• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

‘അമൂലി’നെ ചൊല്ലി കർണാടകയിൽ രാഷ്ട്രീയ പോര് മുറുകുന്നു

by Web Desk 04 - News Kerala 24
April 8, 2023 : 6:56 pm
in News, World
Reading Time: 1 min read
0
A A
0
‘അമൂലി’നെ ചൊല്ലി കർണാടകയിൽ രാഷ്ട്രീയ പോര് മുറുകുന്നു

ബംഗളൂരു: കർണാടകയിൽ പാലുൽപന്നങ്ങൾ വിൽക്കുമെന്ന അമൂലിന്റെ പ്രഖ്യാപനത്തിൽ രാഷ്ട്രീയ പോര് മുറുകുന്നു. കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനിയെ തകർക്കാനുള്ള നീക്കമാണിതെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ, കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി നേതാവും മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മൈ പ്രതികരിച്ചു.

‘അമൂൽ ബ്രാൻഡിനെക്കുറിച്ച് ആരും ആശങ്കപ്പെടേണ്ടതില്ല. നന്ദിനി എന്ന ബ്രാൻഡിനെ കൂടുതൽ മത്സരാധിഷ്ഠിതമാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. നന്ദിനി രാജ്യത്തെ ഒന്നാം നമ്പർ ബ്രാൻഡായി മാറും’ -ബൊമ്മൈ പറഞ്ഞു. കർണാടകയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ബ്രാൻഡ് അല്ല നന്ദിനി. ആന്ധപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ തിരുപതി, തിരുമല എന്നിവിടങ്ങളിലും സൈന്യത്തിനും നന്ദിനിയുടെ പാൽ വിൽക്കുന്നുണ്ട്. മറ്റു ബ്രാൻഡുകൾ കാലങ്ങളായി കർണാടകയിൽ പാലുൽപന്നങ്ങൾ വിൽപന നടത്തുന്നുണ്ട്. അമൂൽ ബി.ജെ.പി ബ്രാൻഡും നന്ദിനി കോൺഗ്രസ് ബ്രാൻഡുമാണോ എന്നും ആരോഗ്യ മന്ത്രി കെ. സുധാകർ ചോദിച്ചു.

അതേസമയം അമൂൽ ഉൽപന്നങ്ങൾ കർണാടകയിൽ വിൽക്കുന്നതിനെതിരെ കോൺഗ്രസ് കാമ്പയിൻ ആരംഭിച്ചു. പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ വിഷയത്തിൽ രൂക്ഷ പ്രതികരണം നടത്തി. ജനങ്ങൾ കെട്ടിപ്പൊക്കിയ ബാങ്കുകളെ ലയനത്തിന്റെ പേരിൽ വിഴുങ്ങിയതു പോലെ കർണാടകയിലെ കർഷകരുടെ ജീവനാഡിയായ നന്ദിനി ബ്രാൻഡ് അടച്ചുപൂട്ടാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ശ്രമിക്കുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു.

ഗുജറാത്തിന്റെ പുരോഗതിയും കർണാടക ബ്രാൻഡിന്‍റെ നാശവുമാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡി.കെ. ശിവകുമാർ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് അമൂൽ പാൽ വിൽക്കാനുള്ള നീക്കത്തെ ജനങ്ങൾ എതിർക്കണമെന്ന് മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രോഗികളുടെ എണ്ണം ഉയരുന്നതിനിടെ വിദേശത്ത് നിന്നെത്തുന്നവർക്ക് കോവിഡ് പരിശോധന നിർബന്ധമാക്കി യു.പി

Next Post

വിദ്യാർഥിനികളോട് മോശം പെരുമാറ്റം; അധ്യാപകനായ സി.പി.എം പ്രാദേശിക നേതാവിനെ സസ്​പെൻഡ്​ ചെയ്​തു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിദ്യാർഥിനികളോട് മോശം പെരുമാറ്റം; അധ്യാപകനായ സി.പി.എം പ്രാദേശിക നേതാവിനെ സസ്​പെൻഡ്​ ചെയ്​തു

വിദ്യാർഥിനികളോട് മോശം പെരുമാറ്റം; അധ്യാപകനായ സി.പി.എം പ്രാദേശിക നേതാവിനെ സസ്​പെൻഡ്​ ചെയ്​തു

ബിഗ് സ്ക്രീനില്‍ വീണ്ടും പുതുമയുമായി മമ്മൂട്ടി; പ്രഖ്യാപനം നാളെ

ബിഗ് സ്ക്രീനില്‍ വീണ്ടും പുതുമയുമായി മമ്മൂട്ടി; പ്രഖ്യാപനം നാളെ

കാർ പാഞ്ഞുകയറി; വീടിന് മുന്നിൽ നിന്ന പൊലീസുകാരന് ദാരുണാന്ത്യം

കാർ പാഞ്ഞുകയറി; വീടിന് മുന്നിൽ നിന്ന പൊലീസുകാരന് ദാരുണാന്ത്യം

സിഎൻജി വില കുറച്ച് അദാനി ടോട്ടൽ ഗ്യാസ്; കേന്ദ്ര നടപടി ഫലം കണ്ടു

സിഎൻജി വില കുറച്ച് അദാനി ടോട്ടൽ ഗ്യാസ്; കേന്ദ്ര നടപടി ഫലം കണ്ടു

ട്രെയിൻ തീവെപ്പ്: പൊള്ളിയ മുഖവും കാലുമായി ഷാറൂഖ് 806 കി.മീറ്റർ താണ്ടിയതെങ്ങനെ?

കൃത്യമായ ആസൂത്രണം, ആരുടെയോ സഹായം ലഭിച്ചെന്ന് സംശയം; ഷാറൂഖിന്‍റെ രണ്ട് വർഷത്തെ ഫോൺകോളും ചാറ്റും പരിശോധിക്കുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021