• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോൺ​ഗ്രസിന്റെ സംസ്ഥാനതല ജാഥ ‘സമരാഗ്‌നി’ ജനുവരി 21ന്; ജാഥ നയിക്കുന്നത് കെ. സുധാകരനും വി.ഡി സതീശനും

by Web Desk 06 - News Kerala 24
December 30, 2023 : 8:57 pm
in Kerala, News
Reading Time: 1 min read
0
A A
0
കോൺ​ഗ്രസിന്റെ സംസ്ഥാനതല ജാഥ ‘സമരാഗ്‌നി’ ജനുവരി 21ന്; ജാഥ നയിക്കുന്നത് കെ. സുധാകരനും വി.ഡി സതീശനും

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ഊർജ്ജിതമായി ആരംഭിക്കാൻ കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനമായി. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപിയും പ്രതിപക്ഷ നേതാവ് വിഡി സതീശനും സംയുക്തമായി നയിക്കുന്ന ‘സമരാഗ്‌നി’ എന്ന പേരിലുള്ള സംസ്ഥാനതല ജാഥ ജനുവരി 21ന് കാസർഗോഡ് ജില്ലയിൽ നിന്ന് ആരംഭിച്ച് ഫെബ്രുവരി അവസാനം തിരുവനന്തപുരം ജില്ലയിൽ സമാപിക്കും.

140 നിയമസഭാ മണ്ഡലങ്ങളിലും ജാഥ പര്യടനം നടത്തും. ജാഥയുടെ ക്രമീകരണങ്ങൾക്കായി ജനുവരി 3,4,5 തീയതികളിൽ ജില്ലാതല നേതൃയോഗ ങ്ങൾ സംഘടിപ്പിക്കും. ഇതിൽ കെപിസിസിയുടെ ഒരു ടീം പങ്കെടുക്കും. നിയോജക മണ്ഡലം അടിസ്ഥാനത്തിൽ അതത് ജില്ലകളുടെ പുറത്തുള്ള 140 പേർക്ക് ചുമതല നൽകും.തിരഞ്ഞെടുപ്പിനെ ശക്തമായി നേരിടാൻ 20 വാർ റൂമുകൾ ലോക്സഭാ മണ്ഡലാടിസ്ഥാനത്തിൽ തുറക്കും. കെപിസിസിയിൽ സെൻട്രൽ വാർ റൂമും പ്രവർത്തിക്കും.

മകളേ മാപ്പ്

ജനുവരി 7ന് വണ്ടിപ്പെരിയാറിൽ ‘മകളെ മാപ്പ്’ എന്ന പേരിൽ 5000 വനിതകൾ പങ്കെടുക്കുന്ന ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. വണ്ടിപ്പെരിയാറിൽ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ആറു വയസ്സുകാരിയുടെ കുടുംബത്തിന് നീതിയും പ്രതിക്ക് ശിക്ഷയും ഉറപ്പാക്കുക എന്നതാണ് പ്രധാന ആവശ്യം. 7ന് ഉച്ചയ്ക്ക് 2 ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി പങ്കെടുക്കും.

ഇടുക്കി ജില്ലയിലെ ജനങ്ങൾക്ക് ഏറെ പ്രയോജനകരമായ ഭൂപതിവ് നിയമഭേദഗതി എത്രയും വേഗം നടപ്പാക്കണം. ഗവർണ്ണറും സർക്കാരും ഇക്കാര്യത്തിൽ ഒത്തുകളിച്ച് നിയമം നടപ്പാക്കുന്നതിൽനിന്ന് ഒളിച്ചോടുകയാണെന്ന് യോഗം വിലയിരുത്തി.

സംസ്ഥാനത്തെ കാർഷിക മേഖല വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ സംസ്ഥാന സർക്കാർ കുറ്റകരമായ അനാസ്ഥയിലാണ്. റബറിന് 250 രൂപ വില ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരമേറ്റവർ ഇപ്പോൾ അതേക്കുറിച്ച് മിണ്ടുന്നില്ല. സംഭരിച്ച നെല്ലിന്റെ വിലകിട്ടാതെ കർഷകർ കടക്കെണിയിലാണ്. കർഷക ആത്മഹത്യകൾ തുടരുകയാണ്. വന്യജീവി ശല്യം രൂക്ഷമായിട്ടും സർക്കാർ കണ്ണുതുറക്കുന്നില്ല. കർഷക പ്രശ്നം ഏറ്റെടുത്ത് സമരം നടത്തുന്ന കർഷക കോൺഗ്രസിന് എല്ലാ പിന്തുണയും നൽകും.

സാമൂഹ്യ ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും സർക്കാർ തടഞ്ഞുവെച്ചിരിക്കുകയാണ്. മറിയക്കുട്ടിയെ പോലുള്ള 50 ലക്ഷത്തിലധികം പേരാണ് ഇപ്പോൾ നരകയാതന അനുഭവിക്കുന്നത്. സർക്കാരിൽനിന്ന് ആനുകൂല്യം ലഭിക്കാത്തതുമൂലം വലിയൊരു ജനവിഭാഗം കൊടിയ ദുരിതത്തിലൂടെയാണ് കടന്നുപോകുന്നത്. ഇക്കാര്യത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തിയില്ലെങ്കിൽ തുടർ സമരങ്ങൾക്ക് രൂപം നൽകാൻ യോഗം തീരുമാനിച്ചു.

