• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇൻസ്റ്റ​ഗ്രാം പോസ്റ്റിന്റെ പേരിൽ മഹാരാഷ്ട്രയിൽ വർ​ഗീയ സംഘർഷം; ഒരു മരണം 13 പേർക്ക് പരിക്ക്, കർഫ്യൂ

by Web Desk 06 - News Kerala 24
May 16, 2023 : 1:23 pm
in India, News
Reading Time: 1 min read
0
A A
0
ഇൻസ്റ്റ​ഗ്രാം പോസ്റ്റിന്റെ പേരിൽ മഹാരാഷ്ട്രയിൽ വർ​ഗീയ സംഘർഷം;  ഒരു മരണം 13 പേർക്ക് പരിക്ക്, കർഫ്യൂ

മുംബൈ: മഹാരാഷ്ട്രയിൽ ഇരുവിഭാ​ഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. അഹമ്മദ്‌നഗർ ജില്ലയിലെ അകോല നഗരത്തിലും ഷെവ്ഗാവ് ഗ്രാമത്തിലുമാണ് സംഘർഷമുണ്ടായത്. വർഗീയ കലാപം മറ്റ് പ്രദേശങ്ങളിലേക്ക് പടരാതിരിക്കാൻ പൊലീസ് ഇതുവരെ 132 പേരെ കസ്റ്റഡിയിലെടുത്തു. സംഘർഷത്തിൽ ഇതുവരെ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പൊലീസുകാർ ഉൾപ്പെടെ 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശനിയാഴ്ച രാത്രിയാണ് പ്രശ്നങ്ങളുടെ തുടക്കം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റ​ഗ്രാമിലെ മതപരമായ പോസ്റ്റിനെച്ചൊല്ലിയാണ് സംഘർഷമുണ്ടായത്. അകോലയിലെ ഓൾഡ് സിറ്റി ഏരിയയിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് ചില ഭാ​ഗങ്ങളിൽ പൊലീസ് കർഫ്യൂ ഏർപ്പെടുത്തി. അക്രമത്തിനിടെ ഇരുവിഭാഗങ്ങളിൽപ്പെട്ട ആളുകൾ പരസ്പരം കല്ലെറിയുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തു.

ഷെവ്ഗാവ് ഗ്രാമത്തിൽ ഞായറാഴ്ച രാത്രി ഘോഷയാത്രയെച്ചൊല്ലിയുണ്ടായ സംഘർഷത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. കല്ലേറിൽ നിരവധി വ്യാപാര സ്ഥാപനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. വ്യാജ വിവരൾ പ്രചരിക്കുന്നത് തടയാൻ അകോലയിലും ഷെവ്ഗാവിലും ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. അകോലയിൽ ചിലയിടങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി. അകോലയിലെയും ഷെവ്‌ഗാവിലെയും അക്രമത്തിന് പിന്നിലുള്ളവർക്കെതിരെ കർശന നടപടിയെടുക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പൊലീസിന് നിർദ്ദേശം നൽകി. സമാധാനവും ഐക്യവും നിലനിർത്താൻ ജനങ്ങളോട് അഭ്യർത്ഥിച്ചതായും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണ വിധേയമാണെന്നും പൊലീസിനെ വിന്യസിച്ചെന്നും ആഭ്യന്തര മന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. ഗ്രാമവികസന മന്ത്രി ഗിരീഷ് മഹാജൻ നേരിട്ട് അകോല സന്ദർശിച്ചു. റവന്യൂ മന്ത്രി രാധാകൃഷ്ണ വിഖെ പാട്ടീൽ ഷെഗാവിലെ സ്ഥിതിഗതികൾ അവലോകനം ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപ് അഞ്ച് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

Next Post

ഉളിയും ചുറ്റികയും ഉപയോഗിച്ച് എടിഎം കൗണ്ട൪ പൊളിച്ചു, പണം കിട്ടാതെ മുങ്ങി; പ്രതികളെ ഓടിച്ചിട്ട് പിടികൂടി പൊലീസ്

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

ഉളിയും ചുറ്റികയും ഉപയോഗിച്ച് എടിഎം കൗണ്ട൪ പൊളിച്ചു, പണം കിട്ടാതെ മുങ്ങി; പ്രതികളെ ഓടിച്ചിട്ട് പിടികൂടി പൊലീസ്

‘ക്രമസമാധാന പ്രശ്നമാകും’; ദി കേരള സ്റ്റോറി തമിഴ്നാട്ടിൽ പ്രദർശിപ്പിക്കരുതെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്

കേരള സ്റ്റോറി സിനിമ നിരോധിച്ചിട്ടില്ലെന്ന് തമി‌ഴ്‌നാട് സർക്കാർ

‘ആദ്യ രണ്ട് വർഷം തന്നെ മുഖ്യമന്ത്രിയാക്കണം’: ആവശ്യവുമായി ഡികെ ശിവകുമാർ, പ്രഖ്യാപനം നീളും

'ആദ്യ രണ്ട് വർഷം തന്നെ മുഖ്യമന്ത്രിയാക്കണം': ആവശ്യവുമായി ഡികെ ശിവകുമാർ, പ്രഖ്യാപനം നീളും

തലസ്ഥാനത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ കണ്ടെത്തി ; ആത്മഹത്യയെന്ന് സംശയം

മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് നേരെ ആക്രമണം, മുഖത്തടിച്ചു, കൊല്ലുമെന്ന് ഭീഷണി; പ്രതി പിടിയിൽ

ജുലൈ1 മുതൽ വൈദ്യുതി നിരക്ക് കൂടിയേക്കും, 5 വര്‍ഷത്തേക്കുള്ള താരിഫ് വര്‍ദ്ധന പ്രഖ്യാപിച്ചേക്കും

ജുലൈ1 മുതൽ വൈദ്യുതി നിരക്ക് കൂടിയേക്കും, 5 വര്‍ഷത്തേക്കുള്ള താരിഫ് വര്‍ദ്ധന പ്രഖ്യാപിച്ചേക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021