• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രാഹുൽ ഗാന്ധി തന്നെ പ്രതിപക്ഷ നേതാവാകണമെന്ന് കോൺഗ്രസ് നേതാക്കൾ

by Web Desk 04 - News Kerala 24
June 6, 2024 : 4:59 pm
0
A A
0
രാഹുൽ ഗാന്ധി തന്നെ പ്രതിപക്ഷ നേതാവാകണമെന്ന് കോൺഗ്രസ് നേതാക്കൾ

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യത്തിന്റെ തകർപ്പൻ പ്രകടനത്തിന് കാരണക്കാരിലൊരാളായ രാഹുൽ ഗാന്ധി തന്നെ പ്രതിപക്ഷത്തെ നയിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ. ഇന്ത്യ സഖ്യത്തിൽ 99 സീറ്റുകൾ നേടിയ കോൺഗ്രസ് ആണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. പാർട്ടിയുടെ മുൻ അധ്യക്ഷൻ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഏറ്റെടുക്കണമെന്ന് സൂചിപ്പിച്ച് കോൺഗ്രസ് എം.പിയായി തെരഞ്ഞെടുക്കപ്പെട്ട മാണിക്കം ടാഗോർ എക്സിൽ പോസ്റ്റ് ചെയ്തിരുന്നു.

”എന്റെ നേതാവായി രാഹുൽ ഗാന്ധിയുടെ പേര് പറഞ്ഞാണ് ഞാൻ വോട്ട് തേടിയത്. അദ്ദേഹം ലോക്സഭയിൽ കോൺഗ്രസിന്റെ നേതാവാകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട എല്ലാ കോൺഗ്രസ് എം.പിമാരും ഇതുതന്നെയാകും ആഗ്രഹിക്കുന്നുണ്ടാവുക. കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ തീരുമാനമെന്താണെന്ന് കാത്തിരുന്ന് കാണാം. നമ്മുടേത് ജനാധിപത്യ പാർട്ടിയാണ്.​”-എന്നാണ് ടാഗോർ കുറിച്ചത്. തമിഴ്നാട്ടിലെ വിരുധ്നഗർ ലോക്സഭ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.

ഇതേ വികാരം കോൺഗ്രസ് രാജ്യസഭ എം.പി വിവേക് തങ്കയും പങ്കുവെച്ചു. ​”രാഹുൽജിയാണ് തെരഞ്ഞെടുപ്പ് പ്രചാരണം മുന്നിൽ നിന്ന് നയിച്ചത്. അദ്ദേഹമായിരുന്നു തെരഞ്ഞെടുപ്പിന്റെ മുഖം. പ്രതിപക്ഷ സ്ഥാനം ഏറ്റെടുക്കേണ്ടത് അദ്ദേഹത്തിന്റെ ചുമതലയാണ്. എന്നാൽ അദ്ദേഹത്തിന് ഒറ്റക്ക് തീരുമാനം എടുക്കാനാകില്ല. ചില തീരുമാനങ്ങൾ കൈക്കൊള്ളുന്നത് പാർട്ടി നേതാക്കളും എം.പിമാരും ഒന്നിച്ചാണ്. അതൊരു ഏകകണ്ഠമായ തീരുമാനമായിരുന്നു.​”-എന്നാണ് വിവേക് കുറിച്ചത്.

രാഹുൽ പ്രതിപക്ഷ നേതാവാകണമെന്ന് കോൺഗ്രസ് നേതാവ് കാർത്തി ചിദംബരവും ആവശ്യപ്പെട്ടു. പാർട്ടി നേതൃസ്ഥാനം ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി തയാറാണെങ്കിൽ ആരാണ് എതിർക്കുകയെന്ന് ശിവസേന എം.പി സഞ്ജയ് റാവുത്ത് ചോദിച്ചു. ജനകീയ നേതാക്കളിൽ ഒരാളാണ് രാഹുൽ. നമുക്ക് അ​ദ്ദേഹത്തെ ആവശ്യമുണ്ട്. നാം അദ്ദേഹത്തെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. രാഹുൽ പ്രതിപക്ഷ നേതാവാകുന്നതിന് സഖ്യത്തിൽ ഒരെതിർപ്പുമുണ്ടാകില്ല.-റാവുത്ത് വാർത്താസമ്മേളനത്തിനിടെ പറഞ്ഞു.

2019ലാണ് രാഹുൽ ഗാന്ധി പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞത്. 2004ൽ രാഷ്ട്രീയത്തിലേക്ക് വന്നതുമുതൽ ഒരുതരത്തിലുള്ള ഭരണഘടന പദവിയും രാഹുൽ വഹിച്ചിട്ടില്ല. പാർട്ടി അധികാരത്തിലിരുന്നപ്പോൾ പോലും. അടുത്തിടെ ബി.ജെ.പി നൽകിയ അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയെ പാർലമെന്റിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ സുപ്രീംകോടതി വിധിക്കു ശേഷം രാഹുലിന്റെ എം.പി സ്ഥാനം പുനഃസ്ഥാപിക്കുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അയോധ്യ പോസ്റ്റ് വിവാദം: സോനു നിഗത്തിന് മറുപടിയുമായി എക്സ് യൂസർ

Next Post

വാത്മീകി കോർപറേഷൻ അഴിമതി: കർണാടക മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വാത്മീകി കോർപറേഷൻ അഴിമതി: കർണാടക മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

വാത്മീകി കോർപറേഷൻ അഴിമതി: കർണാടക മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

മാണ്ഡിയിലെ വിജയത്തിനു ശേഷം കങ്കണ ഡൽഹിയിലേക്ക്; കേന്ദ്രമന്ത്രിയാക്കുമോ?

മാണ്ഡിയിലെ വിജയത്തിനു ശേഷം കങ്കണ ഡൽഹിയിലേക്ക്; കേന്ദ്രമന്ത്രിയാക്കുമോ?

പുതിയ എം.പിമാരിൽ 251 പേർക്കെതിരെ ക്രിമിനൽ കേസുകൾ; ഗുരുതര കേസുകളുള്ളവരുടെ എണ്ണത്തിൽ വൻ വർധന

പുതിയ എം.പിമാരിൽ 251 പേർക്കെതിരെ ക്രിമിനൽ കേസുകൾ; ഗുരുതര കേസുകളുള്ളവരുടെ എണ്ണത്തിൽ വൻ വർധന

സാംഗ്ലിയിലെ വിമത എം.പി വിശാൽ പാട്ടീൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു

സാംഗ്ലിയിലെ വിമത എം.പി വിശാൽ പാട്ടീൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു

ബി.ജെ.പിക്ക് സീറ്റ് കുറഞ്ഞത് നന്നായെന്ന് പി.സി. ജോർജ്: ‘ജനം ഇങ്ങനെയും ചെയ്യുമെന്ന് നേതാക്കൾ മനസിലാക്കട്ടെ’

ബി.ജെ.പിക്ക് സീറ്റ് കുറഞ്ഞത് നന്നായെന്ന് പി.സി. ജോർജ്: ‘ജനം ഇങ്ങനെയും ചെയ്യുമെന്ന് നേതാക്കൾ മനസിലാക്കട്ടെ’

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In