചിൽ ഭീഷണി ; മാക്കൂട്ടം ചുരംപാതയിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ആരംഭിച്ചു

June 7, 2025
Next Post
മദ്യലഹരിയിൽ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പിടികൂടി

മദ്യലഹരിയിൽ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പിടികൂടി

പതിനൊന്നുകാരനെ മര്‍ദ്ദിച്ച് ‘ജയ് ശ്രീറാം’ വിളിപ്പിച്ചതായി പരാതി

പതിനൊന്നുകാരനെ മര്‍ദ്ദിച്ച് 'ജയ് ശ്രീറാം' വിളിപ്പിച്ചതായി പരാതി

ലോക കേരള സഭ: പി. ശ്രീരാമകൃഷ്ണനും സംഘവും അമേരിക്കയിൽ പോകും

ലോക കേരള സഭ: പി. ശ്രീരാമകൃഷ്ണനും സംഘവും അമേരിക്കയിൽ പോകും

രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ തുടർച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ തുടർച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

നമ്മുടെ കാർഷിക സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തലാണ് വിഷുവെന്ന് മുഖ്യമന്ത്രി

നമ്മുടെ കാർഷിക സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തലാണ് വിഷുവെന്ന് മുഖ്യമന്ത്രി

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In