• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അദാനി ഗ്രൂപ്പിന് കേന്ദ്രത്തിന്‍റെ വഴിവിട്ട സഹായം; രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്

by Web Desk 04 - News Kerala 24
February 2, 2023 : 8:51 pm
in Kerala, News
0
A A
0
അദാനി ഗ്രൂപ്പിന് കേന്ദ്രത്തിന്‍റെ വഴിവിട്ട സഹായം; രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം: എല്‍.ഐ.സി,എസ്.ബി.ഐ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്ത് അദാനി ഗ്രൂപ്പിനെ വഴിവിട്ട് സഹായിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്. കേന്ദ്ര നടപടിയില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാജ്യവ്യാപകമായി ജില്ലാതലങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി അറിയിച്ചു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ കീഴില്‍ നിഷ്പക്ഷമായോ അല്ലെങ്കില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ മേല്‍നോട്ടത്തിലോ അന്വേഷണം നടത്തണം, നിക്ഷേപര്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണം, എല്‍.ഐ.സി., എസ്.ബി.ഐ, മറ്റ് ബാങ്കുകൾ എന്നിവയെനിര്‍ബന്ധിച്ച് ആദാനി ഗ്രൂപ്പില്‍ ഓഹരി നിക്ഷേപിക്കാനുണ്ടായ സാഹചര്യം പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യണം എന്നിവയാണ് കോണ്‍ഗ്രസിന്റെ പ്രധാന ആവശ്യങ്ങൾ. ഇവ ഉന്നയിച്ചാണ് ഫെബ്രുവരി 6ന് രാജ്യവ്യാപകമായി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ജില്ലാ ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുകയെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

പൊതുജനങ്ങളില്‍ നിന്ന് സമാഹരിച്ച പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളായ എല്‍ഐസിയേയും എസ്.ബി.ഐയേയും മോദി സര്‍ക്കാര്‍ അദാനിക്ക് തീറെഴുതി. ഈ സ്ഥാപനങ്ങളില്‍ നിന്നും കോടി കണക്കിന് തുകയാണ് അദാനിയെ വഴിവിട്ട് സഹായിക്കുന്നതിനും സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതിനും അവരുടെ കമ്പനികളില്‍ കേന്ദ്രസര്‍ക്കാര്‍ നിക്ഷേപിച്ചതെന്ന് കെസി വേണുഗോപാല്‍ ആരോപിച്ചു.

അദാനി ഗ്രൂപ്പില്‍ എല്‍ഐസി 36474.78 കോടിയും ഇന്ത്യന്‍ ബാങ്ക്‌സ് ഏകദേശം 80000 കോടിയുമാണ് നിക്ഷേപിച്ചത്. രാജ്യത്തിന്റെ പൊതുമുതലും സമ്പത്തും അദാനിയെപോലുള്ള കോര്‍പ്പറേറ്റുകള്‍ക്ക് കൊള്ളയടിക്കാനും കടമെടുക്കാനും മോദി സര്‍ക്കാര്‍ വിട്ടുകൊടുത്തു.അദാനിയെപോലുള്ള കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യം മാത്രം സംരക്ഷിക്കുന്ന നടപടികളാണ് മോദി സര്‍ക്കാരിന്റെത്. കേന്ദ്ര ബജറ്റില്‍ പ്രതിഫലിച്ചതും അതാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ലിവ് ദ ഗ്ലിറ്റർ’ ക്യാമ്പയിനിനു സമാപനം: 25 കിലോ സ്വർണ്ണം സമ്മാനം

Next Post

ലക്കിടി ജവഹർ നവോദയ വിദ്യാലയത്തിൽ നോറോ വൈറസ് സ്ഥിരീകരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ലക്കിടി ജവഹർ നവോദയ വിദ്യാലയത്തിൽ നോറോ വൈറസ് സ്ഥിരീകരിച്ചു

ലക്കിടി ജവഹർ നവോദയ വിദ്യാലയത്തിൽ നോറോ വൈറസ് സ്ഥിരീകരിച്ചു

തനിക്കൊപ്പം ഒളിച്ചോടി വന്ന 15കാരിയെ വിറ്റ് കാമുകൻ; പെണ്‍കുട്ടിയെ വാങ്ങി ലേലം നടത്തി, കൂട്ടബലാത്സംഗം; അറസ്റ്റ്

തനിക്കൊപ്പം ഒളിച്ചോടി വന്ന 15കാരിയെ വിറ്റ് കാമുകൻ; പെണ്‍കുട്ടിയെ വാങ്ങി ലേലം നടത്തി, കൂട്ടബലാത്സംഗം; അറസ്റ്റ്

സൗദി അറേബ്യയില്‍ നിന്ന് പ്രാചീനയുഗത്തിലെ ഉപകരണങ്ങള്‍ കണ്ടെടുത്ത് ബ്രിട്ടീഷ് പര്യവേക്ഷക സംഘം

സൗദി അറേബ്യയില്‍ നിന്ന് പ്രാചീനയുഗത്തിലെ ഉപകരണങ്ങള്‍ കണ്ടെടുത്ത് ബ്രിട്ടീഷ് പര്യവേക്ഷക സംഘം

സംസ്ഥാനത്ത് 2434 മയക്കുമരുന്ന് ഇടപാടുകാരുണ്ടെന്ന് സര്‍ക്കാര്‍

സംസ്ഥാനത്ത് 2434 മയക്കുമരുന്ന് ഇടപാടുകാരുണ്ടെന്ന് സര്‍ക്കാര്‍

യുഎഇയില്‍ അനുമതിയില്ലാതെ പണപ്പിരിവ് നടത്തുന്നതിനെതിരെ കര്‍ശന മുന്നറിയിപ്പ്

യുഎഇയില്‍ അനുമതിയില്ലാതെ പണപ്പിരിവ് നടത്തുന്നതിനെതിരെ കര്‍ശന മുന്നറിയിപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021