ക്രിസ്മസ് ചന്ത

ക്രിസ്തുമസ് -പുതുവത്സരത്തോട് അനുബന്ധിച്ച് തുറക്കാറുള്ള ന്യായവില ചന്തകൾ ഇത്തവണ വൻ പരാജയമായിരുന്നു.സബ്സിഡി സാധനങ്ങൾ കിട്ടാനില്ലായിരുന്നു. രൂക്ഷമായ വിലക്കയറ്റം ജനങ്ങളെ വരിഞ്ഞ് മുറുക്കുമ്പോഴും സർക്കാർ ഇടപെടുന്നില്ല. നവകേരള സദസുകൊണ്ട് എന്ത് പ്രയോജനം കിട്ടിയെന്ന് ആർക്കും വ്യക്തമല്ല. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നല്കിയ പരാതികൾ കുമിഞ്ഞ് കൂടിക്കിടക്കുന്നു.സംസ്ഥാനം നേരിടുന്ന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി കേന്ദ്രത്തിന്റെ സഹായം നിലച്ചത് കൊണ്ടാണെന്നാണ് പിണറായി സർക്കാരും സംസ്ഥാനത്തിന് അർഹമായ വിഹിതം നല്കിയെന്നു കേന്ദ്രവും പറയുന്നു. ഇതിന്റെ യഥാർത്ഥ വസ്തുത അറിയാൻ സർക്കാർ അടിയന്തരമായി ധവളപത്രം പുറപ്പെടുവിക്കണമെന്നു യോഗം ആവശ്യപ്പെട്ടു.

പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, കെഎസ്‌യു എന്നീ പോഷകസംഘടനകൾ നടത്തിയ ഉജ്വല പോരാട്ടത്തെ കെപിസിസി അഭിനന്ദിച്ചു. നവകേരള സദസിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ 174 ഇടങ്ങളിൽ കരിങ്കൊടി കാട്ടി. 500 ലധികം പ്രവർത്തകരെ അറസ്റ്റ് ചെയ്തു. 22 പേർക്ക് പരിക്കേറ്റു. അതിൽ 4 പേർക്ക് ഗുരുതര പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയരായി. സമര മുഖത്ത് അണിനിരന്ന പ്രവർത്തകർക്ക് നിമയസഹായവും ചികിത്സാ സഹായവും നൽകി. നിയമസഹായം നല്കാൻ അഭിഭാഷക സംഘത്തെ നിയോഗിച്ചു.

ഐസിസിയുടെ ധനശേഖരണാർത്ഥം നടപ്പാക്കിയ ‘രാജ്യത്തിനായി സംഭാവന ചെയ്യുക’എന്ന പദ്ധതിയിൽ എല്ലാവരും പങ്കാളികളാകണമെന്ന് കെപിസിസി യോഗം അഭ്യർത്ഥിച്ചു. നിസഹകരണ പ്രസ്ഥാനത്തിന് ഫണ്ട് സ്വരൂപിക്കാൻ മഹാത്മഗാന്ധി ആവിഷ്‌കരിച്ച തിലക് സ്വരാജ് ഫണ്ടിൽനിന്ന് മാതൃകയാക്കിയാണിതു നടപ്പാക്കുന്നത്. കോൺഗ്രസിന്റെ 138-ാം സ്ഥാപക വാർഷികത്തോട് അനുബന്ധിച്ച് 138 രൂപയോ അതിന്റെ ഗുണിതങ്ങളായ 1380, 13800 തുടങ്ങിയവയോ നൽകാം. www.inc.in, donateinc.in എന്നീ സൈറ്റുകളിൽ ലിങ്ക് ലഭ്യമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

താമരശ്ശേരി ചുരത്തില്‍ നാളെ പുതുവത്സരാഘോഷങ്ങള്‍ക്ക് വിലക്ക്, കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി

Next Post

ക്ഷീര കര്‍ഷകര്‍ക്ക് മലബാര്‍ മില്‍മയുടെ പുതുവത്സര സമ്മാനം; മൂന്നു കോടി രൂപ അക്കൗണ്ടുകളിലെത്തും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആര്യങ്കാവില്‍ പിടികൂടിയ 15300 ലിറ്റര്‍ പാലില്‍  ഹൈഡ്രജൻ പെറോക്സൈഡ് കണ്ടെത്താനായില്ല

ക്ഷീര കര്‍ഷകര്‍ക്ക് മലബാര്‍ മില്‍മയുടെ പുതുവത്സര സമ്മാനം; മൂന്നു കോടി രൂപ അക്കൗണ്ടുകളിലെത്തും

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം

അസുഖം ഭേദമാകാന്‍ ചൂടുള്ള ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളിച്ചു; ഒന്നര മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

മത്സ്യബന്ധന നിയമം ലംഘിച്ച ഒമ്പത് പ്രവാസികള്‍ ഒമാനിൽ അറസ്റ്റില്‍

സുരക്ഷിത നഗരങ്ങളിൽ ആദ്യ പത്തിൽ കോഴിക്കോട്, സാഹിത്യ നഗരത്തിന് പിന്നാലെ ഈ നേട്ടം

പുതുവത്സരാഘോഷം: കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം; 3 മണിക്ക് ശേഷം ബീച്ച് ഭാഗത്ത് വാഹന നിയന്ത്രണം

നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

സഹോദരിയുടെ വീട്ടിൽ നിന്നും ഒരു ലക്ഷം കവർന്നു, പ്രതി പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021