കോന്നി : ദമ്പതികളും വളര്‍ത്തു പുത്രനും വീട്ടില്‍ മരിച്ച നിലയില്‍. പയ്യനാമണ്‍ പത്തലുകുത്തി തെക്കിനേത്ത് പരേതനായ ടി.എസ്. സാമുവലിന്റെ മകന് സോണി (53), ഭാര്യ റീന (45), വളര്ത്തുപുത്രന് റിയാന്‍ (7) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയേയും വളര്‍ത്തു മകനെയും വെട്ടിക്കൊലപ്പെടുത്തിയതിനുശേഷം സോണി തൂങ്ങി മരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ക്ക് രണ്ടുദിവസത്തെ പഴക്കം ഉള്ളതായിട്ടാണ് വിവരം. സമീപത്ത് ദുര്‍ഗന്ധം വമിച്ചതോടെ ഇന്ന് രാവിലെ എട്ടുമണിയോടെ പരിസരവാസികളായ ബന്ധുക്കളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബന്ധുക്കളുമായും സമീപവാസികളുമായും ഇവര്‍ക്ക് അടുപ്പം ഉണ്ടായിരുന്നില്ല. ദമ്പതികള്‍ക്ക് മക്കള്‍ ഉണ്ടായിരുന്നില്ല. ഒരു കുട്ടിയെ എടുത്തു വളര്‍ത്തിയിരുന്നു. കോന്നി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു വരുന്നു.