• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘വിശ്വഗുരുവിന്റെ ഗൃഹപ്രവേശ ചടങ്ങിന് അഭിനന്ദിങ്ങള്‍’-പ്രകാശ് രാജ്

by Web Desk 04 - News Kerala 24
May 28, 2023 : 4:14 pm
in India, News
Reading Time: 1 min read
0
A A
0
‘വിശ്വഗുരുവിന്റെ ഗൃഹപ്രവേശ ചടങ്ങിന് അഭിനന്ദിങ്ങള്‍’-പ്രകാശ് രാജ്

ന്യൂദല്‍ഹി: പാര്‍ലമെന്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന ‘മോദി ഷോ’യെ പരിഹസിച്ച് നടൻ പ്രകാശ് രാജ്. ചടങ്ങുകള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ശക്തമാകുന്നതിനിടെയാണ് പ്രകാശ് രാജിന്റെ ട്വീറ്റ് പുറത്തുവന്നത്. ‘വിശ്വഗുരുവിന്റെ ഗൃഹപ്രവേശ ചടങ്ങിന് അഭിനന്ദിങ്ങള്‍’ എന്നാണ് പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചത്.

‘ജസ്റ്റ് ആസ്‌കിങ്’ എന്ന ഹാഷ് ടാഗോടെ ചെയ്ത ട്വീറ്റ് ഇംഗ്ലീഷിലും കന്നഡയിലും അദ്ദേഹം പങ്കുവെച്ചു. പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നാണ് ഉദ്ഘാടനം ചെയ്തത്. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്ന സാക്ഷാത്കാരത്തിന്റെ അടയാളമാണ് പുതിയ പാർലമെന്റ് മന്ദിരമെന്ന് മോദി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ”ജനാധിപത്യത്തിലെ അവിസ്മരണീയ ദിനമാണിത്. രാജ്യം കൂടുതൽ ഉന്നതിയിലേക്ക് നീങ്ങുകയാണ്. ഇന്ത്യയുടെ വികസന യാത്രയിലെ അനശ്വരമുഹൂർത്തമാണിത്. കേവലമൊരു കെട്ടിടം മാത്രമല്ല ഇത്, 140 കോടി ഇന്ത്യക്കാരുടെ സ്വപ്നവും പ്രതീക്ഷയുമാണിത്. ഭാരതം വളരുമ്പോൾ ലോകം വളരുന്നു.”-മോദി പറഞ്ഞു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ പൂജ ചടങ്ങിൽ മോദിക്കൊപ്പം ലോക്സഭ സ്പീക്കർ ഓം ബിർലയും സന്നിഹിതനായിരുന്നു.

പാർലമെന്റ് മന്ദിരത്തിൽനടന്ന ഉദ്ഘാടന ചടങ്ങുകളെ വിമർശിച്ച് സുപ്രീം കോടതി അഭിഭാഷകനായ പ്രാശാന്ത് ഭൂഷനും രംഗ​െത്തത്തി. പാര്‍ലമെന്റ് പ്രവര്‍ത്തിക്കുന്നില്ലെങ്കിലും അതിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം മത നേതാക്കളെ പങ്കെടുപ്പിച്ച് ആര്‍ഭാടത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുമ്പോള്‍ ഭരണഘടനയെ അവഗണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

മോദിക്ക് കഴിഞ്ഞ ദിവസം സ്വര്‍ണചെങ്കോല്‍ കൈമാറിയ തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെ ശൈവമഠമായ തിരുവാടുതുറൈ അധീനത്തില്‍ നിന്നുള്ള ഹിന്ദു സന്ന്യാസി സംഘത്തിനൊപ്പം മോദിയും ധനമന്ത്രി നിര്‍മല സീതാരാമും നില്‍ക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ദേശീയ ഗാനാലാപനത്തോടെയാണ് പാർലമെന്റ് ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമായത്. പുതിയ പാർലമെന്റിനെകുറിച്ചുള്ള ഹ്രസ്വചിത്രവും ചടങ്ങിനിടെ പ്രദർശിപ്പിച്ചു. ഹർഷാരവത്തോടെയും മുദ്രാവാക്യം വിളികളോടെയുമാണ് പ്രധാനമന്ത്രിയെ ബി.ജെ.പി എം.പിമാർ പാർലമെന്റിലേക്ക് വരവേറ്റത്.

വി.ഡി. സവർക്കറുടെ ജൻമദിനത്തോടനുബന്ധിച്ച് പുതിയ പാർലമെന്റിൽ അദ്ദേഹത്തിന്റെ ചിത്രത്തിന് മുന്നിൽ പ്രണാമം അർപ്പിച്ച ശേഷം മോദി ലോക്സഭയിലേക്ക് പ്രവേശിച്ചു. 75 രൂപ നാണയവും സ്റ്റാമ്പും പ്രധാനമന്ത്രി പ്രകാശനം ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെയും ഉപരാഷ്ട്രപതി ജഗദ്പ് ധൻഖറിന്റെയും സന്ദേശം രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് വായിച്ചു കേൾപ്പിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭൂതകാലത്തിന്‍റെ പ്രതീകമെന്ന നിലയില്‍ ചെങ്കോലിനെ നമുക്ക് സ്വീകരിക്കാമെന്ന് ശശി തരൂര്‍

Next Post

കെ​ൽ​ട്രോ​ൺ ചെ​യ​ർ​മാ​നെ കാ​ത്തി​രി​ക്കു​ന്ന​ത് ശി​വ​ശ​ങ്ക​റി​ന്‍റെ അ​നു​ഭ​വമെന്ന് ചെ​ന്നി​ത്ത​ല

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെ​ൽ​ട്രോ​ൺ ചെ​യ​ർ​മാ​നെ കാ​ത്തി​രി​ക്കു​ന്ന​ത് ശി​വ​ശ​ങ്ക​റി​ന്‍റെ അ​നു​ഭ​വമെന്ന് ചെ​ന്നി​ത്ത​ല

കെ​ൽ​ട്രോ​ൺ ചെ​യ​ർ​മാ​നെ കാ​ത്തി​രി​ക്കു​ന്ന​ത് ശി​വ​ശ​ങ്ക​റി​ന്‍റെ അ​നു​ഭ​വമെന്ന് ചെ​ന്നി​ത്ത​ല

മധ്യ കേരളത്തിൽ മഴ കനക്കും: മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

മധ്യ കേരളത്തിൽ മഴ കനക്കും: മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

പുതിയ പാർ‌ലമെന്റ് മന്ദിരം രാജ്യത്തിന് അഭിമാനമെന്ന് കെ.സുരേന്ദ്രൻ

പുതിയ പാർ‌ലമെന്റ് മന്ദിരം രാജ്യത്തിന് അഭിമാനമെന്ന് കെ.സുരേന്ദ്രൻ

മത്സ്യത്തൊഴിലാളി ക്ഷേമം: വിവിധ പദ്ധതികളുടെ ഉദ്ഘാടനം സജി ചെറിയാൻ നിർവഹിച്ചു

മത്സ്യത്തൊഴിലാളി ക്ഷേമം: വിവിധ പദ്ധതികളുടെ ഉദ്ഘാടനം സജി ചെറിയാൻ നിർവഹിച്ചു

തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ; മധ്യപ്രദേശിലെ ബി.ജെ.പി നേതാക്കൾക്കിടയിൽ അസ്വാരസ്യമെന്ന് റിപ്പോർട്ട്

തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ; മധ്യപ്രദേശിലെ ബി.ജെ.പി നേതാക്കൾക്കിടയിൽ അസ്വാരസ്യമെന്ന് റിപ്പോർട്ട്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021